Dec 22, 2012

മഅ്ദനിക്കു വേണ്ടത് മാനുഷിക നീതി

വിചാരണയില്ലാതെ ദീര്‍ഘകാലം തടവില്‍ കഴിയേണ്ടിവരികയും മതിയായ ചികില്‍സ പോലും ലഭിക്കാതെ ആരോഗ്യം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അബ്ദുന്നാസര്‍ മഅ്ദനി, നിലവിലുള്ള വ്യവസ്ഥകളില്‍ തന്നെ വീണ്ടുവിചാരം ആവശ്യപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നമായിരിക്കുന്നു.
മഅ്ദനി ഉയര്‍ത്തിപ്പിടിച്ച ആശയത്തോട് ഒരു കാലവും മുസ്‌ലിംലീഗ് യോജിച്ചിട്ടില്ല. പക്ഷേ, രാഷ്ട്രനീതിയുടെ വിശാല തത്വങ്ങളുള്‍ക്കൊള്ളുന്ന മഹത്തായ ഭരണഘടനയുള്ള രാജ്യത്ത്, ഒരു പൗരന്‍ ഈവിധം മാനുഷിക നീതി നിഷേധിക്കപ്പെട്ട് യാതനയനുഭവിച്ചുകൂടാ എന്നതില്‍ മുസ്‌ലിംലീഗിന് നിര്‍ബന്ധമുണ്ട്. നീതി വിവേചനരഹിതമാണ്.
രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്തതാണ്. സാമുദായിക വേര്‍തിരിവുകളില്ലാത്തതാണ്. പക്ഷേ, നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിന് മറ്റൊരു മുഖം വന്നു ചേരുന്നു. നീതി വൈകുന്നത് നിഷേധം മാത്രമല്ല അനീതിയുമാകുന്നു. ഒരു ബഹുമത സമൂഹത്തില്‍ അകല്‍ച്ചയും പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നത് കൊണ്ടാണ് മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകളെ മുസ്‌ലിംലീഗ് എതിര്‍ത്തത്. കാര്യങ്ങള്‍ അതി തീവ്രമായി അവതരിപ്പിക്കുമ്പോള്‍ പ്രശ്‌നപരിഹാരമല്ല; പ്രകോപനമാണുണ്ടാകുന്നത്.
ഒരു ജനാധിപത്യരാജ്യത്ത് അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും പരസ്പരാശ്രിതത്വം അനിവാര്യമാണ്. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മുസ്‌ലിംലീഗ് കഠിന പ്രയത്‌നത്തിലൂടെ വളര്‍ത്തിയെടുത്ത സാമുദായിക സൗഹൃദാന്തരീക്ഷം ഇവിടെയുണ്ട്. പ്രകോപനപരമായ പ്രവൃത്തികള്‍ കൊണ്ട് അത് തകര്‍ക്കപ്പെട്ടാല്‍ പിന്നീട് പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമാണ്. ഇതു തിരിച്ചറിഞ്ഞാണ് എല്ലാ തീവ്ര നിലപാടുകളെയും മുസ്‌ലിംലീഗ് ശക്തിയുക്തം എതിര്‍ത്തത്.
അങ്ങേയറ്റം മനോവേദനയും ആത്മസംഘര്‍ഷവും ഉളവാക്കുന്ന വിഷയങ്ങളായാലും ആത്മസംയമനം പാലിക്കുക എന്ന നിലപാടെടുത്തത് രാജ്യത്തിന്റെയും സമുദായത്തിന്റെയും നന്മയെ കരുതിയാണ്. അത് ഉത്തരവാദിത്തത്തിന്റെ രാഷ്ട്രീയമാണ്. ജനങ്ങളെ തെരുവിലിറക്കുക എളുപ്പമാണ്. പക്ഷേ അതിന്റെ നഷ്ടം ഏറ്റെടുക്കേണ്ടിവരിക സമുദായം ഒന്നടങ്കമാണ്. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട അത്യന്തം ദു:ഖകരവും പ്രക്ഷുബ്ധവുമായ ഘട്ടത്തില്‍പോലും സംഘര്‍ഷം വ്യാപിക്കരുത് എന്ന ഉറച്ച നിലപാടുമായി മുസ്‌ലിംലീഗ് മുന്നോട്ടുപോയത് ഇക്കാരണത്താലാണ്. ആ സമീപനം പെട്ടെന്നുള്‍ക്കൊള്ളാന്‍ അന്ന് പലര്‍ക്കും കഴിഞ്ഞില്ല.
ഈ സമയത്തും സമാധാനമോ എന്ന ചോദ്യമുയര്‍ന്നു. അത് കേവല വൈകാരികതയുടെ ചോദ്യം മാത്രമായിരുന്നില്ല. താങ്ങാനാവാത്ത ഹൃദയവേദനയുടെയും ആത്മരോഷത്തിന്റെയും ഒറ്റപ്പെടലിന്റെയുമെല്ലാം ചിന്തകള്‍ കലര്‍ന്നതായിരുന്നു. പക്ഷേ, സമാധാനത്തിന് പകരം സായുധമായ പ്രതികരണമായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? നിയമ വ്യവസ്ഥയുള്ള രാജ്യത്ത് തീവ്ര നിലപാടുകള്‍ എന്ത് പ്രശ്‌ന പരിഹാരമാണ് സാധ്യമാക്കുന്നത്?
കേവലം സമാധാന പ്രസംഗം നിര്‍വഹിച്ച് അടങ്ങിയിരിക്കുകയല്ല ബാബ്‌രി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിംലീഗ് ചെയ്തത്. നിയമപരമായ മാര്‍ഗം അവലംബിച്ചു. തകര്‍ക്കപ്പെട്ട മണ്ണില്‍ ബാബ്‌രി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണം എന്ന് നിയമസഭയില്‍ ഏകകണ്ഠമായ പ്രമേയം കൊണ്ടുവരുന്നതിലേക്ക് കേരളത്തിന്റെ പൊതുമനസ്സിനെ എത്തിക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചു.
സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന്റെ ഫലങ്ങളിലൊന്നായിരുന്നു. ഭൂരിപക്ഷ പ്രതിനിധാനം പറഞ്ഞ് ഭരണം കയ്യാളാന്‍ ശ്രമിക്കുന്ന സംഘ്പരിവാര ശക്തികളെ പ്രതിരോധിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നത് സമുദായങ്ങള്‍ തമ്മിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയാണ്. അതുകൊണ്ടാണ് ബി.ജെ.പി.യുടെ ശക്തി നിശ്ചിത പോക്കറ്റുകളിലൊതുങ്ങിയത്.
ഗുജറാത്ത് പോലെ തീവ്രഹിന്ദു നിലപാടെടുത്ത ചില നേതാക്കന്മാരുടെ സ്വാധീന കേന്ദ്രങ്ങളില്‍ മാത്രമേ ബി.ജെ.പി.ക്ക് അധികാരം കയ്യാളാന്‍ കഴിയുന്നുള്ളൂ. കേന്ദ്രത്തില്‍ ഒരു തിരിച്ചുവരവിന് സാധ്യമാകാത്തവിധം ബി.ജെ.പി. ആശയക്കുഴപ്പത്തിലും ദൗര്‍ബല്യത്തിലും മുങ്ങിനില്‍ക്കുന്നു. ഈ അവസ്ഥയിലേക്ക് ബി.ജെ.പി.യെ കൊണ്ടെത്തിച്ചത് അവരുടെ തീവ്ര വര്‍ഗീയ നിലപാടുകളും ഒപ്പം മതേതര ശക്തികളുടെ കൂട്ടായ്മകളുമാണ്. വര്‍ഗീയശക്തികളെപോലെ ന്യൂനപക്ഷങ്ങളും സായുധ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത് നടക്കുമായിരുന്നു.
അത് സംഭവിക്കാതിരിക്കാനാണ് സംയമനത്തിന്റെ രാഷ്ട്രീയം മുസ്‌ലിംലീഗ് ഉയര്‍ത്തിക്കാട്ടിയത്. മുസ്‌ലിംലീഗിന്റെ നയം പൊതു സമൂഹം അംഗീകരിച്ചതും പരക്കെ പ്രശംസിക്കപ്പെട്ടതും ദീര്‍ഘ വീക്ഷണപരമായ ആ സമീപനം കൊണ്ടാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും മുസ്‌ലിംലീഗ് നേടിയ വിജയങ്ങള്‍ ഇത് ശരിവെക്കുന്നു. 2004, 2006 തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കിടയില്‍ തല്‍പര കക്ഷികള്‍ വിതച്ച ആശയക്കുഴപ്പത്തിന്റെയും തെറ്റിദ്ധാരണകളുടേയും ഫലമായി മുസ്‌ലിംലീഗിനും യു.ഡി.എഫിനുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ശക്തമായ ഈ തിരിച്ചുവരവിനെ വിലയിരുത്താന്‍. സമുദായവും ബഹുമത സമൂഹവും യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് മുസ്‌ലിംലീഗിനൊപ്പം നിന്നു.
മുസ്‌ലിംലീഗാവട്ടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നയവ്യതിയാനം വരുത്തുകയോ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യാതെ നിലപാടില്‍ ഉറച്ചുനിന്നു. തീവ്ര നിലപാടുകളോട് ഒത്തുതീര്‍പ്പില്ലാതെ മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ടതിന്റെ ഫലം ആദ്യമൊക്കെ കയ്പായാലും പിന്നീട് ഗുണപരമാകുമെന്ന് ഇത് തെളിയിക്കുന്നു. ആ ഉറച്ച നിലപാടുകള്‍കൊണ്ട് നാടിനും സമുദായത്തിനും ഉണ്ടായ നേട്ടങ്ങള്‍ വിസ്മരിക്കാനാവില്ല.
വിശ്വാസത്തിനും ആരാധനക്കും തടസ്സമില്ലാതെ ദേവാലയങ്ങള്‍ക്കും മതപാഠശാലകള്‍ക്കും പോറലേല്‍ക്കാതെ വിശ്വാസി സമൂഹം സുരക്ഷിതരായി.

