Jul 15, 2010

ഒടുവില്‍ രുപയ്ക്കു ചിഹ്നമായി!

ന്യൂഡല്‍ഹി: രൂപയ്ക്ക് ഇനി ചിഹ്നവും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രൂപയുടെ ചിഹ്നം അംഗീകരിച്ചത്. ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ചിഹ്നം. കേന്ദ്ര മന്ത്രി അംബിക സോണി വാര്‍ത്താ സമ്മേളനത്തിലാണ് ചിഹ്നം പുറത്ത് വിട്ടത്. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപയ്ക്കും പ്രത്യേക ചിഹ്നനമെന്ന ആശയം ഇതോടെ യാഥാര്‍ഥ്യമായി.

രുപയെ ഇതു വരെ ഇംഗ്ലീഷ് അക്ഷരങ്ങളായ ആര്‍.എസ്, ആര്‍ ഇ, ഐ.എന്‍.ആര്‍ എന്നീ വിവിധ ഇംഗ്ലീഷ് ചരുക്കെഴുത്തിലൂടെയാണ് സുചിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക.

രൂപയ്ക്ക് പുതിയ ചിഹ്നം തീരുമാനിക്കുന്നതിനായി ലഭിച്ച നൂറോളം ചിഹ്നങ്ങളില്‍ നിന്നും ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജുറി തിരഞ്ഞെടുത്തത്. ഉദയ്കുമാറിന്റെ ചിഹ്നം തിരഞ്ഞെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിക്കും. രാജ്യത്ത് ആറ് മാസത്തിനുള്ളിലും ആഗോളതലത്തില്‍ രണ്ട് വര്‍ഷത്തിനകവും ചിഹ്നം പ്രാബല്യത്തിലാകും

അവസാന ഘട്ട തിരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ കേരളീയനായ ഷിബിന്‍ കെ.കെ ഡിസൈന്‍ ചെയ്ത ചിഹ്നവും ഇടം പിടിച്ചിരുന്നു.
മാതൃഭൂമി 15/07/2010

No comments:

Related Posts with Thumbnails