കാണാതെ പോകുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുക്കാന്‍ കേള്‍ക്കാത്തവ കേള്‍പ്പിക്കാന്‍ വായിക്കാതെ വിട്ടവയെ വീണ്ടും വീണ്ടും വായിപ്പിക്കാന്‍ സത്യത്തിന്റെ നേര്‍ക്കാഴ്ചയുമായ്...
Nov 27, 2010
Nov 22, 2010
ഇനിയെങ്കിലും മുഖ്യമന്ത്രി വല്ലതും ചെയ്യുമോ?
നവംബര്‍ പതിമൂന്ന് ഒന്നുകൂടി കഴിഞ്ഞു. തൃക്കൊടിത്താനം ശബരിയില്‍ സുരേന്ദ്രകുമാറിന്റെയും ശ്രീദേവിയുടെയും ഏകമകള്‍ ശാരി എസ്.നായര്‍ മരണപ്പെട്ടത് ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പതിമൂന്നിനായിരുന്നു. കേവലം മൂന്നുമാസം മാത്രം പ്രായമായ സ്നേഹയ്ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതും അന്നാണ്. അച്ഛനാരെന്നറിയാതെ, മുലപ്പാലിന്റെ രുചിയെന്തെന്നറിയാതെ, അമ്മയുടെ മാറിടത്തിന്റെ ചൂടറിയാതെ വളരുന്ന ആ കുഞ്ഞിന് ആറുവയസ്സായിരിക്കുന്നു. അതായത് കിളിരൂര്‍ പെണ്‍വാണിഭകേസ് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
'അധികാരത്തിലേറി 24മണിക്കൂറിനകം സ്ത്രീപീഡകരെ കൈയാമംവച്ച് തെരുവിലൂടെ നടത്തു'മെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന് ഓര്മിക്കുന്നുണ്ടോ എന്നറിയില്ല. ഒരു വലിയ അളവോളം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ പോന്നത്ര ശക്തി ആ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു എന്നതിന് കേരളചരിത്രം സാക്ഷി. സൂര്യനെല്ലിയില്‍തുടങ്ങി കിളിരൂരും കവിയൂരുംവരെ എത്തിയ പെണ്‍വാണിഭസംഭവങ്ങള്‍ താങ്ങാവുന്നതിലുമേറെയായിക്കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയും ആശ്വാസ നിശ്വാസങ്ങളോടെയുമാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങേയറ്റം ഹിപ്പോക്രാറ്റിക് ആയ, തീര്‍ത്തും അപഹാസ്യമായ ഒരു പ്രസ്താവനയായി അത് അവശേഷിക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറമുള്ള ക്രൂരതകള്‍ക്കും ചതിക്കും ഇരയാക്കപ്പെട്ട ഒട്ടനവധി പേരുടെയും നീറിപ്പിടഞ്ഞ കേരളമനസ്സാക്ഷിയുടെയും മുമ്പാകെ ഇനിയും മറുപടി കിട്ടേണ്ട ചോദ്യങ്ങളായിത്തന്നെ അത് തുടരുന്നു.
നീതിതേടിയുള്ള ഒരച്ഛന്റെ യാത്രക്കും ആറുവയസ്സാകുന്നു. മകള്‍ക്ക് നീതി ലഭിക്കുവോളം താടിവടിക്കില്ല എന്ന ശപഥവുമായി ഒരു മെലിഞ്ഞ മനുഷ്യന് കാഴ്ചവെക്കുന്ന പോരാട്ടശൗര്യമാണ് ചിലതെല്ലാം മറവിയിലേക്ക് തള്ളപ്പെടാതെ നമ്മുടെ ഓര്‍മകളെ ഈറനണിയിക്കുന്നത്. കരള്‍പിളര്‍ക്കുന്ന സംഭവപരമ്പരകള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്് ഒരു നിമിഷത്തേക്കുപോലും മുക്തിയില്ലാതെ കഴിഞ്ഞ ആറുവര്‍ഷമായി ശാരിയുടെ അച്ഛനും അമ്മയും പൊരുതുകയാണ്. സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ കൈയാമവുമായി തെരുവിലൂടെ നടക്കുന്നതു കാണാന്‍ കാത്തിരുന്ന ജനങ്ങള്‍ കണ്ടത് പക്ഷേ, മറ്റൊരു കാഴ്ചയാണ്. 2009 നവംബര്‍ പതിമൂന്നിന് മുഖ്യമന്ത്രിയെ കാണാനെത്തിയ സുരേന്ദ്രനെയും ശ്രീദേവിയെയും ശാരിയുടെ മകള്‍ സ്നേഹയെയും അറസ്റ്റുചെയ്ത്, വലിയ പോലീസ് സന്നാഹത്തിനിടയിലൂടെ നടത്തുന്ന കാഴ്ച!
പെണ്‍വാണിഭ സംഭവങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരുന്ന കേരളത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിലെ ഏകസാക്ഷിയെ കൊന്നുകളഞ്ഞ് തെളിവുനശിപ്പിക്കാമെന്നും, അങ്ങനെയൊക്കെ ചെയ്തിട്ടും സ്വാധീനവും പണവുമുണ്ടെങ്കില്‍ നിസ്സാരമായി രക്ഷപ്പെടാം എന്നും കിളിരൂര്‍ സംഭവം തെളിയിച്ചു. സൂര്യനെല്ലിയിലും വിതുരയിലും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കൊന്നുകളയാതിരിക്കാന്‍ പ്രതികള്‍ കാണിച്ച മണ്ടത്തരത്തിന് കിളിരൂര്‍ അങ്ങനെ ഒരു തിരുത്തായി. അതിനുശേഷം കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ പിടിയിലകപ്പെട്ട് പീഡനങ്ങള്‍ക്കിരയായ കുട്ടികള്‍ക്കൊന്നും ജീവന് തിരിച്ചുകിട്ടിയിട്ടില്ല. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി ഇവയെല്ലാം ഘോരദാരുണ സാക്ഷ്യങ്ങള്‍. ശാരി സംഭവത്തിന്റെ കാലത്ത് കേരളത്തില്‍ പലതും പറഞ്ഞുകേട്ടിരുന്നു, വിഐപികളായ പ്രതികളെപ്പറ്റിയും മറ്റുമൊക്കെ. പക്ഷേ, സ്നേഹക്ക് ജന്മം നല്കിയതിനുശേഷം മൂന്നുമാസത്തോളം മെഡിക്കല്‍ കസ്റ്റഡിയിലായിരുന്ന ശാരി എങ്ങനെ മരണപ്പെട്ടു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടിയിരുന്നു എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എങ്ങനെയെത്തി, കേസിന്റെ തന്നെ അന്വേഷണം എവിടെ വരെയായി, വി.ഐ.പി പ്രതികള്‍ക്ക് എന്തു സംഭവിച്ചു, ഇതൊന്നും ഇന്നും ആര്‍ക്കും അറിയില്ല. പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന പേരും പണവും സ്വാധീനവുമുള്ളവര്‍ പോറല്‍പോലുമേല്‍ക്കാതെ മാന്യന്മാരായി വിലസുന്നുമുണ്ട്. കവിയൂരില്‍ ഒരു കുടുംബംതന്നെ കിളിരൂര്‍ സംഭവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നു. അതിനെപ്പറ്റിയും അന്വേഷണമില്ല. കിളിരൂര്‍ കവിയൂര്‍ കേസുകള്‍ തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന പരസ്പരബന്ധംപോലും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല.
കിളിരൂര്‍-കവിയൂര്‍ സംഭവങ്ങളുടെ മാത്രം സ്ഥിതിയും ഗതിയുമല്ല ഇത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ് സൂര്യനെല്ലിയില്‍ നടന്നത്. പുറത്തുവന്ന പെണ്‍വാണിഭ സംഭവങ്ങളില്‍ ആദ്യത്തേത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ സാമൂഹികപ്രതിബദ്ധതയൊന്നു കൊണ്ടുമാത്രമാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. തങ്ങളുടെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന തീവ്രവ്യഥ ഇനിയൊരു രക്ഷിതാക്കള്‍ക്കും അനുഭവിക്കേണ്ടിവരരുത് എന്ന ചിന്തയാണ് തന്റെ മകള്‍ക്കുണ്ടായ അത്യാപത്ത് പുറംലോകത്തെ അറിയിക്കാനും കേസുകൊടുക്കാനും അവരെ പ്രേരിപ്പിച്ചത്. സ്വന്തം മകളുടെ മാത്രം അമ്മയായല്ല, അചിന്ത്യമായ അളവിലുള്ള സാമൂഹിക കുറ്റവത്കരണത്തിന്റെയും സാംസ്കാരിക അപചയത്തിന്റെയും പിടിയിലമര്‍ന്നുപോകുന്ന ഒരു തലമുറയുടെ മുഴുവന്‍ മാതൃസ്ഥാനത്ത് നില്ക്കാന് ധൈര്യംകാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും മുന്നോട്ടുവന്നു.
പക്ഷേ, സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ നീതിപീഠവും അവര്‍ക്കെന്തു തിരികെ നല്കി? കേരളഹൈകോടതിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിധിയാണ് സൂര്യനെല്ലി വിഷയത്തില്‍ ഉണ്ടായത്. അതിവേഗകോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മുഴുവന്‍ പ്രതികളെയും ഹൈകോടതി വെറുതെ വിട്ടു. പേരിന് ഒന്നാം പ്രതിക്ക് ജീവപര്യന്തം. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാറിന് ഏറെ ആലോചിക്കേണ്ടിവന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി സുപ്രീകോടതിയുടെ മേശയില്‍ അപ്പീല്‍ അടയിരിക്കുന്നു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയക്കാരെ കുറ്റവിമുക്തരാക്കാന്‍ സുപ്രീംകോടതിക്ക് ഏറെയൊന്നും സമയംവേണ്ടിവന്നില്ല. അവര്‍ക്കെല്ലാം നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ കിട്ടുകയും ചെയ്തു. പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതം തന്നെ കൈവിട്ടുപോയ ഒരു കുടുംബം തികച്ചും ഒറ്റപ്പെട്ട് ഏതാണ്ട് ബഹിഷ്കൃതരുടെ നിലയില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്നു. 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന ചൊല്ലിന് ഇന്നാട്ടില് എന്തെങ്കിലും അര്‍ഥം അവശേഷിക്കുന്നുണ്ടോ എന്നറിയില്ല.
ഏറെ പൈശാചികമായിരുന്നു പിന്നീട് പാലായിലെ പൂവരണിയില്‍നിന്നും കേട്ടത്. പതിമൂന്ന് വയസ്സ് തികയാത്തൊരു പെണ്‍കുട്ടി, പലകൈകള്‍ മറിഞ്ഞപ്പോള്‍ ഒന്നിലേറെതവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് വീണ്ടും കൈമാറ്റത്തിന് വിധേയമാക്കപ്പെട്ടെന്നും കുട്ടിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണ്‍ കുത്തിവെപ്പുനടത്തിയെന്നുമുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് മറക്കുക, എങ്ങനെയാണ് പൊറുക്കുക, എങ്ങനെയാണ് സഹിക്കുക! ഒടുവില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചുവെന്നതടക്കം അറിയാനും നാം വിധിക്കപ്പെട്ടു. അറവുമാടുകളോട് കാണിക്കുന്ന ദയക്കോ ദാക്ഷിണ്യത്തിനോ ഉള്ള അര്‍ഹതപോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലേ? എന്തായി അന്വേഷണം? ആര്‍ക്ക് നീതിലഭിച്ചു?
വിതുരയും ഐസ്ക്രീം പാര്‍ലറും ഒക്കെ കാലപ്പഴക്കംകൊണ്ട് നമ്മുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷേ, വിതുര കേസിലെ സാക്ഷിയായിരുന്ന പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്, ഐസ്ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീന ഗുണ്ടാലിസ്റ്റില്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെ, ഇതിനൊന്നും ഇനിയും ഉത്തരമായിട്ടില്ല. അമ്പലപ്പുഴയിലെ സ്കൂള്‍ വളപ്പില്‍ മൂന്നുപെണ്‍കുട്ടികള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനും തൃപ്തികരമായ വിശദീകരണം തരാന്‍ അന്വേഷണങ്ങള്‍ക്കും സര്‍ക്കാറിനും ഇനിയുമായിട്ടില്ല.
കേരളത്തെ വല്ലാതെ പിടിച്ചുലച്ച ഈ കേസുകളിലെല്ലാം സിനിമാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം പല ഉന്നതന്മാരുടെയും പേരുകള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ഒരു കേസിലും സത്യസന്ധമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. നികൃഷ്ടമായ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. എത്രയോ കുഞ്ഞുങ്ങളുടെ ദാരുണമരണങ്ങള്‍, എത്രയോ കുഞ്ഞുങ്ങളുടെ നിലവിളികള്‍ കുറഞ്ഞോരു നാളുകള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായി. ഇതടക്കം എല്ലാത്തരം അധമവൃത്തികളും നമ്മുടെ ഈ സംസ്ഥാനത്ത് ഇടംപിടിച്ച് വളരുന്നു. അങ്ങേയറ്റം ജീര്‍ണമായിത്തീര്‍ന്നിരിക്കുന്ന സാംസ്കാരികാവസ്ഥയുടെയും സാമൂഹിക അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണ് ഇതെല്ലാം. തെല്ലെങ്കിലും മാറ്റം സംജാതമാകണമെങ്കില്‍ സൂര്യനെല്ലി മുതല്‍ എല്ലാ കേസുകളിലും സത്യസന്ധമായ അന്വേഷണം നടക്കണം. കൊലയാളികളും ദുര്‍മാര്‍ഗികളും എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിനുതകുന്ന സാംസ്കാരിക ഉണര്‍വ് കേരളത്തില്‍ സൃഷ്ടിക്കപ്പെടണം. ജനാധിപത്യ മനസ്സാക്ഷി വിജൃംഭിതമായിത്തീരണം. സ്ത്രീപുരുഷ ഭേദമെന്യേ ഏതൊരാളും അതില്‍ പങ്കാളികളാകുമ്പോഴേ ഇനിയുള്ള കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് രക്ഷിച്ചെടുക്കാനാകൂ.
പക്ഷേ, കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പെങ്കിലും അച്യുതാനന്ദന് തന്റെ പൂര്‍വപ്രസ്താവന ഓര്‍മിക്കുമോ? ഉന്നതരായ കൊടുംകുറ്റവാളികളില്‍ ഒരാളെയെങ്കിലും കൈയാമം വെച്ച് പൊതുജനസമക്ഷം ഹാജരാക്കുമോ?
മിനി കെ. ഫിലിപ്പ്
Madhyamam November 19, 2010

Oct 16, 2010
ഇന്ത്യയിലും ഒരു എമിരേറ്റ്സ് ഐഡി!