ആരാധനാലയങ്ങള്‍ പരസ്പരം ആദരിക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങള്‍ ആക്ഷേപലേശമെന്യെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമായി തുടങ്ങി. ഒറ്റപ്പെട്ട ചില സന്തുലിത വാദങ്ങളുയര്‍ന്നെങ്കിലും മതേതര സമൂഹം അവയെല്ലാം അവഗണിച്ചു തള്ളി. കേരളത്തിന്റെ മതേതര മനസ്സ് ഉന്നതമായ പക്വത പ്രകടമാക്കി. രാഷ്ട്ര പുനര്‍ നിര്‍മാണത്തിലും അധികാര നിര്‍വഹണത്തിലും ജനസേവനത്തിലും മതമൈത്രി സ്ഥാപിക്കുന്നതിലും വര്‍ഗീയ, തീവ്രവാദ ശക്തികളെ പ്രതിരോധിക്കുന്നതിലും ന്യൂനപക്ഷങ്ങള്‍ വഹിച്ച നേതൃത്വപരമായ പങ്കാണ് ഈ സാഹചര്യമൊരുക്കിയത്. ഇതാണ് മുസ്‌ലിംലീഗ് നിറവേറ്റിയ ഒരു ദൗത്യം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച സമൂഹമായി മലയാളികള്‍ മാറി. രാജ്യത്തെ ന്യൂനപക്ഷ ജനതയില്‍ ആസൂത്രിതമായ ക്ഷേമ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ശ്രദ്ധയും കൊണ്ട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് കേരള മുസ്‌ലിംകള്‍ക്കാണ്. ചരിത്രത്തിന്റെ പ്രതാപമുള്ള ബംഗാള്‍ മുസ്‌ലിംകളുടെ ഇന്നത്തെ ജീവിത ചിത്രം പരിശോധനാ വിധേയമാക്കിയാലറിയാം ഈ വ്യത്യാസം.
സി.പി.എം കൊണ്ടുവന്ന ബംഗാള്‍ മോഡലിന്റെ ദുരന്തമുഖമാണ് അവിടത്തെ ന്യൂനപക്ഷങ്ങള്‍. കേരളത്തിലെ കൂലിവേലക്കാരില്‍ ബഹുഭൂരിഭാഗവും പഴയ കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് കൃഷിയും തൊഴിലുമില്ല. വിദ്യാഭ്യാസവും ഉദ്യോഗവുമില്ല. വീടും വസ്ത്രവുമില്ല. ജീവിതം തന്നെയില്ല. 32 വര്‍ഷത്തെ സി.പി.എം ഭരണം അവരെയെത്തിച്ച പുരോഗമനത്തിന്റെ സമത്വ സുന്ദരലോകം ബംഗാളില്‍ ചെന്നാല്‍ കാണാം. മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച കേരള മോഡലുമായി ഈ ബംഗാള്‍ മോഡലിനെ താരതമ്യം ചെയ്യണം.
ഖാഇദേമില്ലത്ത് കാണിച്ചു തന്ന അഭിമാനകരമായ അസ്തിത്വം എന്ന രാഷ്ട്രീയ മാര്‍ഗത്തിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ മുസ്‌ലിംലീഗ് കൈപിടിച്ചു നടത്തിയത് എത്രമാത്രം പ്രതീക്ഷാനിര്‍ഭരവും അഭിമാനപൂര്‍ണവുമായ നേട്ടങ്ങളിലേക്കാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുസ്‌ലിംലീഗിനു പകരമാണെന്ന് പറഞ്ഞ് സംഘടനകളുണ്ടാക്കാന്‍ നടക്കുന്നവര്‍ ഈ ബംഗാള്‍ പാഠം ഓര്‍മിക്കണം. ചെങ്കൊടിക്കു കീഴില്‍ അഭയമന്വേഷിച്ചവര്‍ക്ക് കിട്ടിയ പ്രതിഫലം എന്താണെന്ന്. വൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് അല്പായുസ്സേയുള്ളൂവെന്ന് കാലം തെളിയിച്ചതാണ്. സംയമനത്തിന്റെ പാതയാണ് നിലനില്പിന്റേത്.
ക്ഷമയും സഹനവുമാണ് വിശ്വാസിയുടെ ബലമായി എണ്ണപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നയസമീപനങ്ങളും ഓരോ സാഹചര്യത്തിലും വിലയിരുത്തപ്പെടേണ്ടതുണ്ട്. ആ നിലയില്‍ അബ്ദുന്നാസര്‍ മഅ്ദനി മുന്നോട്ടുവെച്ച ആശയങ്ങളുമായി ഒരു കാരണത്താലും മുസ്‌ലിംലീഗിന് പൊരുത്തപ്പെടാനാവില്ല.
പക്ഷേ, മഅ്ദനിയുടെ രാഷ്ട്രീയവും സമീപനവും എന്തു തന്നെയാവട്ടെ അദ്ദേഹത്തിന് മാനുഷികനീതി ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടേണ്ട സന്ദര്‍ഭമാണിത്. വിചാരണ കൂടാതെ ഒരാളെ തടവില്‍ വെക്കുകയും ആശങ്ക നിറഞ്ഞ ആരോഗ്യസ്ഥിതിയിലും ആവശ്യമായ ചികിത്സ നല്‍കാതിരിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. ഒരു പൗരനും ഇങ്ങനെയൊരനുഭവമുണ്ടാവരുത്.

പൗരന് മാനുഷിക നീതി നിഷേധിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അഭിലഷണീയമല്ല. വിചാരണ കൂടാതെ ഒരാളെ ദീര്‍ഘനാള്‍ തടവില്‍ വെക്കുന്നത് പൗരാവകാശ ലംഘനമാണ്. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി പ്രമേയം ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് മുസ്‌ലിംലീഗ് ശക്തമായി ആവശ്യപ്പെടുകയാണ്. പാര്‍ട്ടി ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും മറ്റു തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നീതി നിഷേധത്തിനെതിരായ മുസ്‌ലിംലീഗ് നിലപാട്. മഹാരാഷ്ട്രയിലുള്‍പ്പെടെ നിരപരാധികള്‍ തടവിലാക്കപ്പെടുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളിലും മുസ്‌ലിംലീഗ് ഉണ്ടാകും. കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാറിന്റെ മുന്‍വിധി നിറഞ്ഞ സമീപനമാണ് മഅ്ദനിക്ക് നീതി ലഭിക്കുന്നതിന് തടസ്സമായിത്തീരുന്നത്. അബ്ദുന്നാസര്‍ മഅ്ദനിയുടെ ആശയങ്ങളോട് വിയോജിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ മുസ്‌ലിംലീഗ് മുന്നിലുണ്ടാകും. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് നയം സുതാര്യമാണ്.
സി.പി.എമ്മിനെ പോലെ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ല മുസ്‌ലിംലീഗിന്റേത്. രണ്ട് തവണയും അന്യ സംസ്ഥാന പൊലീസിന് മഅ്ദനിയെ പിടിച്ചു കൊടുത്തത് സി.പി.എം. സര്‍ക്കാറാണ്. അതിന് ശേഷം മഅ്ദനിയുടെ തടവറക്കഥകള്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ. സി.പി.എമ്മിനെ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ ദ്വിമുഖ സമീപനത്തിലെ ചതിക്കുഴികള്‍ തിരിച്ചറിയണം.

