May 13, 2010

ലിബിയന്‍ വിമാനം തകര്‍ന്നു വീണു; ഒരു കുട്ടി മാത്രം രക്ഷപ്പെട്ടു

ലിബിയന്‍ വിമാനം തകര്‍ന്നു വീണു; 103 മരണം ഒരു കുട്ടി മാത്രം രക്ഷപ്പെട്ടു
(വിമാന അപകടത്തില്‍ പെട്ട കുട്ടി തൃപോളിയിലെ ആശുപത്രിയില്‍ )

മാതൃഭൂമി 13/5/2010

May 10, 2010

മകന്റെ വീടിന്റെ വരാന്തയില്‍ ഭക്ഷണം കിട്ടാതെ തളര്‍ന്നുവീണു



ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.
തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.

Mathrubhumi Posted on: 10 May 2010

May 2, 2010

ഗൂഗിളില്‍ വീണ്ടും ആട് !!

ഗൂഗിള്‍ ആസ്ഥാനത്ത് വീണ്ടും ആടുകളെത്തി. കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ട് 'വൃത്തിയാക്കാനാ'ണ് ഇത്തവണയും ആടുകളെ കൊണ്ടുവന്നത്!



ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ് കളയുകയാണ് പതിവ്. അതിന് പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ചെയ്തിരുന്നത്. കഴിഞ്ഞ തവണ ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന് പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു!

സംഭവം വിജയിച്ചു എന്നുമാത്രമല്ല, ഒരാഴ്ച ആടുകളുടെ 'സെര്‍ച്ചിങ്' കഴിഞ്ഞപ്പോള്‍ മണ്ണ് ഫലഭൂയിഷ്ടമാവുകയും ചെയ്തു. ചെലവ് കണക്കാക്കിയപ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുന്നതും ആടുകളെ മേയാന്‍ കൊണ്ടുവന്നതും ഏതാണ്ട് ഏതാണ്ട് സമം എന്നാണ് ഗൂഗിള്‍ വെളിപ്പെടുത്തിയത്.





ആ അനുഭവമാണ് ഈ വര്‍ഷവും, വൃത്തിയാക്കല്‍ പണി ആടുകളെ ഏല്‍പ്പിക്കാന്‍ പ്രേരണയായത്. 'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന് വാടകയ്‌ക്കെടുത്ത 200 ആടുകളാണ് ഇത്തവണയും 'ഗൂഗിളിങ്' നടത്തുന്നതെന്ന്, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് (Google blog) അറിയിച്ചു. ആടുകള്‍ ഒരാഴ്ച ഗൂഗിള്‍ കോംപൗണ്ടിലുണ്ടാകും.

യന്ത്രമാകുമ്പോള്‍ അതിന് ഡീസല്‍ വേണം, ആടിന് വേണ്ട. വായൂ മലിനീകരണം ഒഴിവാകും. കാത് തുളയ്ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍, ആടുകള്‍ പുല്ല് തിന്നുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും ആട് ഉണ്ടാക്കില്ല. ആടിനെ പുല്ലരിയല്‍ ഏല്‍പ്പിക്കുമ്പോള്‍, വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനാകുമെന്ന് സാരം.

-ജോസഫ് ആന്റണി
Posted on: 16 Apr 2010 Mathrubhumi

May 1, 2010

കുഞ്ഞി പൂച്ച


ആനപ്പൂരം


റൊട്ടിയില് കത്തി


ബഡാ തിമിംഗലം


അപൂര്‍വ ഈത്തപ്പഴം


ചില്ലു തവള


അപൂര്‍വ ശിശു


ദൈവ നാമത്തില്‍ ഒരു ആട്


ചോക്ലേറ്റിനകത്ത് പുഴു


chandrika

കറുത്ത കാക്കയ്ക്ക് വെളുത്ത കുഞ്ഞ'


Related Posts with Thumbnails