സത്യന് അന്തിക്കാട്-ശ്രീനിവാസന് ടീമിന്റെ ഒരു സിനിമയില്‍ ഗ്രാമപ്രദേശത്ത് വരാന്‍ പോകുന്ന വിമാനത്താവളത്തിന്റെ ഗുണങ്ങളെക്കുറിച്ച് രണ്ട് പേര് സംസാരിക്കുന്ന രംഗമുണ്ട്. വിമാനത്താവളം വരുന്നതോടെ വീട്ടിലൊരു വിരുന്നുകാരന് വന്നാല്‍ രണ്ട് മിനിറ്റു കൊണ്ട് വിമാനത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് അതിലൊരു കഥാപാത്രം പറയുന്നു. പിന്നീട് സ്ഥലമേറ്റെടുക്കലില്‍ നിന്ന് കമ്മീഷന് ലഭിക്കുന്ന ഒരു പ്രാദേശിക നേതാവ് 'പാവങ്ങള്‍ക്ക് ഒരു വിമാനത്താവളം അത്യാവശ്യമല്ലേ' എന്ന് പറഞ്ഞ് വിമാനത്താവളത്തിന് വേണ്ടി ജനപിന്നോക്ക യാത്രയും നടത്തുന്നുണ്ട്. ഇത് പഴയ ചില ഇന്ത്യന്‍ സംഭവകഥകളുടെ രസകരമായ പകര്‍ത്തിയെഴുതലുകളാണെന്ന് പറയാം.
നെഹ്റുവിന്റെ കാലത്ത് വന്‍കിട ജലപദ്ധതികള്‍ക്ക് വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ വെള്ളത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പോയപ്പോള്‍ ചില ആദിവാസികള്‍ ചോദിച്ചത്രെ, ഇത് അരി തരുമോ എന്ന്. അരി മാത്രമല്ല ഗോതമ്പും തരും എന്ന് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് കഥ. ഇത് അസംഭവ്യമായ ഒന്നായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ പറഞ്ഞ സിനിമയിലടക്കം പലപ്പോഴും സംഭവിക്കുന്ന സത്യം തന്നെയാണിത്. അതുകൊണ്ട് വികസനം പാവപ്പെട്ടവന് എന്ത് നേട്ടമുണ്ടാക്കുന്നു എന്ന പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങള്‍ കഥയായും സിനിമയായും സമൂഹത്തില്‍ നിറയുന്നത്.
ഇതോര്‍ക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'ആധാര്‍' ആണ്. യു.ഐ.ഡി (Unique Identification Number Project) എന്ന ഈ പദ്ധതി ഏറെ ചര്‍ച്ചയ്ക്കും ഒപ്പം വിവാദങ്ങള്‍ക്കും ഇപ്പോള്‍ വഴിതെളിയിച്ചു കഴിഞ്ഞു. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന് ചോദിക്കാമെങ്കിലും കാര്‍ഡില്‍ ചിലതെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. അതില്‍ രാഷ്ട്രീയം ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരു വിഭാഗം. ജനങ്ങള്‍ക്ക് നല്ലതിനെന്ന് മറുപക്ഷം. ചര്‍ച്ചകള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ യു.ഐ.ഡി. അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
എന്തൊക്കെയായാലും പതിവുപോലെ പദ്ധതി ഉദ്ഘാടനം കെങ്കേമമായി നടന്നു. സപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തില്‍ വെച്ച് മന്മോഹന്സിങും സോണിയാഗാന്ധിയും പങ്കെടുത്ത ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങിന് ചെലവാക്കിയത് ഒന്നര കോടി രൂപ. പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് പുതിയ റോഡുണ്ടായി എന്ന് തല്ക്കാലം പറയാം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് പറയാനുമാവില്ല. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്ന ചെലവും ഒരു വ്യക്തിയ്ക്ക് അഥവാ ഒരു പൗരന് ലഭിക്കുന്ന പ്രയോജനങ്ങളുമാണ് ചോദ്യങ്ങളുടെ അടിസ്ഥാനം. 25,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്. അതായത് ഒരാള്‍ക്ക് 417 രൂപ വീതം. അതേസമയം 45,000 കോടിയാണ് യഥാര്‍ഥ ചെലവെന്ന് ചില പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പദ്ധതിയുടെ ആദ്യഘട്ട ചെലവ് മാത്രം. പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ പദ്ധതിക്ക് ചെലവാക്കപ്പെടുക ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
എന്നാല്‍, കാര്‍ഡിന്റെ പ്രയോജനം സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവുമാണ് കാര്‍ഡിനായി പതിക്കുന്നത്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ആദിവാസികളടക്കമുള്ള ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതുപ്രകാരം ഓരോ കാര്‍ഡിലും ഓരോ നമ്പര്‍ ഉണ്ടായിരിക്കും. വ്യക്തിയുടെ മാത്രമായ നമ്പര്‍. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
2014 ഓടെ രാജ്യത്ത് എല്ലാവരും ഈ സംവിധാനത്തിന്റെ കീഴില്‍ വരും. അതായത് ഒരു വ്യക്തി ഒരു നമ്പറിലേക്ക് പരിമിതപ്പെടും. ജയിലില്‍ തടവുപുള്ളികള്‍ക്ക് നല്കുന്നതുപോലെയുള്ള നമ്പറല്ല, കുറച്ചധികം (12 അക്കങ്ങള്‍) വലുപ്പമുള്ള നമ്പറാകുമിത്. ലോകത്ത് ആദ്യമാണ് ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാരിന്റെ വെബ്സൈറ്റ് പറയുന്നു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. സമിതി അധ്യക്ഷന്‍ ഇന്‍ഫോസിസ് മേധാവിയായിരുന്ന നന്ദന് നിലഖേനിയും. കാര്‍ഡു കൊണ്ട് അത് വിതരണം ചെയ്യപ്പെട്ട ആദിവാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
പ്രസ്തുത കാര്‍ഡ് ഒരു വ്യക്തിയ്ക്ക് വികസനപ്രക്രിയയില്‍ എന്തുനേട്ടമുണ്ടാക്കുമെന്ന കാര്യം വ്യക്തമല്ല. ഒരാളെ തിരിച്ചറിയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അതായത് പദ്ധതികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നേരത്തെ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തിരിച്ചറിയല്‍ കാര്ഡ്് തന്നെ വേണം. അപ്പോള്‍ ഒരാളെ തിരിച്ചറിയാന്‍ മാത്രമായി ആയിരക്കണക്കിന് കോടി രൂപ ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഇത്രയും ചെലവിട്ട് കാര്‍ഡ് നടപ്പിലാക്കുന്നതിന് പിന്നിലെ ചില അജണ്ടകള്‍ കാണാതിരുന്നുകൂടാ എന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.
രാജ്യത്ത് നക്സല്‍ ആക്രമണങ്ങളും ഭീകരാക്രമണ സാധ്യതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയുടേയും നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള നീക്കമാകാം ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. കാരണം ഒരോ വ്യക്തിയുടേയും യാത്ര അടക്കമുള്ള വിവരങ്ങള്‍ മനസിലാക്കാനാകും. ഇതുമൂലം ഭരണകൂടത്തിന് തങ്ങള്‍ക്കെതിരായ താല്പര്യങ്ങളുള്ളവരെ ഇല്ലാതാക്കാനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 മുതല്‍ 2006 വരെ രാജ്യത്ത് 2,560 പോലീസ് ഏറ്റുമുട്ടലുകള്‍ ഉണ്ടായി എന്നാണ് കണക്ക്. ഇതില്‍ പകുതിയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഏകദേശം 1,224 ഏറ്റുമുട്ടലുകള്‍ വ്യാജമെന്നാണ് റിപ്പോര്‍ട്ട്.
ഈ തരത്തില്‍ ഒരു വ്യക്തിയെ പൂര്‍ണ്ണമായി ഭരണകൂട വിധേയമാക്കാനുള്ള നീക്കം തികഞ്ഞ ജനാധിപത്യ വിരുദ്ധതമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പക്ഷം. ഡി.എന്‍.എ. ഡാറ്റാബാങ്ക് വികസിപ്പിച്ചെടുത്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇത് നടപ്പിലാക്കാമെന്നും, ന്യായീകരിക്കാനാവാത്ത ചെലവാണ് ഇതെന്നുമുള്ള ലക്നൗ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സിലെ ഡോ. സെയ്ദ് അഹമ്മദിന്റെ വാക്കുകളെ സാമ്പത്തിക വിദഗ്ദ്ധനായ ഡോ. ജെ. പ്രഭാഷ് 'ജനയുഗം' പത്രത്തിലെഴുതിയ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സെയ്ദ് പറയുന്നത് ഒരാള്‍ക്ക് 10 രൂപ ചെലവുള്ള ഒരു കാര്യത്തിന് 417 രൂപ ചെലവാക്കുന്നത് അന്യായമാണെന്നാണ്. ജീന്‍ മാപ്പിങ് നടത്തിയാല്‍ പോലും ചെലവ് ഇത്രയും ഭീമമാകില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ സംഘടനയും സിറ്റിസണ്‍ ഫോറം ഫോര്‍ സിവില്‍ ലിബര്‍ട്ടീസും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോ. അമര്‍ത്യ സെന്‍, റൊമില ഥാപര്‍, ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍, അരുണറോയ്, പ്രഫുല്‍ ബിദ്വായ്, ജസ്റ്റിസ് എ.പി. ഷാ, ഉമ ചക്രവര്‍ത്തി തുടങ്ങിയ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. അപ്രായോഗികവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമായ പദ്ധതിയാണിതെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് നടത്തിയ പഠനത്തില്‍ പറയുന്നതായി പ്രഫുല്‍ ബിദ്വായ് പറയുന്നു.
പദ്ധതിയുടെ സാധ്യതാപഠനം സംബന്ധിച്ച വിവരങ്ങളില്ല, നിയമനിര്‍മ്മാണ സഭ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, മൊത്തം കണക്കാക്കപ്പെടുന്ന ചെലവ് വെളിപ്പെടുത്തിയിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ അഭിപ്രായ ഐക്യം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല-ഇതൊക്കെയാണ് ഇവരുടെ വിമര്‍ശനങ്ങള്‍. ദേശീയ സുരക്ഷാകൗണ്‍സില്‍ പോലും അംഗീകരിക്കാത്ത പദ്ധതിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ മുന്‍ മേധാവിയെ ഏല്‍പ്പിച്ചത് ഹിറ്റ്ലര്‍ പണ്ട് ഐ.ബി.എം. കമ്പനിയെ ചാപ്പ കുത്താന്‍ ഏല്‍പ്പിച്ചതുപോലെയാണെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ ലോകബാങ്ക് ബന്ധമാണ് വിമര്‍ശനത്തിന്റെ മറ്റൊരു പ്രധാനകാരണം. ഒരു രാജ്യത്തേയും രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത ഒരു കാലമാണിത്. ഭരണകൂട ഭീകരത (സാമ്പത്തിക കൊള്ളയടി സംഘടിതമായി സര്‍ക്കാരുകള്‍ നടത്തുന്നുണ്ടൈങ്കിലും) ഇന്ത്യയില്‍ ഭാവിയില്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍ പൗരന്മാര്ക്കെതിരെ ഇത്തരം സംവിധാനങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞന്മാരും മുന്നോട്ടുവെക്കുന്ന വിമര്‍ശനം.
അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുപറയാനുമാകില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അത്രവലിയ ക്രമസമാധാന പ്രശ്നമോ പ്രകോപനമോ ഉണ്ടായിട്ടല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെ വരുമ്പോള്‍ ഭരണകൂടങ്ങള്‍ക്കെതിരായ എല്ലാ ചെറുത്തുനില്‍പ്പുകളെയും മുന്‍കൂട്ടി കാണാനും കൃത്യമായി അത്തരം ശ്രമങ്ങളെയും അതിന് നേതൃത്വം നല്കുന്നവരെയും തിരിച്ചറിയാനും ഇതുവഴി കഴിയുന്നു.
ഒരു പൗരന് എന്ന നിലയിലോ വ്യക്തി എന്ന നിലയ്ക്കോ ഉള്ള ആവിഷ്കാര സ്വാതന്ത്ര്യങ്ങളെ നിഗ്രഹിക്കാന്‍ ഇതിന് കഴിഞ്ഞേക്കുമെന്ന ആശങ്ക മറച്ചുവെക്കാനാകില്ല. ലോകത്ത് പലയിടത്തും ഭരണകൂടം ഇത്തരം രീതികള്‍ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്ലീമാണോ എന്നറിയാന്‍ ലിംഗാഗ്രം പരിശോധിക്കുന്നത് പോലെയാണിത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ ഇത് പരീക്ഷിക്കപ്പെട്ടതുമാണ്. 1933-കാലത്ത് അധികാരമേറ്റെടുത്ത ഹിറ്റ്ലര്‍ IBM (Hollerith card sorting Machine) ഉപയോഗിച്ച് ജൂതന്മാരെ തിരഞ്ഞുപിടിച്ചതുപോലെ. അമേരിക്കയിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ അവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും നടപ്പിലാക്കി ഉപേക്ഷിച്ച രീതിയുമാണത്.
അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടണ് എന്നിവിടങ്ങളില്‍ നടപ്പിലാക്കിയെങ്കിലും കാര്യക്ഷമമായില്ല. ഇതിനായി നീക്കിവെച്ച തുക സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ഇതെല്ലാം പരിശോധിക്കുമ്പോള്‍ തോന്നിപ്പോകും. ഇതിന് സര്‍ക്കാര്‍ മറു വാദവും മുന്നോട്ടുവെക്കുന്നു. ജപ്പാന്, ചൈന, ബ്രസീല്‍, ഇറാന്, ഇസ്രായേല്‍, ഇന്തോനേഷ്യ എന്നിങ്ങനെ 50 ഓളം രാജ്യങ്ങളില്‍ പദ്ധതി വിജയകരമാണെന്ന് UIDAI (Unique Identification Authority of India) യുടെ വെബ്സൈറ്റില്‍ പറയുന്നു.
നന്ദന് നിലഖേനി എഴുതിയ 'ഇമാജിനിങ് ഇന്ത്യ' എന്ന പുസ്തകത്തില്‍ നേരത്തെ ഇത്തരമൊരു ആശയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കാര്‍ഡ് ദുരുപയോഗം തടയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 കോടി കാര്‍ഡെങ്കിലും വിതരണം ചെയ്യുക എന്നതാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യം. അനധികൃത കുടിയേറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ തടയാനാകും എന്നും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പറഞ്ഞുകേള്‍ക്കുന്ന നേട്ടങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല.
അതിങ്ങനെ; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു മാറ്റാം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടുകളില്‍ നിക്ഷേപകന്റെ തിരിച്ചറിയല്‍ നമ്പറായി ഉപയോഗിക്കാം, സിം കാര്‍ഡ് ദുരുപയോഗം തടയാം, സെന്‍സസിന് കൂടുതല്‍ കൃത്യത വരുത്താം തുടങ്ങിയ നേട്ടങ്ങള്‍ കാര്‍ഡിനുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
സ്കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, യാത്രാ ടിക്കറ്റുകള്‍, ആസ്പത്രി രേഖ തുടങ്ങിയ അഭ്യൂഹ നേട്ടങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ കൃത്യത വരുത്താന്‍ നന്ദന് നിലഖേനിക്കും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊന്നും ഉപയോഗിക്കാനില്ലാത്ത പാവപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക്, അവഗണിക്കപ്പെട്ട ഗ്രാമീണ മേഖലകള്‍ക്ക ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ. അവര്‍ ഇവയെ ഈ രീതിയില്‍ ഉപയോഗപ്പെടുത്തുമോ. മാത്രമല്ല ഇവ പ്രയോജനപ്പെടുത്തതുകൊണ്ട് പുതിയ വികസനരേഖയില്‍ നിന്ന് അവരിനിയും പുറത്താക്കപ്പെടുമോ. സാധ്യതയേറെയാണ്.
ആദിവാസികള്‍ എ.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും അവര്‍ സ്ഥിരമായി സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നതുമായ ഇപ്പോഴത്തെ അവസ്ഥ ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്. കാര്‍ഡ് എല്ലാവര്ക്കും കിട്ടും. അത് സൂക്ഷിക്കാനുള്ള നല്ല സ്ഥലം പോലും ആദിവാസിക്കുടികളില്‍ ഉണ്ടാകില്ല. അങ്ങനെയങ്കില്‍ യുഐഡി കാര്‍ഡ് ഇല്ലാത്തതുകൊണ്ട് സാമൂഹ്യസേവനങ്ങള്‍ നിഷേധിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാത്രമല്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Act) യ്ക്ക് നല്കിയ തൊഴില്‍ കാര്‍ഡുകള്‍ ഗ്രാമങ്ങളിലെ ചില ഏജന്‍സികളും ഭരണവിഭാഗങ്ങളും ദുരുപയോഗം ചെയ്യുന്നതായി അരുണ റോയ്, നിഖില്‍ ഡേ എന്നിവരെഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റൊന്ന് വിവരസാങ്കേതികരംഗത്തെ അവകാശലംഘനമാണ്. വ്യക്തി സ്വകാര്യതയെ തകര്‍ത്ത് സര്‍ക്കാരിന് കീഴ്പ്പെട്ട് കൃത്യമായി ചുങ്കം കൊടുക്കുകയും സമര്‍ത്ഥമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ആധുനിക അടിമ വ്യവസ്ഥയ്ക്ക് വഴിയൊരുക്കാന്‍ ഇവ കാരണമാകുമെന്നാണ് ഡല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു സെമിനാറില്‍ ചില സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. സദാ സംശയാസ്പദമായി പൗരന്മാരെ നിരീക്ഷിക്കുന്ന ഒരു ഭരണകൂടത്തിന്റെ അധികാര രൂപത്തെയാണ് ഇവര്‍ ഭയപ്പെടുന്നത്. ആധുനിക ചാപ്പകുത്ത് എന്ന് പറയുന്നുവരുമുണ്ട്.
സാങ്കേതികമായ ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. തിമിരം ബാധിച്ചവരോ, കൈവിരലിന് അസ്വഭാവികതയുള്ളവരോ കാര്‍ഡില്‍ ഉള്‍പ്പെടുത്തപ്പെടുമോ. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വേണ്ടത്ര ചര്‍ച്ചകള്‍ ലോക്സഭയിലടക്കം നടന്നിട്ടില്ല. സാധ്യതാപഠനം നടത്താതെ ഇത്രയും ചെലവുള്ള ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വയം തീരുമാനിക്കുന്നതില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സുരക്ഷാ കണ്ണാണ് എന്ന് വ്യക്തം. ഇക്കാര്യത്തിലും സര്‍ക്കാരിന് അമേരിക്ക തന്നെ മാതൃക. പ്രതിരോധത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് സാമ്പത്തികപ്രതിസന്ധി വരുത്തിവെച്ച് ഇപ്പോള്‍ സുരക്ഷയുമില്ല, സാമ്പത്തിക സ്ഥിരതയുമില്ല എന്ന അവസ്ഥയിലാണ് അമേരിക്കന്‍ ഭരണകൂടം.
സാങ്കേതികമായി ഹാര്ഡ്വേര്, സോഫ്ട്വേര്‍ മേഖലയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യാന്‍ പോകുന്നതെന്നും ഡല്‍ഹി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മൈക്രോ ചിപ്പ് നിര്‍മ്മാണം, സെര്‍വര്‍ അപ്ഗ്രഡേഷന്, സ്കാനിങ്, ഡാറ്റാ ഔട്ട് സോഴ്സിങ് എന്നിവയുടെ പേരില്‍ കച്ചവടത്തിന്റെ വലിയ സാധ്യതകളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും രസകരമായ വിമര്‍ശനം വന്നത് അമേരിക്കയില്‍ നിന്നുതന്നെയാണ്. ഹോളിവുഡ് സിനിമയില്‍ മാത്രമാണ് ഇത്തരം രീതി ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നായിരുന്നു ബാര്‍ട്ട് പെര്‍ക്കിന്‍സ് എന്ന കോളിമിസ്റ്റ് ഒരു വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനം.
നിലവില്‍ പാസ്പോര്‍ട്ട്, ലൈസന്‍സ്, റേഷനിങ്, ടാക്സ്, ബാങ്ക്, വോട്ടിങ് എന്നിവയ്ക്കെല്ലാം കാര്‍ഡുള്ള ഇന്ത്യയില്‍ ഇതെങ്ങനെ കൃത്യമായി എല്ലാവരിലും എത്തുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മൈന്‍ഡ് ട്രീ (ഇന്ത്യ), ഡാവോണ്‍ (അയര്‍ലണ്ട്), ന്യൂറോ ടെക്നോളജി (ലിത്വാനിയ) എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് നിലവില്‍ ബയോമെട്രിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതൊരു ലളിതമായ പ്രക്രിയയുമില്ല.
വെള്ളപ്പൊക്കവും അത്യുഷ്ണവും കടുത്ത ദാരിദ്യവുമുള്ള എത്രയോ ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ഈ കാര്‍ഡ് സൂക്ഷിക്കുമെന്നത് പോലും ദുഷ്കരമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇങ്ങനൊക്കെയാണ് ഇന്ത്യന്‍ വിവര സാങ്കേതികരംഗവും ഒരു വിഭാഗം രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന യു.ഐ.ഡി. പദ്ധതിയുടെ അവസ്ഥ. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് രാഷ്ട്രീയ പ്രസക്തിയുണ്ടാകുന്നത് ഇവിടെയാണ്.
കാര്‍ഡുണ്ടായിട്ടും രാജ്യത്തെ വികസനത്തിന്റെ ഗുണഭോക്താക്കളാകാനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനോ യോഗമില്ലാതെ പോകുന്ന കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വീണ്ടും കോടികള്‍ ചെലവിട്ട് നടത്തുന്ന കാര്‍ഡ് വിപ്ലവമാണ് 'ആധാര്‍' എന്ന ഈ പദ്ധതി. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമോ സാധാരണക്കാരന്റെ അടിത്തറയിളക്കുന്ന സ്വത്വപ്രതിസന്ധിയായി മാറുമോ എന്ന് കാത്തിരുന്നു കാണാം.
വി.എസ്. സനോജ്
Mathrubhumi
Jul 29, 2010
Jul 24, 2010
പുസ്തകത്തില്‍ രക്ത തുള്ളികള്‍ ഇല്ല: സച്ചിന്
apwss_: Xs¶¡pdn¨pÅ ]pkvXI¯n cà¯pÅnIfpWvsS¶ hmÀ¯ k¨n³ sX³Up¡À \ntj[n¨p. kw`hs¯¡pdn¨v Hcp tZiob am[yat¯mSv {]XnIcn¡pIbmbncp¶p At±lw. C¯cw {`m´amb {]hÀ¯nIfn Xm³ CSs]SnÃ. ]pkvXIw Xsâ BßIYbÃ. Xsâ Nn{X§Ä am{XaS§nb Hcp {]kn²oIcWamWXv. adn¨pÅ {]NcW§Ä sXämsW¶pw At±lw ]dªp.
Xsâ ]pkvXIs¯¡pdn¨v C¯c¯n hmÀ¯IÄ ]pd¯p h¶Xv FhnsS \n¶msW¶v AdnbnÃ. {In¡äv PohnX¯nsâ BZy Imew apX Ct¸mÄ hscbpÅ Nn{X§fmWv ]pkvXI¯nsâ DÅS¡w. ]pkvXI¯n\v 40 Intem `mcw hcpsa¶v {]km[IÀ AhImis¸Sp¶pWvSv. e¦bvs¡XntcbpÅ BZy sSÌn\nSbnemWv hmÀ¯ Xsâ {i²bnÂs]«sX¶pw At±lw Iq«nt¨À¯p.
t\cs¯ ]pkvXIw k¨nsâ BßIYbmsW¶pw cà¯pÅnIÄ D]tbmKn¨v At±lw ]pkvXI¯n H¸n«n«pWvsS¶pw hmÀ¯IÄ ]pd¯ph¶ncp¶p. ap³Iq«n Bhiys¸« Ipd¨p t]À¡v am{Xta ]pkvXIw e`n¡q F¶pw dnt¸mÀ«pIfpWvSmbncp¶p.