Nov 21, 2012

ഈ സഹമന്ത്രി വെറും ‘സഹ’ മന്ത്രിയല്ല

സഹമന്ത്രിമാരില്‍ ഒന്നാമനായിട്ടെന്ത്! ഒമ്പതാമനായിട്ടെന്ത്? ജമാഅത്തെ ഇസ്‌ലാമി മുഖപത്രം വകയാണ് ചോദ്യം. ആയുസ്സില്‍ ഒരു റേഷന്‍കാര്‍ഡപേക്ഷ പോലും പൂരിപ്പിച്ചു കൊടുത്ത പാരമ്പര്യമില്ലാത്തവര്‍ക്ക് ഈ വക സംശയങ്ങള്‍ സ്വാഭാവികം.
പക്ഷേ, മാധ്യമം ആരുടെ പത്രം എന്ന ചോദ്യംപോലെ ഉത്തരം കിട്ടാത്തതാവില്ല ഇത്. ആള്‍ക്കൂട്ടത്തില്‍വെച്ച് തള്ളിപ്പറയുകയും രഹസ്യമായി സ്വന്തം കുഞ്ഞ് എന്നവകാശപ്പെടുകയും ചെയ്യുന്ന ജമാഅത്ത് – മാധ്യമം രക്തബന്ധം പോലെയല്ല അഹമ്മദിന്റെ മന്ത്രിസ്ഥാനമെന്ന് സാരം.
മുസ്‌ലിംലീഗിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കു വീണ്ടും ‘വേവലാതി’ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലെ കന്നിപ്പരീക്ഷണം തന്നെ വിക്ഷേപണത്തറയില്‍ മൂക്കുകുത്തി വീണ ഒരു സംഘടന അതിന്റെ ജന്മസിദ്ധമായ സ്വഭാവം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന്.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ജമാഅത്തുകാര്‍ ആകെ നോക്കിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് ഇ. അഹമ്മദിന്റെ സ്ഥിതി എന്തെന്നു മാത്രമാണ്. അഹമ്മദ് സാഹിബിന്റെ കാര്യത്തില്‍ ജമാഅത്തുകാരുടെ ഉത്തരവാദിത്തബോധം അല്ലെങ്കിലേ കുപ്രസിദ്ധമാണ്.
ആദ്യം തോല്പിക്കാന്‍ ഓടി നടന്നു. അതിനുള്ള തിണ്ണബലം ഇല്ലാത്തതിനാല്‍ ഏശിയില്ല. പിന്നെ കേന്ദ്രമന്ത്രിയാക്കാതിരിക്കാനുള്ള മന്ത്രം ചൊല്ലലായി. ഫലം നാസ്തി. മത്സരിച്ച പാര്‍ട്ടിയും ഭാരവാഹിത്വമുള്ള പാര്‍ട്ടിയും വെവ്വേറെയാണെന്നു പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം തന്നെ റദ്ദാക്കാനായി അടുത്ത കുത്തിത്തിരിപ്പ്. അതും ഏറ്റില്ല. എല്ലാ കളിയിലും തോറ്റ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഒടുവില്‍ ഒരു സമാശ്വാസ സിദ്ധാന്തം കണ്ടുപിടിച്ചിരിക്കുന്നു. ‘സഹമന്ത്രി വെറും സഹമന്ത്രി മാത്രം’ എന്ന്.
ഒരിക്കല്‍ തന്റെ ക്ലാസിലെ കുട്ടിയുടെ അച്ഛനെ അങ്ങാടിയില്‍ കണ്ടപ്പോള്‍ മാഷ് പറഞ്ഞു: ‘ഇന്നലെ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ മകന്‍ എന്നെ ഒരേറ്. ഭാഗ്യത്തിന് തലക്കു കൊണ്ടില്ല. ഉടന്‍ അച്ഛന്റെ മറുപടി: എങ്കില്‍ അത് എന്റെ മോനാവാനിടയില്ല മാഷേ. അവന് ഉന്നം തെറ്റാറില്ല’. സാക്ഷാല്‍ അബുല്‍ അഅ്‌ലാ മൗദൂദിയെങ്ങാനും ഇനി വന്നാല്‍ കേരള ജമാഅത്തുകാരെ കണ്ടാല്‍ പറയും: ഏതായാലും ഇവരുടെ അച്ഛന്‍ പട്ടം എനിക്കുവേണ്ട. എന്റെ ഫിത്‌ന ചിലതെങ്കിലും ഫലിച്ചിരുന്നു.
മുസ്‌ലിംലീഗിന്റെ പദവികള്‍ക്കും ബഹുജനാംഗീകാരത്തിനുമെതിരെ അല്പമെങ്കിലും ആള്‍ബലമോ രാഷ്ട്രീയ പാരമ്പര്യമോ ഉള്ളവര്‍ അസൂയപ്പെടുന്നത് മനസ്സിലാക്കാം. ആരുടെയെങ്കിലും ചെലവിലല്ലാതെ സ്വന്തം മേല്‍വിലാസത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കാലുകുത്താന്‍ എഴുപത്തൊന്നു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തുള്ളിയിട്ടെന്തുഫലം. ഉള്ള ചോറും ചക്കയിലൊട്ടുന്നത് മിച്ചം.
കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് ഏത് വകുപ്പ് സ്വീകരിക്കണമെന്ന് എന്ത് അര്‍ഹത വെച്ചാണ് ജമാഅത്തുകാര്‍ ഉപദേശിക്കുന്നത്. കാല്‍നൂറ്റാണ്ടിന്റെ പത്രപ്രവര്‍ത്തനമേനി പറയുന്ന ജമാഅത്ത് ജിഹ്വ കാലൂന്നിയിട്ടിന്നോളം മുസ്‌ലിംലീഗിനെ കല്ലെറിയാനല്ലാതെ കൈ പൊക്കിയിട്ടില്ല.
പ്രസ്ഥാനത്തിനു കഴിയാത്തത് ഒരു ‘മാധ്യമം’ കൊണ്ടാവുമോ എന്നാണ് പരീക്ഷണം. ഒരു സമുദായം ഒന്നടങ്കം മെഹ്ബൂബെമില്ലത്തായി നെഞ്ചേറ്റിയ നേതാവിനെ താന്‍ അഞ്ചുപതിറ്റാണ്ടുകാലം നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും പുറത്തുകടത്തി പാര്‍ലമെന്റംഗത്വമടക്കമുള്ള പദവികള്‍ ഒന്നൊന്നായി അഴിച്ചുവെപ്പിച്ചു നിഷ്പ്രഭനാക്കിയതു മാത്രമാണ് ഈ ലീഗ് വിരുദ്ധ കളിയിലെ ഏക ജമാഅത്ത് വിജയം.
ആവേശകരമായ പ്രഭാഷണവുമായി മതവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന യുവപണ്ഡിതനെ തീവ്രവാദിയുടെ കുപ്പായമിടീച്ച് ആജീവനാന്തം ജയിലറയില്‍ തള്ളാന്‍ കഴിഞ്ഞതും വേണമെങ്കില്‍ മറ്റൊരു മാധ്യമനേട്ടമായി ജമാഅത്തിനവകാശപ്പെടാം.
അതിലപ്പുറം സ്വന്തം സമുദായത്തിനോ നാടിനോ വേണ്ടി ഒരു പുല്‍ക്കൊടി പോലും നേടിക്കൊടുക്കാത്തവരാണ്, ജീവിതം മുഴുവന്‍ ജനസേവനത്തിനായി സമര്‍പ്പിച്ചവരെ പരിഹസിക്കുന്നത്. അതിന്റെ ഒടുവിലെ പതിപ്പാണ് കഴിഞ്ഞ ദിവസം ദല്‍ഹി കുറിപ്പായി ജമാഅത്ത് പത്രം അരപ്പേജില്‍വെച്ചു വിളമ്പിയത്:
”മാനവശേഷി വികസനവകുപ്പ് കൈയില്‍വെച്ചിട്ടെന്ത്? റെയില്‍വേയിലിരുന്ന് കൂടുതലൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലെന്ത്! വിദേശകാര്യ നയതന്ത്രം മെച്ചപ്പെടുത്താന്‍ നിലംതൊടാതെ പറക്കുകയാണ്, ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്യട്ടെ. സദ്ദാം ഹുസൈനെ അമേരിക്ക തൂക്കട്ടെ!” എന്നിങ്ങനെ ഇ. അഹമ്മദിനും മുസ്‌ലിംലീഗിനുമെതിരെ ഉറഞ്ഞുതുള്ളുമ്പോള്‍ സ്വന്തം വായനക്കാര്‍ക്കെങ്കിലും ബോധ്യപ്പെടുന്ന ഒരു തരി ന്യായമെങ്കിലും കൂട്ടത്തില്‍വെക്കണമായിരുന്നു.
വി.കെ. കൃഷ്ണമേനോനുശേഷം ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച, പലവട്ടം യു.എന്‍. അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദമായി ഉയര്‍ന്ന ഇ. അഹമ്മദ് എന്ന മലയാളി കേരളത്തിന്റെ അഭിമാന സന്തതിയാണെന്ന് മറ്റെല്ലാവരും വിളിച്ചു പറഞ്ഞപ്പോഴും മിണ്ടിയില്ല ജമാഅത്ത് ജിഹ്വ ഒരിക്കല്‍പോലും. വിശ്വപൗരനായി വളര്‍ന്ന ഈ മലയാളി മുസ്‌ലിം ദേശീയ രാഷ്ട്രീയത്തില്‍ പതിപ്പിച്ച വ്യക്തിമുദ്രക്കുനേരെ പരമ്പരാഗത വൈരവുമായി കണ്ണുംപൂട്ടിയിരുന്നു ജമാഅത്തുകാര്‍.
ഒരു വിദേശകാര്യ സഹമന്ത്രി പദവി കൊണ്ട് ഇ. അഹമ്മദ് സൃഷ്ടിച്ച നിശ്ശബ്ദ വിപ്ലവം കാണണമെങ്കില്‍ ആലപ്പുഴ സ്വദേശി നൗഷാദിന്റെ കണ്ണുകളില്‍ നോക്കുക. തദ്ദേശീയന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ സഊദിയില്‍ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവായിരുന്നു രണ്ടുകുട്ടികളുടെ പിതാവായ നൗഷാദ്.
കേന്ദ്ര മന്ത്രി എന്നതിനുമപ്പുറം ഒരു കുടുംബനാഥന്റെ ഉത്തരവാദിത്തബോധത്തോടെയാണ് ആ കാലം അഹമ്മദ് സാഹിബ് ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചത്. സഊദി ഭരണാധികാരികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും നയതന്ത്രപരമായ നടപടികള്‍ ഒരു നിമിഷംപോലും പാഴാക്കാതെ പൂര്‍ത്തിയാക്കിക്കൊണ്ടും മാസങ്ങള്‍ നീണ്ട പ്രയത്‌നം. ആ മന്ത്രിസ്ഥാനത്തിലൂടെ സഊദി ഭരണാധികാരികളുമായി സ്ഥാപിക്കപ്പെട്ട ഇ. അഹമ്മദിന്റെ സൗഹൃദത്തില്‍ ശിക്ഷ ഇളവുമാത്രമല്ല 2006 ജനുവരിയില്‍ നൗഷാദിന് ജയില്‍മോചനം തന്നെ സാധ്യമായി.
വിദേശരാജ്യങ്ങളിലെ തടവറകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഇങ്ങനെ തിരികെയെത്തിയത് എണ്ണമറ്റ ജീവിതങ്ങളാണ്. എല്ലാം ഒരു മന്ത്രിയെക്കൊണ്ടു തന്നെ. മറക്കില്ല മലയാളികളൊരിക്കലുമത്. വിദേശത്തുവെച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹത്തിനായി ബന്ധുക്കള്‍ മാസങ്ങളും വര്‍ഷവും കാത്തിരിക്കുന്ന കാലത്തിന് അറുതിവരുത്തിയതും ഈ മന്ത്രി തന്നെ.
ഇ. അഹമ്മദ് എന്ന മലയാളി മന്ത്രിയുടെ പരിശ്രമം വിജയിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം പ്രാര്‍ത്ഥനയോടെ നിന്ന നാളുകളാണ് 2004 ജൂലൈ. ട്രക്ക് ഡ്രൈവര്‍മാരായ മൂന്ന് സിക്ക് യുവാക്കളെ ഇറാഖില്‍ ബന്ദികളാക്കി കലാപകാരികള്‍ വിലപേശി. ഇന്ത്യയെന്ന മഹാരാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചവരെ തന്ത്രപൂര്‍വ്വം വീഴ്ത്തി ആ മൂന്നു യുവാക്കളെ കുടുംബങ്ങള്‍ക്കെത്തിച്ചു കൊടുത്തു അഹമ്മദ്.
പരിചയസമ്പന്നരായ മുതിര്‍ന്ന കാബിനറ്റംഗങ്ങളും പ്രധാനമന്ത്രിക്കൊത്ത തലയെടുപ്പുള്ളവരും മാത്രം വഹിച്ചുപോന്ന ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും രാജ്യവും അന്നര്‍പ്പിച്ചത് വെറും കന്നിക്കാരനായ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ചുമലിലാണ്.
ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങളാണ് ബന്ദികളുടെ മോചനത്തിനായി അഹമ്മദ് നടത്തിയത്. കലാപകാരികളോട് അറബിയില്‍ സംസാരിച്ചു. അല്ലാത്തവരോട് അവരുടെ ഭാഷയില്‍. ഒരു തുള്ളി ചോര പൊടിയാതെ, ഒരു ജീവനും ഹനിക്കാതെ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സന്തതികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയുള്ള പരിഹാരം.
