കാണാതെ പോകുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുക്കാന്‍ കേള്‍ക്കാത്തവ കേള്‍പ്പിക്കാന്‍ വായിക്കാതെ വിട്ടവയെ വീണ്ടും വീണ്ടും വായിപ്പിക്കാന്‍ സത്യത്തിന്റെ നേര്‍ക്കാഴ്ചയുമായ്...
Oct 19, 2011
Oct 16, 2011
അത്തര്‍ അബൂക്ക’ വീണ്ടും സിനിമയില്‍
മട്ടന്നൂര്‍: അത്തര്‍ വില്‍പനക്കാരന്‍ അബൂക്കയുടെ കഥയും ജീവിതവും വീണ്ടും സിനിമയാവുന്നു. ‘ആദാമിന്‍െറ മകന്‍ അബു’ വിലെ അബുവിലൂടെ അനശ്വരനായ പാലോട്ടുപള്ളിയിലെ അബൂട്ടിക്കയാണ് മറ്റൊരു സിനിമക്ക് കൂടി കഥാ തന്തുവാകുന്നത്. അണിയറയിലൊരുങ്ങുന്ന സിനിമയില്‍ അബൂട്ടിക്കയുടെ വേഷം പ്രശസ്ത താരം മാമുക്കോയയാണ് ചെയ്യുന്നത്. ജീവിത പ്രാരബ്ധത്തിന്‍െറ നടുക്കടലിലും സത്യസന്ധത കാത്തുസൂക്ഷിക്കുന്ന അബൂട്ടിക്ക അത്തറും കസ്തൂരി ഗുളികയും വറുത്ത കടലയും വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. അബൂട്ടിക്കയുടെ പച്ചയായ ജീവിതം കഥയാക്കി നാട്ടുകാരനായ സലിം അഹമ്മദ് ഒരുക്കിയ ‘ആദാമിന്‍െറ മകന്‍ അബു’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓസ്കര്‍ നോമിനേഷനായി നിര്‍ദേശിക്കപ്പെട്ടിരിക്കയാണ്.ഇതിനിടയിലാണ് നാട്ടുകാരന്‍ തന്നെയായ അസീസ് മട്ടന്നൂര്‍ ‘അക്കരെ നിന്നൊരു ഭാര്യ’ എന്ന ചിത്രത്തിലൂടെ അബൂക്കയുടെ കഥ വീണ്ടും അഭ്രപാളിയിലെത്തിക്കുന്നത്. ചിത്രത്തിന്‍െറ രചനയും ഇദ്ദേഹം തന്നെ.ശ്രീലക്ഷ്മി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് ചതിച്ച ശേഷം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയ സുല്‍ഫിക്കര്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മുഴുനീള കഥാപാത്രമായി അബൂട്ടിക്കയും കടന്നുവരുന്നു.മാമുക്കോയക്കു പുറമെ അന്‍സില്‍, ശരണ്‍, ഇബ്രാഹിംകുട്ടി, അനില്‍ബേബി, അസീസ്ഖാന്‍, ഉപേന്ദ്രന്‍ നവരസ, എം.ടി. നാഥന്‍, ദിലീപ്, അഷ്റഫ്, സതീഷ് കൊതേരി, സുരേന്ദ്രന്‍ കല്ലൂര്‍, താജുദ്ദീന്‍, മുരളി വായാട്ട്, സിജു, നീന കുറുപ്പ്, മനേക, ശുഭ, ബേബി റിന്‍സ തുടങ്ങിയവരാണ് അഭിനേതാക്കള്‍. മുരളിയാണ് ഛായാഗ്രഹകന്‍. സിബിച്ചന്‍ സംഗീതം നല്‍കുന്നു. ചിത്രത്തിന്‍െറ ഷൂട്ടിങ് ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മാധ്യമം 14/10/2011
Oct 15, 2011
Oct 13, 2011
Subscribe to:
Posts (Atom)