ദിപിക 24/07/2010
Jul 20, 2010
ഒരു തുള്ളി ചോരയ്ക്ക് 75000 ഡോളര്‍! (ഇന്ത്യയിലെ ഏറ്റവും വിലയേറിയ രക്തം)

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ ആത്മകഥയായ 'തെണ്ടുല്‍ക്കര്‍ ഒപ്പസിന്' താരത്തിന്റെ രക്തം കൊണ്ടുള്ള കയ്യൊപ്പ്. ആത്മകഥയുടെ പ്രത്യേക പതിപ്പിലാണ് രക്തം ഉപയോഗിച്ച് കയ്യൊപ്പ് ചേര്‍ക്കുന്നത്. 852 പേജുള്ള പുസ്തകത്തിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്‍ മാത്രമായിരിക്കും രക്തം കൊണ്ടുള്ള കയ്യൊപ്പുണ്ടാകുക.
സ്വര്‍ണ താളോടുകൂടിയ ഈ പുസ്തകം വിറ്റുപോയത് 75,000 ഡോളര്‍(35 ലക്ഷം രൂപ) തുകയ്ക്കാണ്. സച്ചിന്റെ രക്തവും പേപ്പര്‍ പള്‍പ്പും ചേര്‍ന്ന് ചുവന്ന ഡിസൈനിലുള്ള കയ്യൊപ്പോടു കൂടിയ ഒരു ചുവന്ന പേജാകും പുസ്തകത്തിലുണ്ടാവുക. സച്ചിന്റെ രക്തം തന്നെ ഒരു പേജില്‍ കാണാനാകുമെന്ന് പ്രസാധകരായ ക്രാക്കണ്‍ മീഡിയ സി.ഇ.ഒ കാള്‍ ഫ്ലര്‍ അറിയിച്ചു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് 2011 ഫിബ്രവരിയില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര് നിശ്ചയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തതനുസരിച്ച് ആദ്യം പുറത്തിറക്കുന്ന 10 കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മുംബൈയില്‍ സ്കൂള്‍ നിര്‍മ്മിക്കാനായി നല്‍കും.
കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാത്ത സാധാരണ പതിപ്പും പ്രസാധകര് പുറത്തിറക്കും. ഇതിന് 94,000 ത്തിനും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും വില. ലിറ്റില്‍ മാസ്റ്ററുടെ കുടുംബത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും അടങ്ങുന്നതായിരിക്കും ആത്മകഥ. തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുമുണ്ടാകും
മാതൃഭൂമി 20/07/2010
Jul 19, 2010
ഇല്ലാതത കണ്ടല്‍ പാര്‍ക്ക് മുഖ്യമന്ത്രി പൂട്ടിച്ചു.
പാപ്പിനിശ്ശേരിയില്‍ കണ്ടല്‍പാര്‍ക്കില്ലന്ന് പി.ശശി
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി. കണ്ടല്‍ പാര്‍ക്കല്ല, കണ്ടല്‍ ചെടികളുടെ സംരക്ഷണവും ചെടികള്‍ വെച്ചുപിടിപ്പിക്കാനുമുള്ള ശ്രമമാണ് സഹകരമസംഘം പ്രവര്‍ത്തകര്‍ അവിടെ ചെയ്യുന്നത്.
കണ്ടല്‍ നടാന്‍ ആരുടെയും അനുമതി വേണ്ട. ഏതെങ്കിലും മേഖലയില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയുമാണ് വേണ്ടെതെന്നും ശശി പറഞ്ഞു
Mathrubhumi 19/7/2010
കണ്ടല്‍പാര്‍ക്ക് നിര്‍ത്തിവെക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയമസഭയെ അറിയിച്ചു. കണ്ടല്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയത്.
പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ കോസ്റ്റല്‍ മാനേജ്മെന്റ് റെഗുലേറ്ററി അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഈ സമിതി രണ്ടു ദിവസത്തിനകം പാര്‍ക്ക് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്നാരോപിച്ചായിരുന്നു ഇത്.
Madhyamam 19/07/10
കണ്ടല്‍പാര്‍ക്ക് അടച്ചു
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ വിവാദമായ കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടി. പരിസ്ഥിതി നിയമം ലംഘിച്ചു എന്ന കാരണത്താല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് അടച്ചത്. ഇതുസംബന്ധിച്ച കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം തിങ്കളാഴ്ച വൈകിട്ടോടെയാണ് പാര്‍ക്കിന്റെ ഉടമകളായ ഇക്കോ ടൂറിസം സൊസൈറ്റിക്ക് കൈമാറിയത്. സ്ഥലം സന്ദര്‍ശിച്ച് ഉത്തരവ് നടപ്പിലായി എന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാറോട് കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പാര്‍ക്കിന്റെ ഉടമകളായ സൊസൈറ്റിക്ക് തഹസില്‍ദാര്‍ നേരിട്ടെത്തി നോട്ടീസ് കൈമാറിശേഷം പൂട്ടി സീല്‍ ചെയ്തു. പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് രാവിലെ നിയമസഭയെ അറിയിച്ചിരുന്നു. പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിഗദ്ധസമിതി രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ക്ക് സന്ദര്‍ശിക്കുമെന്നും അവര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വീടുണ്ടാക്കുമ്പോള്‍ തീരദേശ ലപരിപാലന നിയമം ഉയര്‍ത്തിക്കൊണ്ടുവന്ന് തടസ്സം നില്ക്കുന്ന
സര്‍ക്കാര്‍ സി.പി.എമ്മിന്റെ നിയമം ലംഘിച്ചുകൊണ്ടുള്ള പാര്ക്കിന് അനുമതി നല്‍കിയത് നാണക്കേടാണന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണന്നും എല്ലാ കാര്യത്തിലും പരസിഥിതിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്ന വനം മന്ത്രി ബിനോയ് വിശ്വം ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരന് എം.പി.യാണ് ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ റീജ്യണല്‍ ഓഫീസിലെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററില്‍നിന്ന് മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ശാസ്ത്രജ്ഞയായ ഡോ. എസ്.കെ.സുസര്‍ലയാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കണ്ടല്‍പാര്‍ക്ക് നിര്‍മാണം ആ മേഖലയില്‍ ഏല്പിച്ച പാരിസ്ഥിതിക ആഘാതം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചത്.
കേരള തീരദേശ മേഖലാ മാനേജ്മെന്റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന് ഡോ. പി. ഹരിനാരായണന്, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞന് ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
സി.പി.എം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് കണ്ടല്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. കണ്ടല്‍ സംരക്ഷണത്തിനായാണ് പാര്‍ക്ക് പണിതതെന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കണ്ടല്‍ച്ചെടികളെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്ന പഠനമാണ് ഏഴംഗ സംഘം നടത്തുക.
Mathrubhumi 19/07/10