റാഞ്ചിയ വിമാനം തിരിച്ചുകിട്ടാന്‍ തീവ്രവാദികളെ വിട്ടയച്ച പ്രധാനമന്ത്രിമാരുള്ള രാജ്യത്താണ് എടപ്പകത്ത് അഹമ്മദ് എന്ന കണ്ണൂരുകാരന്‍, മലപ്പുറത്തിന്റെ ജനപ്രതിനിധി, മലയാളത്തിന്റെ അഭിമാനപുത്രന്‍ ഈ യുദ്ധവും വിജയിച്ചത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റുക മാത്രമല്ല; മുസ്‌ലിം രാഷ്ട്രങ്ങളില്‍ ചോരപ്പുഴകളൊഴുക്കുകയും ചെയ്ത കിരാതനായ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് 2006 മാര്‍ച്ച് ഒന്നിന് ഇന്ദ്രപ്രസ്ഥത്തില്‍ വന്നപ്പോള്‍ അഭിവാദ്യം ചെയ്യാന്‍ തിക്കിത്തിരക്കിയവരില്‍ സാമ്രാജ്യത്വ ‘വിരോധി’കളായ ഇടതുപക്ഷക്കാര്‍ പോലുമുണ്ടായിരുന്നു.
രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ജോര്‍ജ്ജ് ബുഷിന് കൈകൊടുക്കാന്‍ വരി നിന്നവരുടെ കൂട്ടത്തില്‍ പക്ഷേ വിദേശകാര്യ സഹമന്ത്രിയായിട്ടും ഇ. അഹമ്മദിനെ മാത്രം കണ്ടില്ല. അതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സാരഥി. ഖാഇദെമില്ലത്തിന്റെ പിന്‍ഗാമി.
യാസര്‍ അറഫാത്തിനൊപ്പം നില്‍ക്കുന്ന കൃത്രിമ ഫോട്ടോവെച്ച രാഷ്ട്രീയക്കാരുള്ള നാടാണ് കേരളം. പക്ഷെ, ഫലസ്തീനിലെ വെള്ളവും വെളിച്ചവും തടയപ്പെട്ട രാമല്ലയിലെ വീട്ടില്‍ നിരായുധനായി ഏകാന്ത തടവിലെന്നപോലെ കഴിഞ്ഞ യാസര്‍ അറഫാത്തിനെ ചെന്നു കാണാന്‍ മനസ്സു കാണിച്ചവര്‍ ലോകനേതാക്കളില്‍പോലും ഏറെയില്ല.
2004 സെപ്തംബറില്‍ അമേരിക്കന്‍ ജൂത മിസൈലുകള്‍ വീടിനു മുകളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കെ അതിനുള്ളില്‍ കടന്നുചെന്ന് യാസര്‍ അറഫാത്ത് എന്ന പൊരുതുന്ന ഫലസ്തീന്‍ നായകനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കാന്‍ ഒരു നേതാവേ പുറംലോകത്തു നിന്ന് എത്തിയുള്ളൂ.
ലോക മുസ്‌ലിം നേതൃനിരയില്‍ നിന്നു തന്നെ ഒരാള്‍ മാത്രം. ഇന്ത്യയുടെ ഇ. അഹമ്മദ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ഫലസ്തീന്‍ അംബാസിഡര്‍ ഒസാമ മൂസ പ്രസംഗിക്കുമ്പോള്‍ പറഞ്ഞു: ‘ഫലസ്തീനിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം ഇ. അഹമ്മദ് ഇന്ത്യ എന്ന പേര്’.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന, അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ഏറ്റവുമധികം യത്‌നിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് അഹമ്മദ്.
അമ്പത് വര്‍ഷത്തിനുശേഷം ഒരു സഊദി രാജാവ് – അബ്ദുല്ല രാജാവ് – ഇന്ത്യ സന്ദര്‍ശിച്ചത് ഈ നയതന്ത്ര മികവിന് തെളിവാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേടിസ്വപ്‌നമായ ഇറാന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് ഇന്ത്യന്‍ മണ്ണിലേക്കിറങ്ങിയതും ഈ വിദേശകാര്യ സഹമന്ത്രിയുടെ കൈപിടിച്ചു തന്നെ.
30 വര്‍ഷത്തിനുശേഷം ആദ്യമായൊരു കുവൈത്ത് അമീര്‍ ഇന്ത്യയില്‍ വന്നു. ഒന്നിലേറെ പ്രാവശ്യം ഖത്തര്‍, ബഹ്‌റൈന്‍ രാഷ്ട്രത്തലവന്മാര്‍ എത്തി.
കുവൈത്തില്‍ നടന്ന 32 ഏഷ്യന്‍ രാജ്യങ്ങളുടെ സംവാദത്തില്‍ മന്ത്രിതലത്തിലെ നോമിനിയായും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുവേണ്ടിയും പങ്കെടുത്തതും അഹമ്മദ് തന്നെ. ഐക്യരാഷ്ട്ര അസംബ്ലിയില്‍ ഫലസ്തീനുവേണ്ടി ഇന്ത്യയുടെ ശബ്ദമായി മാറി. ദല്‍ഹിയില്‍ ഫലസ്തീന്‍ എംബസി സ്ഥാപിച്ചു.
മുംബൈ കലാപം സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് യു.എന്‍. രക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ കേസ് വാദിച്ചത് ഇ. അഹമ്മദായിരുന്നു. വി.കെ. കൃഷ്ണമേനോനും സ്വരാജ് സിങ്ങിനും ശേഷം ഇങ്ങനെ നിയുക്തനാകുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവ്. സഊദി രാജാവ് ആതിഥ്യം വഹിച്ച മതസൗഹൃദ ചര്‍ച്ചാ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചു സംസാരിച്ച മുസ്‌ലിം മന്ത്രി.
ദോഹയില്‍ ജി. 77 ഉച്ചകോടി നടക്കുമ്പോള്‍ അഹമ്മദിനെ മാത്രമാണ് പ്രധാനമന്ത്രി അയച്ചത്. വിദേശകാര്യ മന്ത്രിയായി മുതിര്‍ന്ന നേതാവ് നട്‌വര്‍ സിങ്ങ് ഉള്ളപ്പോഴാണിത്. അഫ്ഗാന്‍ സംബന്ധമായി റഷ്യയിലും ലണ്ടനിലും നടന്ന സമ്മേളനത്തിലും പസഫിക്ക്, അയര്‍ലണ്ട്, ഫിജി തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും ഇന്ത്യയെ ഇ. അഹമ്മദ് പ്രതിനിധീകരിച്ചു. പ്രധാനമന്ത്രി പങ്കെടുക്കേണ്ട നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് പ്രതിനിധിയായി അഹമ്മദ് നിയുക്തനായി.
സീനിയര്‍ മന്ത്രി നട്‌വര്‍ സിങ്ങ് സഭയിലിരിക്കെ സഹമന്ത്രി അഹമ്മദ് പലതവണ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രധാനമന്ത്രി 3 മിനിട്ടും അഹമ്മദ് 48 മിനിട്ടും മറുപടി നല്‍കുന്ന ഘട്ടങ്ങള്‍ വരെയുണ്ടായി. ഇതൊന്നും ഇരന്നു വാങ്ങിയ അവസരങ്ങളല്ല. പരമയോഗ്യനെന്നു കണ്ട് രാജ്യം വിശ്വസിച്ചേല്‍പിച്ചതാണ്. ‘റാബിത്വത്തുല്‍ ഇസ്‌ലാമിയ ഫില്‍ഹിന്ദ്’ എന്ന് അറബ് സമൂഹത്തില്‍ മുസ്‌ലിംലീഗിന് പേര് കിട്ടുന്നതിലുള്ള അസഹിഷ്ണുതക്കപ്പുറം മറ്റെന്തുണ്ട് ജമാഅത്തിന്റെ ഈ ഹാലിളക്കത്തില്‍.
സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചതിലും ന്യൂനപക്ഷ കാര്യവകുപ്പ് രൂപീകരിക്കപ്പെട്ടതിലും ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ എണ്ണമറ്റ പദ്ധതികള്‍ നടപ്പിലാക്കിയതിലും അഹമ്മദിന്റെ സമ്മര്‍ദ്ദവും സ്വാധീനവും തെളിഞ്ഞുകാണാം.
ന്യൂനപക്ഷ പിന്നോക്ക ജില്ലകള്‍ തെരഞ്ഞെടുത്തതില്‍ അര്‍ഹമായ പ്രദേശങ്ങളുള്‍പ്പെടാത്തതിനാല്‍ ബ്ലോക്കടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന അഹമ്മദിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു.
മാനവ വിഭവശേഷി വകുപ്പുംവെച്ച് മാനം നോക്കി കിടക്കുകയല്ല ഈ സഹമന്ത്രി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 125 കോടി രൂപയാണ് അഹമ്മദിന്റെ പരിശ്രമത്തില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.
ആ പണം അപേക്ഷ കൊടുത്ത് വാങ്ങി കീശയിലിട്ടശേഷമാണ് അഹമ്മദ് വല്ലതും ചെയ്‌തോ എന്ന് ജമാഅത്തുകാര്‍ക്ക് സംശയം. ലോകപ്രസിദ്ധമായ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാമ്പസ് കേരളത്തിനായി മലപ്പുറം ജില്ലയിലേക്കു കൊണ്ടുവന്നു. ഉന്നതദേശീയ നിലവാരമുള്ള എഞ്ചിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടും വിദേശ ഭാഷാ സര്‍വകലാശാലയും (ഇഫഌ) കേരളത്തിനു കിട്ടി.
രാജ്യത്തെ മുപ്പത്തൊന്നാമത് പാസ്‌പോര്‍ട്ട് ഓഫീസ് സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറത്ത് സ്ഥാപിച്ചു. എല്ലാ സംസ്ഥാനത്തും ഇനിയും പാസ്‌പോര്‍ട്ട് ഓഫീസ് ആയില്ലെന്നിരിക്കെയാണിത്. 13 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ കേരളത്തിലേക്കെത്തിച്ചു.
19 മാസം കൊണ്ട് 19 തീവണ്ടികള്‍ ജനശതാബ്ദി ഉള്‍പ്പെടെ കേരളത്തിന് നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര റെയില്‍വേ സഹമന്ത്രിയാണ് അഹമ്മദ്. സംസ്ഥാനത്തെ വന്‍ നഗര സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി.
അരനാഴിക നേരംകൊണ്ട് ഇത്രയും അത്ഭുതം കാണിക്കാന്‍ തന്നെ അസാമാന്യ ഭരണനൈപുണ്യം വേണം. അതു മനസ്സിലാക്കാനുള്ള ബുദ്ധി ജമാഅത്തുകാര്‍ക്ക് പടച്ചവന്‍ കൊടുത്തിട്ടില്ല.
സ്വന്തമായി നയവും നിലപാടും അത് നടപ്പില്‍ വരുത്താന്‍ ഇച്ഛാശക്തിയുമുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പുതുതായി രാഷ്ട്രീയം പരീക്ഷിക്കാനിറങ്ങിയ ഭാഗ്യാന്വേഷികളല്ല മുസ്‌ലിംലീഗുകാര്‍. ഒരിക്കല്‍ ഹറാമാക്കിയതിനെ ഹലാലാക്കി കയ്യിട്ട് വാരി തിന്നുന്ന ഗതികെട്ട ജന്മമല്ല ഈ പ്രസ്ഥാനത്തിന്റേത്.
വിമോചന സമരത്തിന്റെ തീപടരും കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ച് രാഷ്ട്രീയത്തില്‍ പാദമൂന്നി അഗ്നിപരീക്ഷകള്‍ അതിജീവിച്ചുവന്ന പൊതുപ്രവര്‍ത്തകനാണ് ഇ. അഹമ്മദ്. മുളയിലെ കാണിച്ച വിളയുടെ കരുത്ത് കാണാം ആ ജീവിതപ്പാതയില്‍. ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ അകമ്പടിയുണ്ട്. പോരാത്തതിന് നിര്‍ഭയനും മഹാപണ്ഡിതനുമായ ഗുരു പകര്‍ന്നു നല്‍കിയ സിദ്ധികളും.
ഐക്യകേരളം വരും മുമ്പുള്ള മദ്രാസ് നിയമസഭയില്‍ ആഭ്യന്തരമന്ത്രി ഡോ. സുബ്ബരായന്‍ പ്രഖ്യാപിച്ചു: ”എന്റെ ജീവനുള്ള കാലത്തോളം മുസ്‌ലിംലീഗിനെ ഞാന്‍ നശിപ്പിച്ചു കൊണ്ടിരിക്കും’. പ്രത്യുത്തരമായി ഉടന്‍ വന്നു കൊടുങ്കാറ്റ് മൂളുന്ന സിംഹഗര്‍ജനം”.
”എന്റെ ശ്വാസം നിലക്കും വരെ മുസ്‌ലിംലീഗ് നിലനിര്‍ത്താന്‍ ഞാന്‍ പൊരുതി കൊണ്ടിരിക്കും. അതിനെ തടുക്കാന്‍ പോന്ന ശക്തികള്‍ ഭൂമിയില്‍ പിറന്നിട്ടില്ല”. അപ്പറഞ്ഞതാണ് ഗുരു. കെ.എം. സീതി സാഹിബ്. ആ സിംഹത്തില്‍ നിന്നും പഠിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയം.

Oct 16, 2011

അത്തര്‍ അബൂക്ക’ വീണ്ടും സിനിമയില്‍

മട്ടന്നൂര്‍: അത്തര്‍ വില്‍പനക്കാരന്‍ അബൂക്കയുടെ കഥയും ജീവിതവും വീണ്ടും സിനിമയാവുന്നു. ‘ആദാമിന്‍െറ മകന്‍ അബു’ വിലെ അബുവിലൂടെ അനശ്വരനായ പാലോട്ടുപള്ളിയിലെ അബൂട്ടിക്കയാണ് മറ്റൊരു സിനിമക്ക് കൂടി കഥാ തന്തുവാകുന്നത്. അണിയറയിലൊരുങ്ങുന്ന സിനിമയില്‍ അബൂട്ടിക്കയുടെ വേഷം പ്രശസ്ത താരം മാമുക്കോയയാണ് ചെയ്യുന്നത്. ജീവിത പ്രാരബ്ധത്തിന്‍െറ നടുക്കടലിലും സത്യസന്ധത കാത്തുസൂക്ഷിക്കുന്ന അബൂട്ടിക്ക അത്തറും കസ്തൂരി ഗുളികയും വറുത്ത കടലയും വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. അബൂട്ടിക്കയുടെ പച്ചയായ ജീവിതം കഥയാക്കി നാട്ടുകാരനായ സലിം അഹമ്മദ് ഒരുക്കിയ ‘ആദാമിന്‍െറ മകന്‍ അബു’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓസ്കര്‍ നോമിനേഷനായി നിര്‍ദേശിക്കപ്പെട്ടിരിക്കയാണ്.ഇതിനിടയിലാണ് നാട്ടുകാരന്‍ തന്നെയായ അസീസ് മട്ടന്നൂര്‍ ‘അക്കരെ നിന്നൊരു ഭാര്യ’ എന്ന ചിത്രത്തിലൂടെ അബൂക്കയുടെ കഥ വീണ്ടും അഭ്രപാളിയിലെത്തിക്കുന്നത്. ചിത്രത്തിന്‍െറ രചനയും ഇദ്ദേഹം തന്നെ.ശ്രീലക്ഷ്മി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് ചതിച്ച ശേഷം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയ സുല്‍ഫിക്കര്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മുഴുനീള കഥാപാത്രമായി അബൂട്ടിക്കയും കടന്നുവരുന്നു.മാമുക്കോയക്കു പുറമെ അന്‍സില്‍, ശരണ്‍, ഇബ്രാഹിംകുട്ടി, അനില്‍ബേബി, അസീസ്ഖാന്‍, ഉപേന്ദ്രന്‍ നവരസ, എം.ടി. നാഥന്‍, ദിലീപ്, അഷ്റഫ്, സതീഷ് കൊതേരി, സുരേന്ദ്രന്‍ കല്ലൂര്‍, താജുദ്ദീന്‍, മുരളി വായാട്ട്, സിജു, നീന കുറുപ്പ്, മനേക, ശുഭ, ബേബി റിന്‍സ തുടങ്ങിയവരാണ് അഭിനേതാക്കള്‍. മുരളിയാണ് ഛായാഗ്രഹകന്‍. സിബിച്ചന്‍ സംഗീതം നല്‍കുന്നു. ചിത്രത്തിന്‍െറ ഷൂട്ടിങ് ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മാധ്യമം 14/10/2011

Feb 16, 2011

വിവാഹ മാമാങ്കം: ചില ചിതറിയ ചിന്തകള്‍

വിവാഹങ്ങളുടെ സീസണ്‍ തുടങ്ങി. നാട്ടിലുടനീളമുള്ള കല്യാണ മണ്ഡപ/ഹാളുകളിലും ക്ഷേത്രങ്ങളിലുമായി നവദമ്പതികളുടെ പട്ടിക നീളുന്നു. ഈ പുതിയാപ്ലമാര്‍ക്കും പിയോട്ടികള്‍ക്കും ശോഭനമായ ജീവിതം ആശംസിച്ചുകൊണ്ട് സ്വല്‍പം ചിതറിയ ചിന്തകള്‍:
സ്ത്രീധനം വാങ്ങുന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണെന്ന് മിക്കവര്‍ക്കും അറിയാം. എന്നിട്ടും ആ നിയമലംഘനം അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പണവും പൊന്നും നല്‍കി കല്യാണച്ചെക്കന്മാരെ വാങ്ങുന്നു. ഇങ്ങനെ വില്‍പനച്ചരക്കാവുന്നതില്‍ അഭ്യസ്തവിദ്യരും നല്ല വരുമാനമുള്ളവരുമായ യുവാക്കള്‍ക്കുപോലും നാണമില്ല.
അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട, സാമ്പത്തികമായി ഒരു പാങ്ങുമില്ലാത്തവര്‍ക്കും തരക്കേടില്ലാത്ത സ്ത്രീധനവും ആഭരണങ്ങളും വാഗ്ദാനം ചെയ്ത് തങ്ങളുടെ പെണ്‍കിടാങ്ങള്‍ക്ക് കല്യാണമുറപ്പിക്കാന്‍ മനഃപ്രയാസമില്ല. പ്രവാസികളില്‍നിന്നും മറ്റും വ്യാപകമായ പിരിവ് നടത്തി അതൊരു ലാഭക്കച്ചവടമാക്കാനുള്ള 'പുത്തിശാലി'കള്‍ ഇക്കാലത്ത് ധാരാളം.
ഇത്രയുമെഴുതിയപ്പോള്‍, തവനൂരിലെ (മലപ്പുറം ജില്ല) ജൈവകര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ കെ.വി.കെ. കാദര്‍ എന്ന കവിയുടെ 'നൂറും നൂറും' എന്ന ഓട്ടന്‍തുള്ളല്‍ ചുണ്ടില്‍:

'അഞ്ജന നിറമുള്ളാണുങ്ങള്‍ക്കും
അമ്പിളി പോലൊരു പെണ്ണിനെ വേണം
ലക്ഷംവീട്ടില്‍ പാര്‍ക്കുന്നോര്‍ക്കും
ലക്ഷം നൂറും റൊക്കം വേണം

പെട്ടെന്നുള്ളൊരു കാര്യം വേണം
ചെക്കന് വേഗം ഗള്‍ഫില്‍ പോണം
അഞ്ജന നിറവും വാനര മുഖവും
ഗൗളിത്തടിയും നല്ലൊരു ചെക്കന്‍
കെട്ടിയ പെണ്ണിനെ കൂട്ടിപ്പോകാന്‍
വിസയായിട്ടാണവനുടെ വരവ്
ബ്രോക്കര്‍മാരുടെ വര്‍ണന കേള്‍ക്കെ
പോക്കര്‍ക്കായുടെ മകളും പെട്ടു.

മംഗല്യത്തിന് പണവും വാങ്ങി
പണ്ടം വിറ്റൊരു ബൈക്കും വാങ്ങി
ഒരുമിച്ചിരുവരും കുറെ നാളങ്ങനെ
പട്ടണമൊക്കെ ചുറ്റിനടന്നു.
പെട്ടെന്നൊരു നാള്‍ ബൈക്കും വിറ്റു
ചെക്കന്‍ ചാടി- കണ്ടവരില്ല.

നൂറും നൂറും ചെക്കനും പോയി
കെണിയില്‍ പെട്ടത് പോക്കര്‍ക്കായും
കൊല്ലം പോയത് അറിഞ്ഞതുമില്ല
മകളും കുട്ടിയും വീട്ടിലുമായി

ചെലവിന് കിട്ടാന്‍ പലവഴി നോക്കി
കോടതി പലതും കയറി മടുത്തു
ഈവക കാര്യങ്ങള്‍ ചിന്തിക്കാതെ
വേളിക്കാരും ഒരുങ്ങീടല്ലെ
!

ഇക്കാലത്തെ സ്ത്രീധന സമ്പ്രദായത്തിന് പുരുഷധനം എന്ന പേരാണ് കൂടുതല്‍ സത്യസന്ധമായിരിക്കുക. കല്യാണ ആലോചനയുടെ അവിഭാജ്യ ഘടകമായി സ്ത്രീധനത്തെയും ആഭരണങ്ങളെയും കരുതുന്നവരുമായി ബന്ധപ്പെടുന്നത് നാണക്കേടായി നമ്മുടെ യുവതലമുറയും അവരുടെ രക്ഷിതാക്കളും കരുതുന്ന കാലഘട്ടം പിറന്നാലേ നമ്മുടെ നാടും സമൂഹവും പുരോഗതിയുടെ പാതയിലാണെന്ന് ആത്മാര്‍ഥമായി അഭിമാനിക്കാന്‍ കഴിയുകയുള്ളൂ.
ആത്മപ്രശംസ എന്നു തെറ്റായി ധരിക്കാനിടയുള്ള ഒരു വസ്തുത: ഇതെഴുതുന്നവന്റെ ഉപ്പ(സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവി)യും ഞാനും എന്റെ ആണ്‍മക്കളും എന്റെ മൂത്ത മകളുടെ ഭര്‍ത്താവും സ്ത്രീധനം വാങ്ങാതെയാണ് വിവാഹിതരായത്.
പെണ്‍കുട്ടികള്‍ക്ക് വരന്മാര്‍ ധനം (മഹ്ര്‍) നല്‍കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതിന്റെ 'സത്ത'യെ അവഗണിച്ചുകൊണ്ട് പെണ്‍വീട്ടുകാരില്‍നിന്ന് കഴിയുന്നത്ര പിടുങ്ങുന്നത് ആണത്തമായി കരുതുന്ന നിരവധി പേര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട് എന്നത് ലജ്ജാകരമായ അവസ്ഥയാണ്.
തങ്ങളുടെ പെണ്‍കുട്ടിയോടുള്ള സ്‌നേഹവാത്സല്യത്തിന്റെ പ്രകടനമായി- വരന്റെ പക്ഷത്തുനിന്ന് ആവശ്യപ്പെടാതെ- ധനവും മറ്റും നല്‍കുന്നതും ഇന്ന് വ്യാപകമായിട്ടുള്ള സ്ത്രീധന (യഥാര്‍ഥത്തില്‍ പുരുഷധനം) സമ്പ്രദായവും ഒരേ ജനുസ്സില്‍ പെട്ടതല്ല.
പിന്‍കുറി: കല്യാണ മാമാങ്കത്തെപ്പറ്റിയും മറ്റും മറ്റൊരവസത്തില്‍. M. Rasheed Madhyamam 02/15/2011

Nov 22, 2010

ഇനിയെങ്കിലും മുഖ്യമന്ത്രി വല്ലതും ചെയ്യുമോ?