Jul 15, 2010
ഒടുവില്‍ രുപയ്ക്കു ചിഹ്നമായി!
ന്യൂഡല്‍ഹി: രൂപയ്ക്ക് ഇനി ചിഹ്നവും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രൂപയുടെ ചിഹ്നം അംഗീകരിച്ചത്. ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ചിഹ്നം. കേന്ദ്ര മന്ത്രി അംബിക സോണി വാര്‍ത്താ സമ്മേളനത്തിലാണ് ചിഹ്നം പുറത്ത് വിട്ടത്. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപയ്ക്കും പ്രത്യേക ചിഹ്നനമെന്ന ആശയം ഇതോടെ യാഥാര്‍ഥ്യമായി.
രുപയെ ഇതു വരെ ഇംഗ്ലീഷ് അക്ഷരങ്ങളായ ആര്.എസ്, ആര് ഇ, ഐ.എന്‍.ആര് എന്നീ വിവിധ ഇംഗ്ലീഷ് ചരുക്കെഴുത്തിലൂടെയാണ് സുചിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക.
രൂപയ്ക്ക് പുതിയ ചിഹ്നം തീരുമാനിക്കുന്നതിനായി ലഭിച്ച നൂറോളം ചിഹ്നങ്ങളില്‍ നിന്നും ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജുറി തിരഞ്ഞെടുത്തത്. ഉദയ്കുമാറിന്റെ ചിഹ്നം തിരഞ്ഞെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിക്കും. രാജ്യത്ത് ആറ് മാസത്തിനുള്ളിലും ആഗോളതലത്തില്‍ രണ്ട് വര്‍ഷത്തിനകവും ചിഹ്നം പ്രാബല്യത്തിലാകും
അവസാന ഘട്ട തിരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ കേരളീയനായ ഷിബിന്‍ കെ.കെ ഡിസൈന്‍ ചെയ്ത ചിഹ്നവും ഇടം പിടിച്ചിരുന്നു.

മാതൃഭൂമി 15/07/2010
Jul 10, 2010
മാപ്പര്‍ഹിക്കാത്ത അപരാധം (ഒരു ഹര്‍ത്താല്‍ ദുരന്തം)
ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര് ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.
പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്കാര്ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന് വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.
സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.
മുഖാപ്രസംഗം മാതൃഭൂമി 09/07/2010

Jun 29, 2010
ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി ഭീകരവാദ പട്ടികയില്‍
ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!
ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.
അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.
രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്

Madhyamam June 29, 2010
ഒരു വിസിറ്റ് വിസയുടെ കഥ
ഫസീല റഫീഖ്
പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന് പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന് പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.
''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.
ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല് തുകയും നല്കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്സ്പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.
ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.
ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന് കഴിയൂ..
ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.
ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള് ഫോണ്‍ വെച്ചു.
റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.
രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള് മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില് വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.
'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.
ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.
വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള് ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.
ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.
ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.
മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.
ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..
പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.
നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.
ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.
അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...
faseelarafiq@gmail.com
Mathrubhumi Posted on: 24 Jun 2010

Jun 22, 2010
വിശ്വവിഖ്യാത ബൈക്ക്
വൂട്ടര്‍ വാന്‍ഡെന്‍ ബോഷ് എന്ന ഡച്ച് മെക്കാനിക്കല്‍ എഞ്ചിനീയര്‍ നിര്‍മിച്ച ഭീമന് ബൈക്ക്. പഴയ സൈക്കിളിന്റെയും ട്രാക്ടറിന്റെയും പാര്‍ട്സുകള്‍ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് നിര്‍മിച്ചെടുത്ത ഈ ബൈക്ക് ഓടുന്ന വീഡിയോ ദൃശ്യം ഇപ്പോള്‍ യൂട്യൂബിലെ ലോകഹിറ്റാണ്. ആറു ലക്ഷം പേര് ഇതിനകം ദൃശ്യം കണ്ടു കഴിഞ്ഞു

Madhyamam June 22, 2010

Madhyamam June 22, 2010
Jun 21, 2010
മത്തിയും പണവും കൈക്കൂലി: വനിതാപോലീസ് പിടിയില്‍
കാസര്‍ക്കോട്: വനിതാ സെല്‍ ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ എസ്.ഐ കൈക്കൂലിയായി പണവും മീനും വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായി. പി.എസ് ലീലാമ്മയാണ് പതിനായിരം രൂപയും ഒരു കിലോ മത്തിയും കൈപ്പറ്റുന്നതിനിടയില്‍ അറസ്റ്റിലായത്.
അഞ്ചുമാസം മുമ്പ് കമിതാക്കള്‍ ഒളിച്ചോടിയ കേസുമായി ബന്ധപ്പെട്ടാണ് കാമുകന്റെ അമ്മയെ ഭീഷണിപ്പെടുത്തി ലീലാമ്മ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കുലി നല്‍കിയില്ലെങ്കില്‍ സ്ത്രീപീഢനക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി.
കമിതാക്കള്‍ രണ്ടു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം കഴിച്ചിരുന്നു. വിജിലന്‍സില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ലീലാമ്മ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണും തെളിവിനായി പോലീസ് ചോര്‍ത്തിയിരുന്നു. ലീലാമ്മ നേരത്തെ തന്നെ അഴിമതിയോരോപണങ്ങള്‍ക്ക് വിധേയയായിരുന്നു.
മാതൃഭൂമി 21/06/2010