നവംബര്‍ പതിമൂന്ന് ഒന്നുകൂടി കഴിഞ്ഞു. തൃക്കൊടിത്താനം ശബരിയില്‍ സുരേന്ദ്രകുമാറിന്റെയും ശ്രീദേവിയുടെയും ഏകമകള്‍ ശാരി എസ്.നായര്‍ മരണപ്പെട്ടത് ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പതിമൂന്നിനായിരുന്നു. കേവലം മൂന്നുമാസം മാത്രം പ്രായമായ സ്‌നേഹയ്ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതും അന്നാണ്. അച്ഛനാരെന്നറിയാതെ, മുലപ്പാലിന്റെ രുചിയെന്തെന്നറിയാതെ, അമ്മയുടെ മാറിടത്തിന്റെ ചൂടറിയാതെ വളരുന്ന ആ കുഞ്ഞിന് ആറുവയസ്സായിരിക്കുന്നു. അതായത് കിളിരൂര്‍ പെണ്‍വാണിഭകേസ് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
'അധികാരത്തിലേറി 24മണിക്കൂറിനകം സ്ത്രീപീഡകരെ കൈയാമംവച്ച് തെരുവിലൂടെ നടത്തു'മെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്‍ ഓര്‍മിക്കുന്നുണ്ടോ എന്നറിയില്ല. ഒരു വലിയ അളവോളം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ പോന്നത്ര ശക്തി ആ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു എന്നതിന് കേരളചരിത്രം സാക്ഷി. സൂര്യനെല്ലിയില്‍തുടങ്ങി കിളിരൂരും കവിയൂരുംവരെ എത്തിയ പെണ്‍വാണിഭസംഭവങ്ങള്‍ താങ്ങാവുന്നതിലുമേറെയായിക്കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയും ആശ്വാസ നിശ്വാസങ്ങളോടെയുമാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങേയറ്റം ഹിപ്പോക്രാറ്റിക് ആയ, തീര്‍ത്തും അപഹാസ്യമായ ഒരു പ്രസ്താവനയായി അത് അവശേഷിക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറമുള്ള ക്രൂരതകള്‍ക്കും ചതിക്കും ഇരയാക്കപ്പെട്ട ഒട്ടനവധി പേരുടെയും നീറിപ്പിടഞ്ഞ കേരളമനസ്സാക്ഷിയുടെയും മുമ്പാകെ ഇനിയും മറുപടി കിട്ടേണ്ട ചോദ്യങ്ങളായിത്തന്നെ അത് തുടരുന്നു.
നീതിതേടിയുള്ള ഒരച്ഛന്റെ യാത്രക്കും ആറുവയസ്സാകുന്നു. മകള്‍ക്ക് നീതി ലഭിക്കുവോളം താടിവടിക്കില്ല എന്ന ശപഥവുമായി ഒരു മെലിഞ്ഞ മനുഷ്യന്‍ കാഴ്ചവെക്കുന്ന പോരാട്ടശൗര്യമാണ് ചിലതെല്ലാം മറവിയിലേക്ക് തള്ളപ്പെടാതെ നമ്മുടെ ഓര്‍മകളെ ഈറനണിയിക്കുന്നത്. കരള്‍പിളര്‍ക്കുന്ന സംഭവപരമ്പരകള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്് ഒരു നിമിഷത്തേക്കുപോലും മുക്തിയില്ലാതെ കഴിഞ്ഞ ആറുവര്‍ഷമായി ശാരിയുടെ അച്ഛനും അമ്മയും പൊരുതുകയാണ്. സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ കൈയാമവുമായി തെരുവിലൂടെ നടക്കുന്നതു കാണാന്‍ കാത്തിരുന്ന ജനങ്ങള്‍ കണ്ടത് പക്ഷേ, മറ്റൊരു കാഴ്ചയാണ്. 2009 നവംബര്‍ പതിമൂന്നിന് മുഖ്യമന്ത്രിയെ കാണാനെത്തിയ സുരേന്ദ്രനെയും ശ്രീദേവിയെയും ശാരിയുടെ മകള്‍ സ്‌നേഹയെയും അറസ്റ്റുചെയ്ത്, വലിയ പോലീസ് സന്നാഹത്തിനിടയിലൂടെ നടത്തുന്ന കാഴ്ച!
പെണ്‍വാണിഭ സംഭവങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരുന്ന കേരളത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിലെ ഏകസാക്ഷിയെ കൊന്നുകളഞ്ഞ് തെളിവുനശിപ്പിക്കാമെന്നും, അങ്ങനെയൊക്കെ ചെയ്തിട്ടും സ്വാധീനവും പണവുമുണ്ടെങ്കില്‍ നിസ്സാരമായി രക്ഷപ്പെടാം എന്നും കിളിരൂര്‍ സംഭവം തെളിയിച്ചു. സൂര്യനെല്ലിയിലും വിതുരയിലും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കൊന്നുകളയാതിരിക്കാന്‍ പ്രതികള്‍ കാണിച്ച മണ്ടത്തരത്തിന് കിളിരൂര്‍ അങ്ങനെ ഒരു തിരുത്തായി. അതിനുശേഷം കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ പിടിയിലകപ്പെട്ട് പീഡനങ്ങള്‍ക്കിരയായ കുട്ടികള്‍ക്കൊന്നും ജീവന്‍ തിരിച്ചുകിട്ടിയിട്ടില്ല. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി ഇവയെല്ലാം ഘോരദാരുണ സാക്ഷ്യങ്ങള്‍. ശാരി സംഭവത്തിന്റെ കാലത്ത് കേരളത്തില്‍ പലതും പറഞ്ഞുകേട്ടിരുന്നു, വിഐപികളായ പ്രതികളെപ്പറ്റിയും മറ്റുമൊക്കെ. പക്ഷേ, സ്‌നേഹക്ക് ജന്മം നല്‍കിയതിനുശേഷം മൂന്നുമാസത്തോളം മെഡിക്കല്‍ കസ്റ്റഡിയിലായിരുന്ന ശാരി എങ്ങനെ മരണപ്പെട്ടു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടിയിരുന്നു എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എങ്ങനെയെത്തി, കേസിന്റെ തന്നെ അന്വേഷണം എവിടെ വരെയായി, വി.ഐ.പി പ്രതികള്‍ക്ക് എന്തു സംഭവിച്ചു, ഇതൊന്നും ഇന്നും ആര്‍ക്കും അറിയില്ല. പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന പേരും പണവും സ്വാധീനവുമുള്ളവര്‍ പോറല്‍പോലുമേല്‍ക്കാതെ മാന്യന്മാരായി വിലസുന്നുമുണ്ട്. കവിയൂരില്‍ ഒരു കുടുംബംതന്നെ കിളിരൂര്‍ സംഭവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നു. അതിനെപ്പറ്റിയും അന്വേഷണമില്ല. കിളിരൂര്‍ കവിയൂര്‍ കേസുകള്‍ തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന പരസ്‌പരബന്ധംപോലും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല.
കിളിരൂര്‍-കവിയൂര്‍ സംഭവങ്ങളുടെ മാത്രം സ്ഥിതിയും ഗതിയുമല്ല ഇത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ് സൂര്യനെല്ലിയില്‍ നടന്നത്. പുറത്തുവന്ന പെണ്‍വാണിഭ സംഭവങ്ങളില്‍ ആദ്യത്തേത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ സാമൂഹികപ്രതിബദ്ധതയൊന്നു കൊണ്ടുമാത്രമാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. തങ്ങളുടെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന തീവ്രവ്യഥ ഇനിയൊരു രക്ഷിതാക്കള്‍ക്കും അനുഭവിക്കേണ്ടിവരരുത് എന്ന ചിന്തയാണ് തന്റെ മകള്‍ക്കുണ്ടായ അത്യാപത്ത് പുറംലോകത്തെ അറിയിക്കാനും കേസുകൊടുക്കാനും അവരെ പ്രേരിപ്പിച്ചത്. സ്വന്തം മകളുടെ മാത്രം അമ്മയായല്ല, അചിന്ത്യമായ അളവിലുള്ള സാമൂഹിക കുറ്റവത്കരണത്തിന്റെയും സാംസ്‌കാരിക അപചയത്തിന്റെയും പിടിയിലമര്‍ന്നുപോകുന്ന ഒരു തലമുറയുടെ മുഴുവന്‍ മാതൃസ്ഥാനത്ത് നില്‍ക്കാന്‍ ധൈര്യംകാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും മുന്നോട്ടുവന്നു.
പക്ഷേ, സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ നീതിപീഠവും അവര്‍ക്കെന്തു തിരികെ നല്‍കി? കേരളഹൈകോടതിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിധിയാണ് സൂര്യനെല്ലി വിഷയത്തില്‍ ഉണ്ടായത്. അതിവേഗകോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മുഴുവന്‍ പ്രതികളെയും ഹൈകോടതി വെറുതെ വിട്ടു. പേരിന് ഒന്നാം പ്രതിക്ക് ജീവപര്യന്തം. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാറിന് ഏറെ ആലോചിക്കേണ്ടിവന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി സുപ്രീകോടതിയുടെ മേശയില്‍ അപ്പീല്‍ അടയിരിക്കുന്നു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയക്കാരെ കുറ്റവിമുക്തരാക്കാന്‍ സുപ്രീംകോടതിക്ക് ഏറെയൊന്നും സമയംവേണ്ടിവന്നില്ല. അവര്‍ക്കെല്ലാം നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ കിട്ടുകയും ചെയ്തു. പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതം തന്നെ കൈവിട്ടുപോയ ഒരു കുടുംബം തികച്ചും ഒറ്റപ്പെട്ട് ഏതാണ്ട് ബഹിഷ്‌കൃതരുടെ നിലയില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്നു. 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന ചൊല്ലിന് ഇന്നാട്ടില്‍ എന്തെങ്കിലും അര്‍ഥം അവശേഷിക്കുന്നുണ്ടോ എന്നറിയില്ല.
ഏറെ പൈശാചികമായിരുന്നു പിന്നീട് പാലായിലെ പൂവരണിയില്‍നിന്നും കേട്ടത്. പതിമൂന്ന് വയസ്സ് തികയാത്തൊരു പെണ്‍കുട്ടി, പലകൈകള്‍ മറിഞ്ഞപ്പോള്‍ ഒന്നിലേറെതവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് വീണ്ടും കൈമാറ്റത്തിന് വിധേയമാക്കപ്പെട്ടെന്നും കുട്ടിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണ്‍ കുത്തിവെപ്പുനടത്തിയെന്നുമുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് മറക്കുക, എങ്ങനെയാണ് പൊറുക്കുക, എങ്ങനെയാണ് സഹിക്കുക! ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നതടക്കം അറിയാനും നാം വിധിക്കപ്പെട്ടു. അറവുമാടുകളോട് കാണിക്കുന്ന ദയക്കോ ദാക്ഷിണ്യത്തിനോ ഉള്ള അര്‍ഹതപോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലേ? എന്തായി അന്വേഷണം? ആര്‍ക്ക് നീതിലഭിച്ചു?
വിതുരയും ഐസ്‌ക്രീം പാര്‍ലറും ഒക്കെ കാലപ്പഴക്കംകൊണ്ട് നമ്മുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷേ, വിതുര കേസിലെ സാക്ഷിയായിരുന്ന പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീന ഗുണ്ടാലിസ്റ്റില്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെ, ഇതിനൊന്നും ഇനിയും ഉത്തരമായിട്ടില്ല. അമ്പലപ്പുഴയിലെ സ്‌കൂള്‍ വളപ്പില്‍ മൂന്നുപെണ്‍കുട്ടികള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനും തൃപ്തികരമായ വിശദീകരണം തരാന്‍ അന്വേഷണങ്ങള്‍ക്കും സര്‍ക്കാറിനും ഇനിയുമായിട്ടില്ല.
കേരളത്തെ വല്ലാതെ പിടിച്ചുലച്ച ഈ കേസുകളിലെല്ലാം സിനിമാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം പല ഉന്നതന്മാരുടെയും പേരുകള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ഒരു കേസിലും സത്യസന്ധമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. നികൃഷ്ടമായ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. എത്രയോ കുഞ്ഞുങ്ങളുടെ ദാരുണമരണങ്ങള്‍, എത്രയോ കുഞ്ഞുങ്ങളുടെ നിലവിളികള്‍ കുറഞ്ഞോരു നാളുകള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായി. ഇതടക്കം എല്ലാത്തരം അധമവൃത്തികളും നമ്മുടെ ഈ സംസ്ഥാനത്ത് ഇടംപിടിച്ച് വളരുന്നു. അങ്ങേയറ്റം ജീര്‍ണമായിത്തീര്‍ന്നിരിക്കുന്ന സാംസ്‌കാരികാവസ്ഥയുടെയും സാമൂഹിക അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണ് ഇതെല്ലാം. തെല്ലെങ്കിലും മാറ്റം സംജാതമാകണമെങ്കില്‍ സൂര്യനെല്ലി മുതല്‍ എല്ലാ കേസുകളിലും സത്യസന്ധമായ അന്വേഷണം നടക്കണം. കൊലയാളികളും ദുര്‍മാര്‍ഗികളും എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിനുതകുന്ന സാംസ്‌കാരിക ഉണര്‍വ് കേരളത്തില്‍ സൃഷ്ടിക്കപ്പെടണം. ജനാധിപത്യ മനസ്സാക്ഷി വിജൃംഭിതമായിത്തീരണം. സ്ത്രീപുരുഷ ഭേദമെന്യേ ഏതൊരാളും അതില്‍ പങ്കാളികളാകുമ്പോഴേ ഇനിയുള്ള കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് രക്ഷിച്ചെടുക്കാനാകൂ.
പക്ഷേ, കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പെങ്കിലും അച്യുതാനന്ദന്‍ തന്റെ പൂര്‍വപ്രസ്താവന ഓര്‍മിക്കുമോ? ഉന്നതരായ കൊടുംകുറ്റവാളികളില്‍ ഒരാളെയെങ്കിലും കൈയാമം വെച്ച് പൊതുജനസമക്ഷം ഹാജരാക്കുമോ?