Jun 17, 2010
പ്രവാസികള്‍ ഇനി നട്ടെല്ലോടെ
''ജന്മിത്വത്തിന്റെ അടിവേരുകളിളക്കിയത് ഇവിടത്തെ വിപ്ലവപാര്ട്ടികളല്ല. ഭൂപരിഷ്കരണമാണു മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം മെച്ചപ്പെടാന്‍ കാരണമെന്നാണ് ഇവിടത്തെ വിപ്ലവപാര്‍ട്ടികള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. വ്യാജമായ പ്രചാരണമാണിത്. അങ്ങനെയായിരുന്നെങ്കില്‍ ഭൂപരിഷ്കരണം നടന്ന മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള മാറ്റങ്ങളുണ്ടാകുമായിരുന്നു. തമ്പുരാക്കന്മാരുടെ മുമ്പില്‍ നടുവളച്ചു നിന്നിരുന്ന ഒരു തലമുറ നേര്‍ക്കുനേരേ നിന്നു കാര്യങ്ങള്‍ പറയുന്നവരായി മാറിയതു പ്രവാസത്തിലൂടെ നേടിയ സമ്പത്തും ആത്മവിശ്വാസവും കൊണ്ടായിരുന്നുവെന്നത് ആര്‍ക്കാണു നിഷേധിക്കാനാവുക?''
പ്രശസ്ത സംവിധായകനും സി.പി.എം. മുന്‍ എം.എല്‍.എ.യുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഈ ആശയത്തിന്റെ ആഴങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. എന്നാല്‍, ജനാധിപത്യ, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പ്രവാസികള്‍ ഇപ്പോഴും നടുവളച്ചു തന്നെയാണു നില്‍ക്കുന്നത് എന്നതൊരു യാഥാര്‍ഥ്യമാണ്. അവര്‍ക്ക് വോട്ടവകാശമില്ല. ജനിച്ച നാട്ടിലും ജോലിചെയ്യുന്ന നാട്ടിലും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയെന്ന മൗലികാവകാശം ലഭിക്കാത്തവരാണ് അവര്‍. രാഷ്ട്രീയമായ സ്വത്വനഷ്ടം ഓരോ പ്രവാസിയുടെയും നീറുന്ന വേദനയാണ്.
ലക്ഷക്കണക്കിനു പ്രവാസികളുടെ ഈ വേദനയ്ക്ക് പരിഹാരം തേടിയാണു യു.പി.എ. സര്‍ക്കാര്‍ എന്‍.ആര്.ഐ. വോട്ടിങ് ബില്‍ അവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തെ സുദീര്‍ഘമായ പ്രക്രിയയ്ക്കുശേഷം അത് ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. അതിനു മുന്‍കൈയെടുത്ത പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതിനു ചുക്കാന്‍ പിടിച്ചതാകട്ടെ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയും വയലാര്‍ രവിയുമാണ്. പ്രവാസികളുടെ ഇടയില്‍ ഈ ബില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് ഇതിനോടു പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. നേരിട്ടും ഇ-മെയിലിലൂടെയുമൊക്കെ പ്രതികരണങ്ങള്‍ പ്രവഹിക്കുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമുണ്ട്.
നാട്ടില്‍ വോട്ട്
പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്ലിന്റെ കാതല്‍. തിരഞ്ഞെടുപ്പുവേളയില്‍ അവര്‍ മറ്റുള്ളവരെപ്പോലെ പോളിങ് ബൂത്തില്‍ ഉണ്ടാകണമെന്നു മാത്രം. വോട്ടര്‍പട്ടികയില്‍ അവരുടെ പേര് പാസ്പോര്‍ട്ട് നമ്പര്‍ സഹിതം ചേര്‍ക്കും. ആ സ്ഥലത്ത് അവര്‍ക്ക് വോട്ടും ചെയ്യാം. ഒട്ടേറെ കടമ്പകള്‍ മറികടന്നാണ് ബില്‍ യാഥാര്‍ഥ്യമാകുന്നത്.
ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തിവേണം ഇതു നടപ്പാക്കാന്‍. ഇപ്പോള്‍ ഒരാള്‍ ആറുമാസത്തിലധികം സ്വന്തം താമസസ്ഥലത്തുനിന്നു മാറിനിന്നാല്‍ വോട്ടര്‍പട്ടികയില്‍നിന്നു പേരുവെട്ടും. മറ്റൊരു സ്ഥലത്ത് അയാള്‍ താമസമാക്കി അവിടത്തെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. പുതിയ നിയമപ്രകാരം പ്രവാസി വോട്ടര്‍മാര്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. ആറുമാസത്തിലധികം സ്വന്തം നാട്ടില്‍ നിന്നു മാറി വിദേശത്തു ജോലി ചെയ്യുമ്പോഴും അവര്‍ക്ക് വോട്ടര്‍പട്ടികയില്‍ ഇടംകിട്ടും.
മറ്റൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ജനപ്രാതിനിധ്യനിയമ പ്രകാരം ഇന്ത്യയില്‍ വോട്ടവകാശമില്ല. യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസികളില്‍ ഭൂരിപക്ഷം പേരും അവിടത്തെ പൗരന്മാരാണ്. അവര്‍ അവിടെ സ്ഥിരതാമസമാക്കിയവരാണ്. യഥാര്‍ഥത്തില്‍ ഗള്‍ഫ് പ്രവാസികള്‍ക്കാണ് ബില്ലുകൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. അവര്‍ അവിടെ സ്ഥിരതാമസക്കാരല്ല. അവിടത്തെ പൗരത്വം ലഭിക്കുകയുമില്ല. അവര്‍ക്ക് അവിടെയും ഇവിടെയും രാഷ്ട്രീയ അവകാശങ്ങളില്ല. അതിനുള്ള പരിഹാരമാണ് ഈ ബില്‍.
പ്രവാസി വോട്ടിങ് ബില്ലിനെക്കുറിച്ചുള്ള ഒരു പ്രധാന ആക്ഷേപം പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു വോട്ടുചെയ്യാനുള്ള വ്യവസ്ഥ ഇല്ല എന്നതാണ്. തിരഞ്ഞെടുപ്പുവേളയില്‍ വോട്ടുചെയ്യാന്‍ മാത്രം നാട്ടില്‍ വരിക പ്രായോഗികമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ജോലി ചെയ്യുന്ന രാജ്യത്തു തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നതു വളരെ സങ്കീര്‍ണമായ ആവശ്യമാണ്. അതു പ്രായോഗികമല്ല.
ഗള്‍ഫില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണെന്നു സങ്കല്പിക്കുക. അപ്പോള്‍ കേരളത്തിലെ രാഷ്ട്രീയജ്വരം ഗള്‍ഫുനാടുകളിലേക്കു കുടിയേറുകയും അവിടെ പ്രവാസികള്‍ ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അങ്ങനെ ഒരു സ്ഥിതിവിശേഷം അഭികാമ്യമാണോ? പ്രവാസികള്‍ക്കു മുന്നില്‍ തുറന്നുകിട്ടിയ അവസരങ്ങളുടെ വാതായനങ്ങള്‍ അടയുന്ന സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാന്‍പോലും ആകില്ല. ഈ അപകടം ഒഴിവാക്കാനാണ് നാട്ടില്‍ വോട്ട് എന്ന വ്യവസ്ഥ കൊണ്ടുവന്നത്.
അതതു കോണ്‍സുലേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത് അപ്രായോഗികമാണ്. രാജ്യത്ത് 543 ലോക്സഭാമണ്ഡലങ്ങളും 4072 അസംബ്ലി മണ്ഡലങ്ങളുമാണുള്ളത്. അതനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വലിയ വെല്ലുവിളി തന്നെയായിരിക്കും.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറാണ് പ്രവാസി വോട്ടവകാശം എന്ന ആശയവുമായി ആദ്യം രംഗത്തുവന്നത്. ഇതു സംബന്ധിച്ച ഒരു കരട് ബില്‍ തന്നെ തയ്യാറാക്കി 2005-ല്‍ കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. കേന്ദ്രം അതു സ്വീകരിച്ചു. തുടര്‍ന്ന് 2006-ല്‍ത്തന്നെ പ്രവാസി വോട്ടിങ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. അതു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിയമമന്ത്രാലയം റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. അതിനാണ് ഇപ്പോള്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി അധ്യക്ഷനായ സമിതി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
ഇനി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയാല്‍ മതി. അതോടെ ചരിത്രപരമായ ഒരു ദൗത്യം നിര്‍വഹിക്കപ്പെടും. രാഷ്ട്രീയമായ സ്വത്വത്തോടെ പ്രവാസികള്‍ക്ക് ഇനി ആരുടെയും മുന്നില്‍ തലയുയര്‍ത്തി നില്ക്കാം. പണം എത്തിക്കാനുള്ള വെറുമൊരു യന്ത്രം എന്ന നിലയില്‍നിന്ന് ഈ രാജ്യത്തിന്റെ ഭാഗധേയത്തില്‍ പങ്കുവഹിക്കുന്ന സുപ്രധാന കണ്ണിയെന്ന അന്തസ്സുറ്റ അവസ്ഥയിലേക്ക് അവര്‍ ഉയര്‍ത്തപ്പെടും.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) നടത്തിയ പഠന പ്രകാരം 2008-ല്‍ വിദേശത്തുള്ള 21.93 ലക്ഷം മലയാളികള്‍ കേരളത്തിലേക്ക് അയച്ചത് 43,288 കോടി രൂപയാണ്. ഇതു കേരളത്തിന്റെ ദേശീയ വരുമാനത്തിന്റെ 30.7 ശതമാനംവരും. എത്ര സുപ്രധാന പങ്കാണ് അവര്‍ രാഷ്ട്രനിര്‍മാണത്തില്‍ വഹിക്കുന്നതെന്നു വ്യക്തം. അതിന്റെ വ്യാപനം കൂടിയാണ് പ്രവാസി വോട്ടവകാശ ബില്‍. പ്രവാസികളുടെ ആവശ്യങ്ങളോടും അവകാശങ്ങളോടും ഭരണകൂടങ്ങള്‍ ഇനി കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ടി വരും.
രണ്ടു വിവേചനങ്ങള്‍
ഇതിനിടെ രണ്ടു വിവേചനങ്ങള്‍കൂടി പ്രവാസികള്‍ നേരിടുന്നുണ്ട്. രാജ്യവ്യാപകമായി ഇപ്പോള്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുകയാണ്. ഇന്ത്യയില്‍ താമസിക്കുന്നവരുടെ കണക്കാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രവാസികളെ ഉള്‍പ്പെടുത്തുന്നില്ല. യഥാര്‍ഥത്തില്‍ അവരെക്കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. ഈ ആവശ്യം കേന്ദ്രസര്‍ക്കാറിന്റെ മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്. അതു നടപ്പാക്കേണ്ടതാണ്.
മറ്റൊന്ന്, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (ഡൃഹൂുവ കലവൃറഹറള് *മില) സംബന്ധിച്ചാണ്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും 2011-ല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള വന്‍ പദ്ധതിയാണിത്. ഇന്‍ഫോസിസിന്റെ ശക്തിസ്രോതസ്സായിരുന്ന നന്ദന് നിലേക്കനി അധ്യക്ഷനായുള്ള സമിതിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ ഐ.ടി. അത്ഭുതമായ ഇന്‍ഫോസിസ് പോലൊരു അത്ഭുതമായിരിക്കും അടുത്ത വര്‍ഷം സംഭവിക്കുക. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുക എന്നത് അതി ശ്രമകരമായ പദ്ധതിയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. യു.പി.എ. സര്‍ക്കാറിന്റെ പ്രസ്റ്റീജ് പദ്ധതികളിലൊന്നാണിത്.
പ്രവാസികള്‍ക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള വ്യവസ്ഥ ഇപ്പോഴില്ല. അവര്‍ മറുനാട്ടിലായതിനാല്‍ നലേ്കണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. അതൊരു തെറ്റായ തീരുമാനമാണ്. റേഷന്‍ കാര്‍ഡിനേക്കാള്‍ സുപ്രധാനമായ ഒരു രേഖയായിരിക്കും ഈ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ്. നമ്മുടെ ജീവിതരേഖ തന്നെ അതില്‍ കോറിയിട്ടിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയ്ക്കു പകരം ഈ ഒരൊറ്റ കാര്‍ഡ് മതി. വൈദ്യുതി ബില്‍, വെള്ളക്കരം, ക്രയവിക്രയം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ആദായനികുതി അടയ്ക്കാനും ഈ കാര്‍ഡ് മതി. സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളും സബ്സിഡികളും നേടിയെടുക്കാനും ഇതു മതിയാകും. ഇത്രയും സുപ്രധാനമായ ഒരു കാര്‍ഡാണ് പ്രവാസികള്‍ക്കു നിഷേധിക്കുന്നത്.
കൈയിലൊരു സര്‍ട്ടിഫിക്കറ്റും നെഞ്ചിലൊരു കുടന്ന ആത്മവിശ്വാസവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് എടുത്തു ചാടിയവരാണു പ്രവാസികള്‍. അവര്‍ ഭൂരിപക്ഷവും വിജയം വരിച്ചു. എങ്കിലും രാഷ്ടീയപരവും ജനാധിപത്യപരവുമായ അവകാശങ്ങളില്‍ പ്രവാസികളുടേത് ഇപ്പോഴും ആടുജീവിതം തന്നെയാണ്. അതില്‍നിന്നൊരു മോചനം കാത്തുകഴിയുന്നവരാണവര്‍. അവരോടൊപ്പം നില്ക്കാന് നമുക്കു ബാധ്യതയുണ്ട്. അതിലൊരു പടിയായി പ്രവാസി വോട്ടിങ് ബില്ലിനെ കാണാം. ജനസംഖ്യാ കണക്കെടുപ്പിലും ദേശീയ തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിലും അവരെ പരിഗണിക്കുക കൂടി ചെയ്താല്‍ പ്രവാസികളോടുള്ള നമ്മുടെ കരുതലിന്റെ മറ്റൊരു അടയാളമായി.
ഉമ്മന്‍ചാണ്ടി
Mathrubhumi: 17 Jun 2010

Jun 13, 2010
ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്!
ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്!
Sunday, June 13, 2010 I Madhyamam
ദല്‍ഹി ഡയറി / എം.സി.എ. നാസര്‍
തല്ലും തലോടലും ഭരിക്കുന്നവരുടെ പ്രകൃതം. രണ്ടും അവര്‍ക്ക് ഒരേ വികാരമാകും നല്‍കുക. അതിന്റെ പേരില്‍ പിടയുന്ന മനുഷ്യരോ സമൂഹമോ അവര്‍ക്ക് പ്രശ്നമാകാറില്ല. അല്ലെങ്കില്‍ നോക്കൂ, പ്രവാസി വോട്ടവകാശം എന്ന നെടുനാളത്തെ ആവശ്യത്തിലേക്കുള്ള ശക്തമായ തീരുമാനം കൈക്കൊണ്ട ഉടന്‍ അതാ വരുന്നു കൂലിത്തല്ലിന്റെ സ്വഭാവത്തില്‍ മറ്റൊരു കനത്ത പ്രഹരം. നാടും വീടും കുലുക്കി ഇപ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യാകണക്കെടുപ്പില്‍ പ്രവാസിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന്.
ഒരു ചോദ്യം ന്യായം. അറുക്കുംമുമ്പ് ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാറുണ്ട്. ഇപ്പണിയായിരുന്നോ പ്രവാസി വോട്ടവകാശത്തെ കുറിച്ച വയലാര്‍രവിയുടെ പ്രഖ്യാപനം? ജനസംഖ്യാ രജിസ്റ്ററില്‍ പോലും ഇടം പിടിക്കാത്തവന് പിന്നെയെങ്ങനെ വോട്ടര്‍പട്ടികയില്‍ കയറും? തൊഴിലും മറ്റും തേടി പുറപ്പെട്ടു പോയ മനുഷ്യരുടെ കാര്യത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണിത്. അതിന് അറുതിയില്ലെന്ന് വീണ്ടും വ്യക്തം.
സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു വേണ്ടി വന്നു ഒരു രാജ്യത്തിന് അതിന്റെ പരദേശിസമൂഹത്തിന്റെ ജനായത്ത പങ്കാളിത്തം ആലോചിക്കാന്‍. സാങ്കേതികതകളില്‍ തൂങ്ങിയാണ് ഇത്രയും കാലം അവര്‍ക്ക് ഈ അവകാശം നിഷേധിച്ചത്. 1950ലെ ജനപ്രാതിനിധ്യനിയമം ഇരുപതാംവകുപ്പില്‍ പരാമര്‍ശിച്ച 'പതിവു താമസക്കാരന്' എന്ന സംജ്ഞക്കു പറ്റിയ ഒരു സ്ഖലിതത്തിന്റെ പിഴയൊടുക്കുകയായിരുന്നു പരദേശി സമൂഹം. അതുപ്രകാരം രാജ്യത്തു നിന്ന് ആറു മാസം അകന്നു നിന്നാല്‍ വോട്ടര്‍പട്ടികക്കു പുറത്തായി. വോട്ടവകാശം മാത്രമല്ല, മല്‍സരിക്കാനുള്ള അവകാശവും നിഷിദ്ധം. നിയമങ്ങളിലെ സ്ഖലിതങ്ങള്‍ തിരിച്ചറിയാനും തിരുത്താനും എന്തൊക്കെ മാര്‍ഗങ്ങളുണ്ട്? നിയമത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ ഭേദഗതിക്ക് എത്ര തവണ നാം ശ്രമിച്ചിരിക്കുന്നു. അപ്പോള്‍ പ്രശ്നം അതൊന്നുമല്ല. ഒരു വിഭാഗത്തോടുള്ള വിവേചനംതന്നെ. പ്രവാസി വോട്ടവകാശം എന്നു കേള്‍ക്കുമ്പോഴേക്ക് അധികാര കേന്ദ്രം മാത്രമല്ല, ഇലക്ഷന്‍കമീഷനും കോടതികളും മറിച്ചേ ചിന്തിക്കൂ. അതാണ് ഇതുവരെയുള്ള അനുഭവം.
അതിനിടയിലും ഇന്ത്യയിലെത്തുന്ന വന്‍ വിദേശനാണ്യത്തിന്റെ മഹിമ പറഞ്ഞ് നമ്മുടെ സംവിധാനങ്ങള്‍ പരദേശികളെ പ്രകീര്‍ത്തിക്കും. അവരിലെ വരേണ്യപ്രതിനിധികളെ എല്ലാ കൊല്ലവും വിളിച്ചുവരുത്തി പട്ടും വളയും നല്കി ആദരിക്കും. അവരിലെ അതിസമ്പന്നര്‍ക്ക് ഉദാരമായി ഇരട്ട പൗരത്വം നല്‍കും. നിക്ഷേപസാധ്യതകളുടെ ആയിരം വായ്ത്താരികള്‍ അപ്പോള്‍ ഉയരും. ഇന്ത്യയും പുറംലോകവുമായുള്ള ചരിത്രബന്ധത്തിന്റെ പൗരാണികതയെ കുറിച്ച് നേതാക്കള്‍ വാചാലരാകും.
എന്തായാലും ഇപ്പോള്‍ ചില നല്ല മാറ്റങ്ങളുണ്ട്. 2006ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ജനപ്രാതിനിധ്യ ഭേദഗതിബില്ലിനോട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അനുഭാവം തോന്നി. എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും കരുണകാട്ടി. ഇനി ബില്‍ പാര്‍ലമെന്റ് പസാക്കുകയേ വേണ്ടൂ. അതോടെ നാട്ടിലുണ്ടെങ്കില്‍ പ്രവാസിക്ക് വോട്ടു ചെയ്യാം, മല്‍സരിക്കാം.
മുമ്പ് പി.വി അബ്ദുല്വഹാബിന്റെ രാജ്യസഭാസ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുകില് നാം കണ്ടതാണ്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആയിരുന്നു എതിര്‍പ്പുമായി മുന്നില്‍. വഹാബ് എന്ന വ്യക്തിക്കപ്പുറം ലക്ഷക്കണക്കിനു വരുന്ന പരദേശികളുടെ നിഷേധിക്കപ്പെടുന്ന രാഷ്ട്രീയാവകാശത്തെ എല്ലാവരെയും പോലെ വി.എസും മറക്കുകയായിരുന്നു.
അതിന് പ്രായശ്ചിത്തമെന്നോണമായിരിക്കണം വി.എസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു ചുവടുവെപ്പ് നടത്തിയത്. ഇരുപത്തഞ്ച് ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസി സമൂഹത്തെ ജനസംഖ്യാ കണക്കെടുപ്പ് രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി. എന്നാല്‍ മറ്റൊരു മലയാളിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ അഭ്യര്‍ഥന അപ്പാടെ തള്ളി. അങ്ങനെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പട്ടികയില്‍ നിന്ന് കാല്‍കോടി മനുഷ്യര്‍ ഒറ്റയടിക്ക് പുറത്ത്! പൗരത്വം തെളിയിക്കാന്‍ പോലും പാടുപെടേണ്ട ഈ യുഗത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്റെ പടിക്കു പുറത്താക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് ഇനിയെങ്ങനെ ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിയും?
സങ്കടം അതല്ല. ബംഗ്ലാദേശ് മുതല്‍ പാകിസ്താനില്‍ നിന്നുവരെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നാണ് നമ്മുടെ 'ആഭ്യന്തര'മാര്‍വാഡികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്തു പോയി പണിയെടുക്കുന്നു എന്ന ഏകകാരണത്താല്‍ കാല്‍കോടി മലയാളികളുടെ അസ്തിത്വം തന്നെയാണ് ഇവിടെ ഒറ്റയടിക്ക് നിരാകരിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യസമൂഹമായാണ് നാം നമ്മെ വിശേഷിപ്പിക്കാറ്. പക്ഷേ, ലോകത്തെ അമ്പതോളം ജനാധിപത്യരാജ്യങ്ങള്‍ വിദേശങ്ങളിലെ സ്വന്തം പൗരന്മാര്ക്ക് വോട്ടവകാശം അനുവദിക്കാന്‍ സാങ്കേതികവാറോലകളിലെ സ്ഖലിതങ്ങളൊന്നും മറയാക്കിയിട്ടില്ല. ഫിലിപ്പീന്‍സും ഇറാഖും ഇറാനും ഇന്തോനേഷ്യയും ആ പട്ടികയിലുണ്ട്. ഒരു കുഴപ്പവും കൂടാതെ അവര്‍ പ്രവാസലോകത്തിരുന്നു തന്നെ സ്വന്തം ചൂണ്ടുവിരലുകളില്‍ മഷിപ്പാട് വീഴ്ത്തുന്നു. ഗള്‍ഫിലെയും മറ്റും നയതന്ത്രകേന്ദ്രങ്ങളിലോ മൈതാനങ്ങളിലോ പുറത്ത് ബൂത്തുകള്‍ കെട്ടിയോ ഒരു 'ക്രമസമാധാന'പ്രശ്നവും കൂടാതെ അവര്‍ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ഗള്‍ഫ്ഭരണാധികാരികള്‍ അതിന് സഹായമൊരുക്കുന്നു.
ഏതാനും ആയിരങ്ങളുടെ വോട്ടുകള്‍ ഇലക്ഷന് ജയപരാജയത്തെ നിര്‍ണയിച്ചു കൊള്ളണം എന്നൊന്നുമില്ല. പക്ഷേ, ഒരു രാജ്യം തങ്ങളുടേത് കൂടിയാണെന്ന ബോധം അപ്പോള്‍ അവരില്‍ നിറയും. മണ്ഡലങ്ങള്‍ തിരിച്ച് പുറം ലോകത്ത് വോട്ടെടുപ്പ് നടത്തുക സംഭവ്യമല്ലെന്ന് ഇലക്ഷന് കമീഷണന് നവീന്‍ ചൗള പറയുന്നതു സമ്മതിക്കാം. എന്നാല്‍ ആഗോള കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇത്രയും കരുത്താര്‍ജിച്ച ഘട്ടത്തില്‍, ത്രി-ജി സ്പെക്ട്രം ഇടപാടുകളിലുടെ വന്‍തുക രാജ്യം സമാഹരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് പുറപ്പെട്ടുപോയ മനുഷ്യരുടെ കൂടി അഭിപ്രായം തേടുന്നത് തീര്‍ത്തും അസാധ്യമാണെന്ന് പറയാനാവുമോ? തപാല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കെ, ഇന്റര്‍നെറ്റ് വോട്ടിങ് സാധ്യത പാടില്ലെന്ന ദുര്‍വാശിയെന്തിന്?
വോട്ടെടുപ്പില്‍ പരിമിതാര്‍ഥത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ പരദേശികള്‍ക്ക് വലുതായൊന്നും ലഭിക്കണമെന്നില്ല. പക്ഷേ, അവരുടെ പ്രശ്നങ്ങളുടെ അടിത്തറ രാഷ്ട്രീയ തിരസ്കാരവുമായി ബന്ധപ്പെട്ടതു തന്നെയാണ്. സര്‍ക്കാര്‍വക രാഷ്ട്രീയതീരുമാനങ്ങളില്‍ ഒരിക്കല്‍പോലും അവന്റെ ശബ്ദം കടന്നുവരുന്നില്ല. പാര്‍ലമെന്റ്സമ്മേളനങ്ങളില്‍ അവന്റെ പ്രശ്നങ്ങള്‍ എവിടെയും അലയടിക്കുന്നില്ല. ആസൂത്രണ നയരേഖകളില്‍ അവന്റെ ദുരിതം ഇടം പിടിക്കുന്നില്ല. ദേശീയമാധ്യമങ്ങള്‍ അവന്റെ സങ്കടങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇടം കൊടുക്കുന്നില്ല. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തിരുത്ത് വേണ്ടതല്ലേ? ആ നിലക്കാണ് വോട്ടവകാശത്തിനുവേണ്ടി പരദേശത്തെ മനുഷ്യര്‍ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്നത്. പക്ഷേ, നജീബ് താണ്ടുകയും ബഹ്റൈനിലെ പ്രിയസുഹൃത്ത് ബെന്യാമിന് അടയാളപ്പെടുത്തുകയും ചെയ്ത ഈ ആടുജീവിതങ്ങളുടെ ഗദ്ഗദങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവര്‍ എന്ന്, എങ്ങനെ അറിയാന്‍?
പുറപ്പെട്ടു പോയ മനുഷ്യരെ കുറിച്ച കൃത്യമായ കണക്കു പോലും നമ്മുടെ പക്കല്‍ ഇല്ല. എണ്ണമറ്റ പരദേശി സംഘടനകളും കൂട്ടായ്മകളും എല്ലാ സഹായങ്ങളും നല്കുമെന്നിരിക്കെ, കൃത്യമായ ഒരു കണക്കെങ്കിലും ഉറപ്പാക്കാന്‍ കഴിയുന്നത് രാജ്യത്തിനു തന്നെയും നല്ലതല്ലേ? ഒന്നു മനസ്സുവെച്ചാല്‍ അത് നടക്കും. അപ്പോഴറിയാം, എന്‍.ആര്.ഐ പ്രമുഖരുടെ വേഷമിട്ടവരല്ല, തുച്ഛവരുമാനത്തില്‍ ദാരിദ്ര്യരേഖക്കും താഴെ ജീവിതം നയിക്കുന്നവരാണ് അവരില്‍ ഏറിയ കൂറുമെന്ന്. പുറം ലോകത്തേക്ക് പുറപ്പെട്ട് കാണാതായ മനുഷ്യര്‍ നിരവധി. വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍പോലും കഴിയാതെ ഗള്‍ഫ് നഗരങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ അതിലേറെ. ചെയ്തതും ചെയ്യാത്തതുമായ കുറ്റത്തിന്റെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിച്ചു കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരങ്ങളിലാണ്.
ഇവര്‍ക്കു വേണ്ടി ഒരു ജനാധിപത്യസമൂഹത്തിന് ഒന്നും ചെയ്യാനില്ലെന്നു വരുമോ?

Jun 3, 2010
ക്ഷീരമുള്ളോരു അകിടിന് ചുവട്ടിലും........
വിമാന ദുരന്ത സ്ഥലത്ത് നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍
മംഗലാപുരം: 158 പേരുടെ ദാരുണ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തില്‍ പെട്ടവരുടെ പണവും സ്വര്‍ണവും കവര്‍ന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്പെ കുപ്പപദവ് സ്ക്കൂളിന് സമീപത്തെ സത്താര്‍(23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 130 ഗ്രം സ്വര്‍ണ്ണവും 6,36,700 രൂപയും കണ്ടെടുത്തു. പ്രതിയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പന്തിയിലായിരുന്നു സത്താര്‍. ഇതിനിടയിലാണ് ഇയാള്‍ പണവും സ്വര്‍ണവും കൈക്കലാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടം വരെ സ്ഥലത്തുണ്ടായിരുന്ന സത്താര്‍ മറവൂര്‍ സ്വദേശികളായ അല്‍താഫ്, റിഷാദ് എന്നിവരുടെ സഹായത്തോടെ സ്വര്‍ണ്ണം പലസ്ഥലങ്ങളിലായി ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. ദുരന്തം നടന്ന് രണ്ട് ദിവസത്തിന് ശേഷം സത്താറും മറ്റു രണ്ട് പേരും നടത്തിയ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്ന് പോലീസ് പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ സാന്‍ട്രോ കാറില്‍ മംഗലാപുരം നഗരത്തില്‍ ചുറ്റികറങ്ങുന്നത് പതിവാക്കിയതോടെ പോലീസിന്റെയും നാട്ടുകാരുടെയും സംശയം ഇരട്ടിച്ചു. ദുരന്ത സ്ഥലത്ത് നിന്നും സത്താറിന്റെ നേതൃത്വത്തില്‍ സ്വര്‍ണവും പണവും സ്വന്തമാക്കിയെന്ന രഹസ്യ സന്ദേഷം രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെങ്കിടേഷ് പ്രസന്നയ്ക്ക് ലഭിച്ചു. തുടര്‍ന്ന് സത്താറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. സത്താറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. സ്വര്‍ണം വീടിനോടടുത്തുള്ള കോഴിക്കൂട്ടിനകത്തു നിന്നാണ് കണ്ടെടുത്തത്.
WWW.KASARGODVARTHA.COM

Jun 1, 2010
May 26, 2010
May 20, 2010
May 13, 2010
ലിബിയന്‍ വിമാനം തകര്‍ന്നു വീണു; ഒരു കുട്ടി മാത്രം രക്ഷപ്പെട്ടു
May 12, 2010
May 10, 2010
മകന്റെ വീടിന്റെ വരാന്തയില്‍ ഭക്ഷണം കിട്ടാതെ തളര്‍ന്നുവീണു

ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.
തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.
Mathrubhumi Posted on: 10 May 2010
May 2, 2010
ഗൂഗിളില്‍ വീണ്ടും ആട് !!
ഗൂഗിള്‍ ആസ്ഥാനത്ത് വീണ്ടും ആടുകളെത്തി. കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന് വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ട് 'വൃത്തിയാക്കാനാ'ണ് ഇത്തവണയും ആടുകളെ കൊണ്ടുവന്നത്!

ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ് കളയുകയാണ് പതിവ്. അതിന് പുല്ലരിയല്‍ യന്ത്രം വാടകയ്ക്കെടുക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ചെയ്തിരുന്നത്. കഴിഞ്ഞ തവണ ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന് പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു!
സംഭവം വിജയിച്ചു എന്നുമാത്രമല്ല, ഒരാഴ്ച ആടുകളുടെ 'സെര്‍ച്ചിങ്' കഴിഞ്ഞപ്പോള്‍ മണ്ണ് ഫലഭൂയിഷ്ടമാവുകയും ചെയ്തു. ചെലവ് കണക്കാക്കിയപ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്ക്കെടുക്കുന്നതും ആടുകളെ മേയാന്‍ കൊണ്ടുവന്നതും ഏതാണ്ട് ഏതാണ്ട് സമം എന്നാണ് ഗൂഗിള്‍ വെളിപ്പെടുത്തിയത്.

ആ അനുഭവമാണ് ഈ വര്‍ഷവും, വൃത്തിയാക്കല്‍ പണി ആടുകളെ ഏല്‍പ്പിക്കാന്‍ പ്രേരണയായത്. 'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന് വാടകയ്ക്കെടുത്ത 200 ആടുകളാണ് ഇത്തവണയും 'ഗൂഗിളിങ്' നടത്തുന്നതെന്ന്, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് (Google blog) അറിയിച്ചു. ആടുകള്‍ ഒരാഴ്ച ഗൂഗിള്‍ കോംപൗണ്ടിലുണ്ടാകും.
യന്ത്രമാകുമ്പോള്‍ അതിന് ഡീസല്‍ വേണം, ആടിന് വേണ്ട. വായൂ മലിനീകരണം ഒഴിവാകും. കാത് തുളയ്ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍, ആടുകള്‍ പുല്ല് തിന്നുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും ആട് ഉണ്ടാക്കില്ല. ആടിനെ പുല്ലരിയല്‍ ഏല്‍പ്പിക്കുമ്പോള്‍, വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനാകുമെന്ന് സാരം.
-ജോസഫ് ആന്റണി
Posted on: 16 Apr 2010 Mathrubhumi

May 1, 2010
Apr 29, 2010
Apr 28, 2010
Apr 27, 2010
ഹര്‍ത്താലോ?
ഹര്‍ത്താലോ?
Monday, April 26, 2010
ഉമ്മന്‍ ചാണ്ടി (പ്രതിപക്ഷ നേതാവ്)
കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 295 ഹര്‍ത്താലുകളാണ് നടന്നത്. 18 എണ്ണം പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹര്‍ത്താലുകളാണ്. ഇടതുപക്ഷം^ എട്ട്, ബി.ജെ.പി^ എട്ട്, യു.ഡി.എഫ്^രണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന് നടത്തിയത് 22 ഹര്‍ത്താലുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള യു.ഡി.എഫ് നടത്തിയത് രണ്ട് ഹര്‍ത്താലുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ പ്രധാന സമരായുധം ഹര്‍ത്താല്‍ തന്നെ.
സമീപകാലത്ത് ഏറ്റവുമധികം ദേശീയ^സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നത് 2008ല്‍ ആണ്. 2006ല്‍ നാല്, 2007ല്‍ രണ്ട്, 2009ല്‍ രണ്ട്, 2010ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണ് മേജര്‍ഹര്‍ത്താലുകളുടെ എണ്ണം. 2008ല്‍ നടന്ന ഒന്‍പതു ഹര്‍ത്താലുകളില്‍ ബി.ജെ.പി^നാല്, എല്‍.ഡി.എഫ്^ നാല്, യു.ഡി.എഫ്^ ഒന്ന്. 2008 ജൂലൈയിലാണ് ഇടതുപക്ഷം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താലുകളുടെ പ്രളയമുണ്ടായത്.
കേന്ദ്രത്തിനെതിരെ ആ വര്‍ഷം സി.പി.എമ്മും ബി.ജെ.പിയും മാറിമാറി എട്ട് ഹര്‍ത്താലുകള്‍ നടത്തി. യു.പി.എ സര്‍ക്കാറിനെ അന്നുവരെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് കേന്ദ്രം മോശമാണെന്ന ബോധോദയം ഉണ്ടായത്. ഇരുകൂട്ടര്‍ക്കും ആസന്നമായ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലക്ഷ്യം.
ഇടതുപക്ഷത്തിന്റെ ദേശീയഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ കേരളത്തെ മാത്രമേ ബാധിക്കാറുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഹര്‍ത്താലിനെ പ്രാകൃതമായ സമരമുറ എന്നാണു വിശേഷിപ്പിച്ചത്. ഒരു ഹര്‍ത്താലിനും കൊല്‍ക്കത്തയെ നിശ്ചലമാക്കാന്‍ സാധിക്കില്ല. അവിടെ ജീവിതം ഹൂഗ്ലി നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. പിന്നെ ത്രിപുര. ജനങ്ങളെ ബന്ദികളാക്കി അവരും സമരം ചെയ്യാറില്ല. കേരളത്തിന്റെ നെഞ്ചില്‍ ചവിട്ടുനിന്നുകൊണ്ടു മാത്രമേ സി.പി.എമ്മിനു ദേശീയതലത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിച്ചു എന്നു വിജയഭേരി മുഴക്കാന്‍ കഴിയൂ.
രാജ്യത്ത് ആദ്യമായി ബന്ദ് നിരോധിച്ച സംസ്ഥാനം കേരളമാണ്. 1997ലാണു ഹൈകോടതി നിര്‍ണായകമായ ഈ വിധി പ്രസ്താവിച്ചത്. അതു സുപ്രീംകോടതി ശരിവെച്ചു. 2004ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു. അതിന്റെ മറവില്‍ ബന്ദിനെ ഹര്‍ത്താലാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യുന്നത്. ജനജീവിതം സുഗമമാക്കാന്‍ കോടതി അന്ന് ഒമ്പതിന നിര്‍ദേശങ്ങള്‍ നല്കി. അവ നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. പക്ഷേ, സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ഹര്‍ത്താലുകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കോടതിനിര്‍ദേശങ്ങള്‍ കാറ്റില്‍ പറക്കുന്നു. പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ പ്രതിഷേധത്തില്‍ നിന്നു വിട്ടുനില്‍ക്കാനും അവകാശമുണ്ട്. അതാണു മാനിക്കപ്പെടേണ്ടത്. അതാണ് ലംഘിക്കപ്പെടുന്നത്.
കേരളം നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പരമ്പരാഗത കാഴ്ചപ്പാടുകളും സമീപനങ്ങളും മാറേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാറിന്റെ പെന്ഷന് പറ്റി കഴിയുന്ന ആ കാലംമാറി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമൊരുക്കി സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാലഘട്ടത്തിലാണു നാം. അതിന് ഉതകുന്ന സമീപനങ്ങളും പരിപാടികളുമാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നമ്മുടെ രാജ്യത്തും മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല. ഐ.ടി മേഖലപോലും വീണ്ടും ഉഷാറായി. റിക്രൂട്ട്മെന്റുകള്‍ പുനരാരംഭിച്ചു. എല്ലാ മേഖലകളും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് കേരളത്തിനാണ്. ലക്ഷക്കണക്കിനു മലയാളിയുവാക്കള്‍ കേരളത്തിനു പുറത്തുപോയി തൊഴില്‍ കണ്ടെത്തി. പുതിയ സാമ്പത്തികക്രമത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങള്‍ മല്‍സരിച്ചു നേട്ടം കൈവരിക്കുന്നു.
വിലക്കയറ്റത്തിനെതിരേയാണല്ലോ ഇത്തവണത്തെ ഹര്‍ത്താല്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതു കേന്ദ്രമാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിനു കേന്ദ്രം മാത്രമാണോ ഉത്തരവാദികള്‍? മുന്‍വര്‍ഷം ഉണ്ടായ രൂക്ഷമായ വരള്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിലക്കയറ്റമുണ്ടായി എന്നത് വാസ്തവമാണ്. അതിനു കേന്ദ്രം അതിന്റേതായ രീതിയില്‍ പരിഹാരം തേടുകയും ചെയ്തു.
രണ്ടു രൂപക്ക് അരിയാണല്ലോ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ വിലക്കയറ്റവിരുദ്ധ നടപടി. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട അന്ത്യോദയ അന്നയോജനക്കാര്‍ക്ക് കേന്ദ്രം മൂന്നു രൂപക്കു നല്കുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ സബ്സിഡി നല്കി രണ്ടു രൂപക്കു നല്‍കുന്നത്. കേന്ദ്രം ഈ ഒരു കിലോ അരിക്ക് നല്കുന്ന സബ്സിഡി 18.15 രൂപ. ബി.പി.എല്ലുകാര്‍ക്ക് 5.85 രൂപയ്ക്കാണു കേന്ദ്രം അരി നല്‍കുന്നത്. അതിനു സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സബ്സിഡി 3.85 രൂപ. കേന്ദ്രം ഒരു കിലോക്ക് നല്‍കുന്നത് 15.49 രൂപ. എ.പി.എല്ലിനു 8.30 രൂപക്ക് ഇവിടെ അരിവിതരണം ചെയ്യുന്നത് കേന്ദ്രം കിലോക്ക് 12.84 രൂപ വീതം സബ്സിഡി നല്കുന്നതുകൊണ്ടു മാത്രമാണ്. ഇത് കേന്ദ്രത്തിന്റെ ബാധ്യതതന്നെ. അതേ ബാധ്യതയും പ്രതിബദ്ധതയും സംസ്ഥാന സര്‍ക്കാറിനുമില്ലേ?
സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന പ്രതിബദ്ധത അളക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രം പരിശോധിച്ചാല്‍ മതി. അതിന്റെ നടത്തിപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം. നൂറു ദിവസം തൊഴില്‍ നല്കേണ്ടതിനു പകരം 2008^09ല്‍ നല്‍കിയത് വെറും 22 ദിവസം. അടുത്ത വര്‍ഷം 31 ദിവസവും. ആയിരം കോടി വരെ ചെലവഴിക്കാമായിരുന്നിട്ടും 2008^09ല്‍ ചെലവഴിച്ചത് വെറും 277 കോടി. അടുത്ത വര്‍ഷം 450 കോടി. പദ്ധതി നടത്തിപ്പില്‍ 27ാം സ്ഥാനത്താണു കേരളം.
സംസ്ഥാനത്ത് 22 കേന്ദ്രപദ്ധതികളാണു നടപ്പാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് അമ്പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വന്നു. കേന്ദ്രബജറ്റില്‍ കേരളത്തിനു കൈനിറയെ തന്നു. എന്നിട്ടും എന്തിനാണ് ഹര്‍ത്താല്‍പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത്?
Malayala Manorama, Mathrubhumi, Madhyamam, Chandrika 26/04/2010

Apr 8, 2010
കേരയാന്‍
കേരയാന്‍
'മുകുന്ദന് സാര്‍, അക്കൌണ്ട്സ് ഓഫിസില്‍നിന്ന് ഒണ്‍ മിസ്റ്റര്‍ കൃഷ്ണന്‍കുട്ടി വിളിച്ചിരുന്നു.
സാറിന് 21ാം തീയതിയാണ് ഡേറ്റ് തന്നിരിക്കുന്നത് എന്നു പറയാന്‍ പറഞ്ഞു.'
'അയ്യോ. അന്ന് ഓഡിറ്റ് വെച്ചിരിക്കുന്ന ദിവസമല്ലേ? എങ്ങനെ ലീവെടുക്കാന്‍'?'ആരാ സാര്‍? എന്താ കാര്യം?'
'തേങ്ങാവെട്ടുകാരനാ ^കൃഷ്ണന്‍കുട്ടി.'
'അക്കൌണ്ട്സ് ഓഫിസില്‍നിന്നാണെന്നു പറഞ്ഞു.'
'അതെ. അയാള്‍ക്ക് അവിടെ എന്തോ ജോലിയുണ്ട്.'
മുകുന്ദന് ഡയറിയില്‍നിന്ന് ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് കൃഷ്ണന്‍കുട്ടിയെ വിളിച്ചു.
'ങാ, മുകുന്ദന് സാറാണോ. സാറിപ്പം വിളിച്ചതു ഭാഗ്യമായി. അഞ്ചു മിനിറ്റു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കലക്ടറാപ്പീസിലെ പീറ്റര്‍ സാറിന് ആ ഡേറ്റ് കൊടുക്കുമായിരുന്നു.'
'കൃഷ്ണന്‍കുട്ടി, 21ന് എനിക്ക് ലീവ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.'
'എന്നു പറഞ്ഞാലെങ്ങനാ സാറേ, അടുത്തൊന്നും വേറെ ഡേറ്റ് ഒഴിവില്ല. ലീവിന്റെ കാര്യം പറഞ്ഞാല്‍ ഞാനും ലീവെടുത്തു തന്നാ വരുന്നത്.'
'ഞായറാഴ്ചയോ?'
'അറിഞ്ഞില്ലേ? അന്നാണ് ഞങ്ങളുടെ യൂനിയന്റെ സംസ്ഥാന സമ്മേളനം. കൂപ്പണുമായി സാറിനെ കാണാന്‍ വരുന്നുണ്ട്.'
'എന്നാല്‍ മാറ്റേണ്ട. 21ാം തീയതി തന്നെയാകട്ടെ. ഞാന്‍ എങ്ങനെയും ലീവെടുക്കാം.'
'പിന്നെ, പുതിയ റേറ്റുവിവരമൊക്കെ അറിഞ്ഞല്ലോ. ഒരു തെങ്ങിന് 25 രൂപ.'
'അത് കൂടുതലല്ലേ?'
'കഴിഞ്ഞയാഴ്ച സ്റ്റഡി ക്ലാസുണ്ടായിരുന്നു. എല്ലാ മേഖലയിലും വിലക്കയറ്റമല്ലേ? ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ എതിരിട്ടുകൊണ്ട് മുകളിലേക്ക് കയറുന്നതിന്റെ റിസ്ക് വേറെ. എല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ റേറ്റ് കൂടുതലല്ല. ഞങ്ങള്‍ക്കും പിടിച്ചുനില്‍ക്കേണ്ട?'
'സമ്മതിച്ചു. വന്നാ മതി.'
ഓഫിസറെ തേങ്ങയിടലിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ വളരെ പാടുപെട്ടു.
ഒടുവില്‍ ഓഡിറ്റ് ഫയലുകള്‍ തലേന്നാള്‍തന്നെ റെഡിയാക്കാമെന്ന ഉറപ്പിന്മേല് ലീവ് കിട്ടി.
മഹത്തായ നാളികേര വിളവെടുപ്പ് കഴിഞ്ഞ് ഓഫിസിലെത്തിയ മുകുന്ദനോട് സഹപ്രവര്ത്തകന്:
'ഇനി കുറച്ചുദിവസത്തേക്ക് മുകുന്ദന് വലിയ തേങ്ങാമുതലാളിയായിരിക്കും!'
'ഇരുപതു തെങ്ങില്‍നിന്ന് 450 രൂപയുടെ തേങ്ങ കിട്ടി. കൂലി 500 രൂപ.'
'പിന്നെന്തിനാ തേങ്ങയിടുന്നത്?'
'ഉണങ്ങി തലയില്‍ വീണാല്‍ ഇതിനേക്കാള്‍ ചെലവല്ലേ?'
'തറയില്‍നിന്ന് തേങ്ങയിടാവുന്ന ഉപകരണം കണ്ടുപിടിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയല്ലേ?'
'ബഹു. മന്ത്രിജീ, ഭൂമിയില്‍നിന്ന് ചാന്ദ്രയാനിലെത്തിയ ഐ.എസ്.ആര്.ഒയോട് പറഞ്ഞിട്ടായാലും ഉടമസ്ഥന് ഭൂമിയില്‍നിന്ന് തേങ്ങയിടാന്‍ ഒരു പദ്ധതി കണ്ടെത്തിയേ തീരൂ. അല്ലെങ്കില്‍ നമ്മുടെ കല്പവൃക്ഷത്തിന്റെ കടയ്ക്കല്‍ നാം തന്നെ കത്തിവെക്കേണ്ടിവരും. തേങ്ങയാണെ സത്യം.'
വി. സുരേശന്, തിരുവനന്തപുരം
Wednesday, April 7, 2010
MADHYAMAM

Apr 3, 2010
ബോംബ് ഗുണ്ട് ആയി മാറുന്ന രാസവിദ്യ
സി. ദാവൂദ്
ബോംബും ഗുണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും പൊട്ടിയാലറിയാം എന്നായിരിക്കും സാമാന്യമറുപടി. എന്നാല്‍ മലയാളമാധ്യമങ്ങളുടെ ഇന്നത്തെ നില നോക്കുമ്പോള്‍ അത് അങ്ങനെയാവാന്‍ തരമില്ല. ഇന്നലത്തെ ബോംബ് ഇന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നതിന്റെ രാസവിദ്യ അറിയണമെങ്കില്‍ കഴിഞ്ഞ ആഴ്ചത്തെ മതേതര മലയാള പത്രങ്ങള്‍ ചിലത് നോക്കിയാല്‍ മതി. കാര്യം ഇങ്ങനെ: മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്ന് തിരുവനന്തപുരത്തിറങ്ങിയ കിങ്ഫിഷര്‍ വിമാനത്തില്‍ നിന്ന് ഒരു ബോംബ് കണ്ടെടുത്തു. പിറ്റേന്ന് മലയാള പത്രങ്ങളെല്ലാം അത് ഒന്നാം പേജ് വാര്‍ത്തയാക്കി. സുരക്ഷയെക്കുറിച്ച ഉത്കണ്ഠകള്‍ പങ്കുവെച്ചു. കൂട്ടത്തില്‍, 'വിശ്വാസ്യതയുടെ 99 വര്‍ഷങ്ങള്‍' പിന്നിട്ട 'കേരള കൌമുദി' പത്രം ന്യൂദല്‍ഹിയില്‍നിന്ന് കെ.എസ് ശരത്ലാലിന്റെ പേരില്‍ ശ്രദ്ധേയമായൊരു വാര്‍ത്ത കൊടുത്തു, 'വെടിമരുന്നു പൊതി ട്രയലോ മുന്നറിയിപ്പോ' എന്ന തലക്കെട്ടില്‍. ജനങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാനായി പ്രത്യേകം കള്ളിയിലാക്കി കേരള കൌമുദി അറിയിക്കുന്ന കാര്യങ്ങള്‍ ഒന്ന്, ഭീകരഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെയോ കര്‍ണാടകത്തിലെയോ സ്ലീപ്പര്‍ സെല്ലുകളാണ് വിമാനത്തില്‍ വെടിമരുന്ന് കണ്ടെത്തിയതിന് പിന്നിലെന്നാണ് സംശയം. രണ്ട്, നേതാക്കളില്‍ പലരെയും അറസ്റ്റ് ചെയ്തിട്ടും ഇന്ത്യന്‍ മുജാഹിദീന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരുതപ്പെടുന്നു. മൂന്ന്, ആക്രമണത്തിനു മുമ്പ് മുന്നറിയിപ്പ് നല്കുന്ന രീതിയും ഇന്ത്യന്‍ മുജാഹിദീനുണ്ട്. നാല്, ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമും നിയന്ത്രിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.
ഈ കണ്ടെത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌനിക്കുകയില്ലേ എന്ന് സംശയിച്ചായിരിക്കണം അടുത്ത ദിവസം (മാര്‍ച്ച് 23) പത്രാധിപര്‍ കിടിലനൊരു മുഖപ്രസംഗം തന്നെകാച്ചി: 'വിമാനത്തിലെ ബോംബ് പൊതി' എന്ന തലക്കെട്ടില്‍. കാര്യം അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ പിടികൂടിയേ അടങ്ങൂ എന്ന് പത്രാധിപര്‍ കട്ടായം പറഞ്ഞു. മുഖപ്രസംഗം വായിച്ചിട്ടോ എന്തോ അന്വേഷണ ഉദ്യോഗസ്ഥര്‍ നാടൊട്ടുക്കും പാഞ്ഞു. മാര്‍ച്ച് 28ന് തന്നെ പ്രതിയെ കൈയോടെ പിടികൂടി പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാക്കി. സ്വാഭാവികമായും പത്രാധിപരദ്ദേഹം ബോംബ്ഭീകരനെ പിടികൂടിയതില്‍ സന്തോഷിക്കാനേ തരമുള്ളൂ. എന്നാല്‍, പിറ്റേ ദിവസം പത്രം പെട്ടെന്നങ്ങ് മാറുന്നതാണ് കണ്ടത്. തലേദിവസം വരെ ബോംബ് ആയിരുന്ന സാധനം അതാ മാര്‍ച്ച് 29ന് പെട്ടെന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നു! ആ മനോഹര തലക്കെട്ട് ഇങ്ങനെ വായിക്കാം: 'തീവ്രവാദി ബന്ധമില്ല; ജീവനക്കാരുടെ കുടിപ്പക, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന; വിമാനത്തിലെ ഗുണ്ട്: പ്രതി അറസ്റില്‍'. ഹായ് എത്ര മനോഹരം, സമഗ്രം, വസ്തുനിഷ്ഠം! വായനക്കാര്‍ക്ക് തലക്കെട്ടില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയണമെന്നതാണ് പത്രപ്രവര്‍ത്തനത്തിലെ പ്രഫഷനലിസം. അതില്‍ പത്രം പൂര്‍ണവിജയം വരിച്ചിരിക്കുന്നു.തലേ ദിവസം വരെ ബോംബ് ആയ സാധനം പൊടുന്നനെയൊരു സുപ്രഭാതത്തില്‍ ഗുണ്ട് ആയി മാറുന്നത് എങ്ങനെയെന്ന ചോദ്യം രസതന്ത്രവിദ്യാര്‍ഥികള്‍ക്ക് വിടാം. മാര്‍ച്ച് 22ന് പത്രലേഖകന് കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വെറുമൊരു ഗുണ്ടില്‍ ഛേ, ഞങ്ങള്‍ക്കെന്ത് കാര്യം എന്ന മട്ടില്‍ ദുബായിലേക്ക് പോയിക്കാണും എന്നും വിചാരിക്കാം!
കാര്യം പച്ചയായി തന്നെയങ്ങ് പറഞ്ഞേക്കാം. നായര്‍ ബോംബ് വെച്ചാല്‍ അത് ഗുണ്ടും മുസ്ലിം പടക്കം പൊട്ടിച്ചാല്‍ അത് ആര്.ഡി.എക്സുമായി മാറുന്ന രാസപ്രവര്‍ത്തനം അടുത്ത ഏതാനും നാളുകളായി കേരളത്തിന്റെ സവിശേഷമായ രാസ^മനോഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബഹുമാന്യ പത്രാധിപന്മാരുടെ മേല്‍നോട്ടത്തിലാണ് ഈ രാസപ്രവര്‍ത്തനം നടക്കുന്നത്. പത്രങ്ങളോടൊപ്പം പ്രചരിക്കുന്ന ഒരു സംസ്കാരത്തിന്റെ ഇപ്പോള്‍ കിട്ടിയ ഒടുവിലെ ഉദാഹരണം മാത്രമായി ഇതിനെ കണ്ടാല്‍ മതി.
ഇനി മാര്‍ച്ച് 15ലേക്ക് വരിക. കൊച്ചിയില്‍ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്ന എസ്.എം.എസ് സന്ദേശം നഗരത്തില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്നു. പൊലീസ് മുക്കായ മൂലകളെല്ലാം മണിക്കൂറുകളോളം അരിച്ചു പെറുക്കി. നഗരം ആശങ്കകളുടെ മുള്‍മുനയില്‍ വിറച്ചുനിന്നു. അവസാനം പൊലീസ് എസ്.എം.എസ് അയച്ച ആളുകളെ കൈയോടെ പൊക്കി. ഉടന്‍ ടി.വികളില്‍ ഫ്ളാഷ് മിന്നി. അത് വ്യാജസന്ദേശമായിരുന്നു. അയച്ച വിദ്യാര്‍ഥികളെ പിടികൂടിയിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ഒരു ദുരുദ്ദേശ്യവുമില്ലത്രേ. പിറ്റെ ദിവസത്തെ പത്രങ്ങളും അത് തന്നെ കാച്ചി. ഒരു ദുരുദ്ദേശ്യവുമില്ലാതെ കേരളത്തിന്റെ വാണിജ്യതലസ്ഥാനത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തിയ ഈ ചെറുപ്പക്കാര്‍ ആരാണ്? അവരുടെ പേരെന്താണ്? ഒരു പത്രവും പേര് പ്രസിദ്ധീകരിച്ചില്ല; പൊലീസ് അത് പുറത്തു വിട്ടുമില്ല. കാരണം വ്യക്തം; ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുമായി ബന്ധമുണ്ടാകാന്‍ ഇടയില്ലാത്ത സമുദായത്തില്‍ പെട്ടവരാണ് ആ ധീര ചെറുപ്പക്കാര്‍.
മൂന്നാര്‍ എന്ന പ്രദേശത്ത് ഹെക്ടര്‍ കണക്കിന് ഭൂമി ടാറ്റാ കമ്പനി അന്യായമായി കൈയേറി കൈവശം വെച്ചിരിക്കുന്നുവെന്നും അത് തിരിച്ചു പിടിക്കണമെന്നുമാണ് മൂന്നാര്‍ പ്രശ്നത്തിന്റെ എല്ലാവരുമറിയുന്ന ലളിതച്ചുരുക്കം. എന്നാല്‍ മൂന്നാര്‍ പ്രശ്നത്തെക്കുറിച്ച് വ്യത്യസ്തമായൊരു തിയറി അടുത്ത കാലത്തായി കേരളത്തില്‍ രൂപപ്പെട്ടുവന്നത് വായനക്കാര്‍ അറിഞ്ഞോ? അതിങ്ങനെ: 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന, എസ്.ജയചന്ദ്രന് നായര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്ത്തകന് പത്രാധിപരായ 'സമകാലിക മലയാളം' വാരിക മൂന്നാര്‍ പ്രശ്നം വിശദീകരിക്കുന്നതിങ്ങനെയാണ്: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി എന്നീ പ്രസ്ഥാനങ്ങള്‍ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു അടുത്ത കാലം വരെ ബോംബ് (ഗുണ്ട് അല്ല) നിര്‍മാണവും തീവ്രവാദപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. എന്നാല്‍ മുംബൈ ആക്രമണശേഷം കോസ്റ്റ് ഗാര്‍ഡ് ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് കടപ്പുറത്തെ കലാപരിപാടി ഫലിക്കാതായി. അങ്ങനെ സോളിഡാരിറ്റിക്കാര്‍ തീവ്രവാദ സാമഗ്രികളുമായി കിഴക്കോട്ട് വണ്ടി കയറി ഹൈറേഞ്ചിലെത്തി. അപ്പോഴാണ് അവിടെ തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ സ്ഥലമായ മൂന്നാര്‍ മുഴുക്കെ ടാറ്റയുടെ കൈയിലാണെന്നു കണ്ടത്. അതിനാല്‍ ഇനിമേല്‍ തീവ്രവാദം നടത്തണമെങ്കില്‍ ടാറ്റയെ കുടിയിറക്കണം. തദാവശ്യാര്‍ഥം അവര്‍ കേരളത്തിനു മേല്‍ അടിച്ചേല്പിച്ച അജണ്ടയാണ് മൂന്നാര്‍ പ്രശ്നം! (സമകാലിക മലയാളം. 2010 ഫെബ്രുവരി 26). മാന്യനായ ഒരാളുടെ പത്രാധിപത്യത്തിലുള്ള നിലവാരമുള്ള സാംസ്കാരികപ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം വന്നതെന്നോര്‍ക്കുക. സാധാരണഗതിയില്‍ പരിഹസിച്ചു തള്ളപ്പെടുന്ന പള്‍പ്പ് സിദ്ധാന്തമായി ഇത് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രസ്തുതലേഖനം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഈ കേരളത്തില്‍ ഒരു പുസ്തകമിറങ്ങി. പേര്, 'മൂന്നാര്‍ രേഖകള്‍'. ഗ്രന്ഥകര്‍ത്താവ്, ടാറ്റാ ടീയുടെ ടി.ദാമു. പുസ്തകം പ്രസിദ്ധീകരിച്ചത് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണാലയമായ ഡി.സി ബുക്സ്. പ്രകാശനം ചെയ്തത് കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്. സമകാലിക മലയാളം വാരികയില്‍ മൂന്നാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വന്ന അതേ ഇസ്ലാമിക തീവ്രവാദ സിദ്ധാന്തം തന്നെയാണ് ദാമുവും പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആധാരമാക്കി ജന്മഭൂമി ദിനപത്രം ഒന്നാം പേജില്‍ എട്ട് കോളം വാര്‍ത്ത നല്കി (മാര്‍ച്ച് 14). ആര്.എസ്.എസ് വാരികയായ കേസരിയും അത് ഏറ്റുപിടിച്ചു. ഇനി ദല്‍ഹിയിലെ സംഘ്പരിവാര്‍ പത്രപ്രവര്‍ത്തകര്‍ ഇത് ദേശീയ മാധ്യമങ്ങളില്‍ വിഷയമാക്കിക്കൊള്ളും. രമേശ് ചെന്നിത്തല എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനവും തീതുപ്പുന്ന പ്രഭാഷണങ്ങളുമായി ഇറങ്ങിത്തിരിക്കുമെന്നും പ്രതീക്ഷിക്കാം.
മലയാള മാധ്യമരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ വംശീയവിവേചനത്തിന്റെയും വര്‍ഗീയ ചിന്താഗതിയുടെയും വിഷം തുപ്പുന്ന സാക്ഷ്യങ്ങളാണ് മേല്‍വിവരിച്ചത്. ഒരു ബസ്കത്തിക്കല്‍ കേസിലെ ഒമ്പതാം പ്രതിയായ സ്ത്രീയെ തങ്ങള്‍ കണ്ട സമയത്ത് അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ മലയാള മാധ്യമങ്ങളും മിതവാദ വീരന്മാരായ രാഷ്ട്രീയ നേതാക്കളും കേരളത്തിലൊഴുക്കിയ വര്‍ഗീയവിഷം നാം കണ്ടതാണ്. ലൌ ജിഹാദ് എന്ന പ്രഹേളികയുടെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടിയ പ്രചാരണ കോപ്രായങ്ങള്‍ സച്ചിദാനന്ദനെപ്പോലെ അകലെ ദല്‍ഹിയില്‍ ജീവിക്കുന്ന സാംസ്കാരികപ്രവര്‍ത്തകനെപ്പോലും അസ്വസ്ഥപ്പെടുത്തി. വിദ്വേഷവും വെറുപ്പും അസൂയയും പ്രകടിപ്പിക്കാനുള്ള അവസരമായും കഴുത്തറുപ്പന്‍ മാധ്യമ മത്സരത്തിന്റെ അനിവാര്യതയായും പത്രാധിപ മാന്യന്മാര് ഈ വക ഏര്‍പ്പാടുകളെ കാണുന്നുണ്ടാവും. പക്ഷേ, നമ്മുടെ സാമൂഹികശരീരത്തെ ഇത്തരം കപട പ്രചാരണങ്ങള്‍ ഏത് വിധമാണ് ബാധിക്കുക എന്ന് ആരെങ്കിലും ഗൌരവത്തില്‍ ആലോചിക്കുന്നുണ്ടോ ആവോ?
Madhyamam 02/04/2010

Subscribe to:
Posts (Atom)