മിനി കെ. ഫിലിപ്പ്

Madhyamam November 19, 2010

Oct 16, 2010

ഇന്ത്യയിലും ഒരു എമിരേറ്റ്സ് ഐഡി!

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ഒരു സിനിമയില്‍ ഗ്രാമപ്രദേശത്ത് വരാന്‍ പോകുന്ന വിമാനത്താവളത്തിന്റെ ഗുണങ്ങളെക്കുറിച്ച് രണ്ട് പേര്‍ സംസാരിക്കുന്ന രംഗമുണ്ട്. വിമാനത്താവളം വരുന്നതോടെ വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ രണ്ട് മിനിറ്റു കൊണ്ട് വിമാനത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് അതിലൊരു കഥാപാത്രം പറയുന്നു. പിന്നീട് സ്ഥലമേറ്റെടുക്കലില്‍ നിന്ന് കമ്മീഷന്‍ ലഭിക്കുന്ന ഒരു പ്രാദേശിക നേതാവ് 'പാവങ്ങള്‍ക്ക് ഒരു വിമാനത്താവളം അത്യാവശ്യമല്ലേ' എന്ന് പറഞ്ഞ് വിമാനത്താവളത്തിന് വേണ്ടി ജനപിന്നോക്ക യാത്രയും നടത്തുന്നുണ്ട്. ഇത് പഴയ ചില ഇന്ത്യന്‍ സംഭവകഥകളുടെ രസകരമായ പകര്‍ത്തിയെഴുതലുകളാണെന്ന് പറയാം.

നെഹ്‌റുവിന്റെ കാലത്ത് വന്‍കിട ജലപദ്ധതികള്‍ക്ക് വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ വെള്ളത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പോയപ്പോള്‍ ചില ആദിവാസികള്‍ ചോദിച്ചത്രെ, ഇത് അരി തരുമോ എന്ന്. അരി മാത്രമല്ല ഗോതമ്പും തരും എന്ന് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് കഥ. ഇത് അസംഭവ്യമായ ഒന്നായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ പറഞ്ഞ സിനിമയിലടക്കം പലപ്പോഴും സംഭവിക്കുന്ന സത്യം തന്നെയാണിത്. അതുകൊണ്ട് വികസനം പാവപ്പെട്ടവന് എന്ത് നേട്ടമുണ്ടാക്കുന്നു എന്ന പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങള്‍ കഥയായും സിനിമയായും സമൂഹത്തില്‍ നിറയുന്നത്.

ഇതോര്‍ക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'ആധാര്‍' ആണ്. യു.ഐ.ഡി (Unique Identification Number Project) എന്ന ഈ പദ്ധതി ഏറെ ചര്‍ച്ചയ്ക്കും ഒപ്പം വിവാദങ്ങള്‍ക്കും ഇപ്പോള്‍ വഴിതെളിയിച്ചു കഴിഞ്ഞു. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന് ചോദിക്കാമെങ്കിലും കാര്‍ഡില്‍ ചിലതെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. അതില്‍ രാഷ്ട്രീയം ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരു വിഭാഗം. ജനങ്ങള്‍ക്ക് നല്ലതിനെന്ന് മറുപക്ഷം. ചര്‍ച്ചകള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ യു.ഐ.ഡി. അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

എന്തൊക്കെയായാലും പതിവുപോലെ പദ്ധതി ഉദ്ഘാടനം കെങ്കേമമായി നടന്നു. സപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തില്‍ വെച്ച് മന്‍മോഹന്‍സിങും സോണിയാഗാന്ധിയും പങ്കെടുത്ത ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങിന് ചെലവാക്കിയത് ഒന്നര കോടി രൂപ. പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് പുതിയ റോഡുണ്ടായി എന്ന് തല്‍ക്കാലം പറയാം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് പറയാനുമാവില്ല. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്ന ചെലവും ഒരു വ്യക്തിയ്ക്ക് അഥവാ ഒരു പൗരന് ലഭിക്കുന്ന പ്രയോജനങ്ങളുമാണ് ചോദ്യങ്ങളുടെ അടിസ്ഥാനം. 25,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്. അതായത് ഒരാള്‍ക്ക് 417 രൂപ വീതം. അതേസമയം 45,000 കോടിയാണ് യഥാര്‍ഥ ചെലവെന്ന് ചില പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പദ്ധതിയുടെ ആദ്യഘട്ട ചെലവ് മാത്രം. പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ പദ്ധതിക്ക് ചെലവാക്കപ്പെടുക ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

എന്നാല്‍, കാര്‍ഡിന്റെ പ്രയോജനം സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവുമാണ് കാര്‍ഡിനായി പതിക്കുന്നത്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ആദിവാസികളടക്കമുള്ള ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതുപ്രകാരം ഓരോ കാര്‍ഡിലും ഓരോ നമ്പര്‍ ഉണ്ടായിരിക്കും. വ്യക്തിയുടെ മാത്രമായ നമ്പര്‍. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

2014 ഓടെ രാജ്യത്ത് എല്ലാവരും ഈ സംവിധാനത്തിന്റെ കീഴില്‍ വരും. അതായത് ഒരു വ്യക്തി ഒരു നമ്പറിലേക്ക് പരിമിതപ്പെടും. ജയിലില്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്നതുപോലെയുള്ള നമ്പറല്ല, കുറച്ചധികം (12 അക്കങ്ങള്‍) വലുപ്പമുള്ള നമ്പറാകുമിത്. ലോകത്ത് ആദ്യമാണ് ബയോമെട്രിക്‌സ് സംവിധാനം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. സമിതി അധ്യക്ഷന്‍ ഇന്‍ഫോസിസ് മേധാവിയായിരുന്ന നന്ദന്‍ നിലഖേനിയും. കാര്‍ഡു കൊണ്ട് അത് വിതരണം ചെയ്യപ്പെട്ട ആദിവാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

പ്രസ്തുത കാര്‍ഡ് ഒരു വ്യക്തിയ്ക്ക് വികസനപ്രക്രിയയില്‍ എന്തുനേട്ടമുണ്ടാക്കുമെന്ന കാര്യം വ്യക്തമല്ല. ഒരാളെ തിരിച്ചറിയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അതായത് പദ്ധതികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നേരത്തെ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്് തന്നെ വേണം. അപ്പോള്‍ ഒരാളെ തിരിച്ചറിയാന്‍ മാത്രമായി ആയിരക്കണക്കിന് കോടി രൂപ ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഇത്രയും ചെലവിട്ട് കാര്‍ഡ് നടപ്പിലാക്കുന്നതിന് പിന്നിലെ ചില അജണ്ടകള്‍ കാണാതിരുന്നുകൂടാ എന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.

രാജ്യത്ത് നക്‌സല്‍ ആക്രമണങ്ങളും ഭീകരാക്രമണ സാധ്യതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയുടേയും നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള നീക്കമാകാം ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. കാരണം ഒരോ വ്യക്തിയുടേയും യാത്ര അടക്കമുള്ള വിവരങ്ങള്‍ മനസിലാക്കാനാകും. ഇതുമൂലം ഭരണകൂടത്തിന് തങ്ങള്‍ക്കെതിരായ താല്‍പര്യങ്ങളുള്ളവരെ ഇല്ലാതാക്കാനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 മുതല്‍ 2006 വരെ രാജ്യത്ത് 2,560 പോലീസ് ഏറ്റുമുട്ടലുകള്‍ ഉണ്ടായി എന്നാണ് കണക്ക്. ഇതില്‍ പകുതിയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഏകദേശം 1,224 ഏറ്റുമുട്ടലുകള്‍ വ്യാജമെന്നാണ് റിപ്പോര്‍ട്ട്.

ഈ തരത്തില്‍ ഒരു വ്യക്തിയെ പൂര്‍ണ്ണമായി ഭരണകൂട വിധേയമാക്കാനുള്ള നീക്കം തികഞ്ഞ ജനാധിപത്യ വിരുദ്ധതമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പക്ഷം. ഡി.എന്‍.എ. ഡാറ്റാബാങ്ക് വികസിപ്പിച്ചെടുത്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇത് നടപ്പിലാക്കാമെന്നും, ന്യായീകരിക്കാനാവാത്ത ചെലവാണ് ഇതെന്നുമുള്ള ലക്‌നൗ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിലെ ഡോ. സെയ്ദ് അഹമ്മദിന്റെ വാക്കുകളെ സാമ്പത്തിക വിദഗ്ദ്ധനായ ഡോ. ജെ. പ്രഭാഷ് 'ജനയുഗം' പത്രത്തിലെഴുതിയ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സെയ്ദ് പറയുന്നത് ഒരാള്‍ക്ക് 10 രൂപ ചെലവുള്ള ഒരു കാര്യത്തിന് 417 രൂപ ചെലവാക്കുന്നത് അന്യായമാണെന്നാണ്. ജീന്‍ മാപ്പിങ് നടത്തിയാല്‍ പോലും ചെലവ് ഇത്രയും ഭീമമാകില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ സംഘടനയും സിറ്റിസണ്‍ ഫോറം ഫോര്‍ സിവില്‍ ലിബര്‍ട്ടീസും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോ. അമര്‍ത്യ സെന്‍, റൊമില ഥാപര്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, അരുണറോയ്, പ്രഫുല്‍ ബിദ്വായ്, ജസ്റ്റിസ് എ.പി. ഷാ, ഉമ ചക്രവര്‍ത്തി തുടങ്ങിയ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. അപ്രായോഗികവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമായ പദ്ധതിയാണിതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നതായി പ്രഫുല്‍ ബിദ്വായ് പറയുന്നു.

പദ്ധതിയുടെ സാധ്യതാപഠനം സംബന്ധിച്ച വിവരങ്ങളില്ല, നിയമനിര്‍മ്മാണ സഭ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, മൊത്തം കണക്കാക്കപ്പെടുന്ന ചെലവ് വെളിപ്പെടുത്തിയിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ അഭിപ്രായ ഐക്യം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല-ഇതൊക്കെയാണ് ഇവരുടെ വിമര്‍ശനങ്ങള്‍. ദേശീയ സുരക്ഷാകൗണ്‍സില്‍ പോലും അംഗീകരിക്കാത്ത പദ്ധതിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ മുന്‍ മേധാവിയെ ഏല്‍പ്പിച്ചത് ഹിറ്റ്‌ലര്‍ പണ്ട് ഐ.ബി.എം. കമ്പനിയെ ചാപ്പ കുത്താന്‍ ഏല്‍പ്പിച്ചതുപോലെയാണെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ ലോകബാങ്ക് ബന്ധമാണ് വിമര്‍ശനത്തിന്റെ മറ്റൊരു പ്രധാനകാരണം. ഒരു രാജ്യത്തേയും രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത ഒരു കാലമാണിത്. ഭരണകൂട ഭീകരത (സാമ്പത്തിക കൊള്ളയടി സംഘടിതമായി സര്‍ക്കാരുകള്‍ നടത്തുന്നുണ്ടൈങ്കിലും) ഇന്ത്യയില്‍ ഭാവിയില്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍ പൗരന്‍മാര്‍ക്കെതിരെ ഇത്തരം സംവിധാനങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞന്‍മാരും മുന്നോട്ടുവെക്കുന്ന വിമര്‍ശനം.

അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുപറയാനുമാകില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അത്രവലിയ ക്രമസമാധാന പ്രശ്‌നമോ പ്രകോപനമോ ഉണ്ടായിട്ടല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെ വരുമ്പോള്‍ ഭരണകൂടങ്ങള്‍ക്കെതിരായ എല്ലാ ചെറുത്തുനില്‍പ്പുകളെയും മുന്‍കൂട്ടി കാണാനും കൃത്യമായി അത്തരം ശ്രമങ്ങളെയും അതിന് നേതൃത്വം നല്‍കുന്നവരെയും തിരിച്ചറിയാനും ഇതുവഴി കഴിയുന്നു.

ഒരു പൗരന്‍ എന്ന നിലയിലോ വ്യക്തി എന്ന നിലയ്‌ക്കോ ഉള്ള ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ നിഗ്രഹിക്കാന്‍ ഇതിന് കഴിഞ്ഞേക്കുമെന്ന ആശങ്ക മറച്ചുവെക്കാനാകില്ല. ലോകത്ത് പലയിടത്തും ഭരണകൂടം ഇത്തരം രീതികള്‍ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്‌ലീമാണോ എന്നറിയാന്‍ ലിംഗാഗ്രം പരിശോധിക്കുന്നത് പോലെയാണിത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ ഇത് പരീക്ഷിക്കപ്പെട്ടതുമാണ്. 1933-കാലത്ത് അധികാരമേറ്റെടുത്ത ഹിറ്റ്‌ലര്‍ IBM (Hollerith card sorting Machine) ഉപയോഗിച്ച് ജൂതന്‍മാരെ തിരഞ്ഞുപിടിച്ചതുപോലെ. അമേരിക്കയിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ അവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും നടപ്പിലാക്കി ഉപേക്ഷിച്ച രീതിയുമാണത്.

അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയെങ്കിലും കാര്യക്ഷമമായില്ല. ഇതിനായി നീക്കിവെച്ച തുക സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ഇതെല്ലാം പരിശോധിക്കുമ്പോള്‍ തോന്നിപ്പോകും. ഇതിന് സര്‍ക്കാര്‍ മറു വാദവും മുന്നോട്ടുവെക്കുന്നു. ജപ്പാന്‍, ചൈന, ബ്രസീല്‍, ഇറാന്‍, ഇസ്രായേല്‍, ഇന്തോനേഷ്യ എന്നിങ്ങനെ 50 ഓളം രാജ്യങ്ങളില്‍ പദ്ധതി വിജയകരമാണെന്ന് UIDAI (Unique Identification Authority of India) യുടെ വെബ്‌സൈറ്റില്‍ പറയുന്നു.

നന്ദന്‍ നിലഖേനി എഴുതിയ 'ഇമാജിനിങ് ഇന്ത്യ' എന്ന പുസ്തകത്തില്‍ നേരത്തെ ഇത്തരമൊരു ആശയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കാര്‍ഡ് ദുരുപയോഗം തടയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 കോടി കാര്‍ഡെങ്കിലും വിതരണം ചെയ്യുക എന്നതാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യം. അനധികൃത കുടിയേറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാനാകും എന്നും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പറഞ്ഞുകേള്‍ക്കുന്ന നേട്ടങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല.

അതിങ്ങനെ; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു മാറ്റാം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടുകളില്‍ നിക്ഷേപകന്റെ തിരിച്ചറിയല്‍ നമ്പറായി ഉപയോഗിക്കാം, സിം കാര്‍ഡ് ദുരുപയോഗം തടയാം, സെന്‍സസിന് കൂടുതല്‍ കൃത്യത വരുത്താം തുടങ്ങിയ നേട്ടങ്ങള്‍ കാര്‍ഡിനുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

സ്‌കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, യാത്രാ ടിക്കറ്റുകള്‍, ആസ്​പത്രി രേഖ തുടങ്ങിയ അഭ്യൂഹ നേട്ടങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ കൃത്യത വരുത്താന്‍ നന്ദന്‍ നിലഖേനിക്കും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊന്നും ഉപയോഗിക്കാനില്ലാത്ത പാവപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക്, അവഗണിക്കപ്പെട്ട ഗ്രാമീണ മേഖലകള്‍ക്ക ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ. അവര്‍ ഇവയെ ഈ രീതിയില്‍ ഉപയോഗപ്പെടുത്തുമോ. മാത്രമല്ല ഇവ പ്രയോജനപ്പെടുത്തതുകൊണ്ട് പുതിയ വികസനരേഖയില്‍ നിന്ന് അവരിനിയും പുറത്താക്കപ്പെടുമോ. സാധ്യതയേറെയാണ്.

ആദിവാസികള്‍ എ.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും അവര്‍ സ്ഥിരമായി സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നതുമായ ഇപ്പോഴത്തെ അവസ്ഥ ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്. കാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. അത് സൂക്ഷിക്കാനുള്ള നല്ല സ്ഥലം പോലും ആദിവാസിക്കുടികളില്‍ ഉണ്ടാകില്ല. അങ്ങനെയങ്കില്‍ യുഐഡി കാര്‍ഡ് ഇല്ലാത്തതുകൊണ്ട് സാമൂഹ്യസേവനങ്ങള്‍ നിഷേധിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാത്രമല്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Act) യ്ക്ക് നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ ഗ്രാമങ്ങളിലെ ചില ഏജന്‍സികളും ഭരണവിഭാഗങ്ങളും ദുരുപയോഗം ചെയ്യുന്നതായി അരുണ റോയ്, നിഖില്‍ ഡേ എന്നിവരെഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റൊന്ന് വിവരസാങ്കേതികരംഗത്തെ അവകാശലംഘനമാണ്. വ്യക്തി സ്വകാര്യതയെ തകര്‍ത്ത് സര്‍ക്കാരിന് കീഴ്‌പ്പെട്ട് കൃത്യമായി ചുങ്കം കൊടുക്കുകയും സമര്‍ത്ഥമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ആധുനിക അടിമ വ്യവസ്ഥയ്ക്ക് വഴിയൊരുക്കാന്‍ ഇവ കാരണമാകുമെന്നാണ് ഡല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു സെമിനാറില്‍ ചില സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. സദാ സംശയാസ്​പദമായി പൗരന്‍മാരെ നിരീക്ഷിക്കുന്ന ഒരു ഭരണകൂടത്തിന്റെ അധികാര രൂപത്തെയാണ് ഇവര്‍ ഭയപ്പെടുന്നത്. ആധുനിക ചാപ്പകുത്ത് എന്ന് പറയുന്നുവരുമുണ്ട്.

സാങ്കേതികമായ ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. തിമിരം ബാധിച്ചവരോ, കൈവിരലിന് അസ്വഭാവികതയുള്ളവരോ കാര്‍ഡില്‍ ഉള്‍പ്പെടുത്തപ്പെടുമോ. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വേണ്ടത്ര ചര്‍ച്ചകള്‍ ലോക്‌സഭയിലടക്കം നടന്നിട്ടില്ല. സാധ്യതാപഠനം നടത്താതെ ഇത്രയും ചെലവുള്ള ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വയം തീരുമാനിക്കുന്നതില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സുരക്ഷാ കണ്ണാണ് എന്ന് വ്യക്തം. ഇക്കാര്യത്തിലും സര്‍ക്കാരിന് അമേരിക്ക തന്നെ മാതൃക. പ്രതിരോധത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് സാമ്പത്തികപ്രതിസന്ധി വരുത്തിവെച്ച് ഇപ്പോള്‍ സുരക്ഷയുമില്ല, സാമ്പത്തിക സ്ഥിരതയുമില്ല എന്ന അവസ്ഥയിലാണ് അമേരിക്കന്‍ ഭരണകൂടം.

സാങ്കേതികമായി ഹാര്‍ഡ്‌വേര്‍, സോഫ്ട്‌വേര്‍ മേഖലയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യാന്‍ പോകുന്നതെന്നും ഡല്‍ഹി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മൈക്രോ ചിപ്പ് നിര്‍മ്മാണം, സെര്‍വര്‍ അപ്ഗ്രഡേഷന്‍, സ്‌കാനിങ്, ഡാറ്റാ ഔട്ട് സോഴ്‌സിങ് എന്നിവയുടെ പേരില്‍ കച്ചവടത്തിന്റെ വലിയ സാധ്യതകളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും രസകരമായ വിമര്‍ശനം വന്നത് അമേരിക്കയില്‍ നിന്നുതന്നെയാണ്. ഹോളിവുഡ് സിനിമയില്‍ മാത്രമാണ് ഇത്തരം രീതി ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നായിരുന്നു ബാര്‍ട്ട് പെര്‍ക്കിന്‍സ് എന്ന കോളിമിസ്റ്റ് ഒരു വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനം.

നിലവില്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, റേഷനിങ്, ടാക്‌സ്, ബാങ്ക്, വോട്ടിങ് എന്നിവയ്‌ക്കെല്ലാം കാര്‍ഡുള്ള ഇന്ത്യയില്‍ ഇതെങ്ങനെ കൃത്യമായി എല്ലാവരിലും എത്തുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മൈന്‍ഡ് ട്രീ (ഇന്ത്യ), ഡാവോണ്‍ (അയര്‍ലണ്ട്), ന്യൂറോ ടെക്‌നോളജി (ലിത്വാനിയ) എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് നിലവില്‍ ബയോമെട്രിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതൊരു ലളിതമായ പ്രക്രിയയുമില്ല.

വെള്ളപ്പൊക്കവും അത്യുഷ്ണവും കടുത്ത ദാരിദ്യവുമുള്ള എത്രയോ ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ഈ കാര്‍ഡ് സൂക്ഷിക്കുമെന്നത് പോലും ദുഷ്‌കരമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇങ്ങനൊക്കെയാണ് ഇന്ത്യന്‍ വിവര സാങ്കേതികരംഗവും ഒരു വിഭാഗം രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന യു.ഐ.ഡി. പദ്ധതിയുടെ അവസ്ഥ. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് രാഷ്ട്രീയ പ്രസക്തിയുണ്ടാകുന്നത് ഇവിടെയാണ്.

കാര്‍ഡുണ്ടായിട്ടും രാജ്യത്തെ വികസനത്തിന്റെ ഗുണഭോക്താക്കളാകാനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനോ യോഗമില്ലാതെ പോകുന്ന കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വീണ്ടും കോടികള്‍ ചെലവിട്ട് നടത്തുന്ന കാര്‍ഡ് വിപ്ലവമാണ് 'ആധാര്‍' എന്ന ഈ പദ്ധതി. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമോ സാധാരണക്കാരന്റെ അടിത്തറയിളക്കുന്ന സ്വത്വപ്രതിസന്ധിയായി മാറുമോ എന്ന് കാത്തിരുന്നു കാണാം.

വി.എസ്. സനോജ്‌
Mathrubhumi

Jul 24, 2010

പുസ്തകത്തില്‍ രക്ത തുള്ളികള്‍ ഇല്ല: സച്ചിന്‍

apwss_: Xs¶¡pdn¨pÅ ]pkvXI¯n cà¯pÅnIfpWvsS¶ hmÀ¯ k¨n³ sX³Up¡À \ntj[n¨p. kw`hs¯¡pdn¨v Hcp tZiob am[yat¯mSv {]XnIcn¡pIbmbncp¶p At±lw. C¯cw {`m´amb {]hÀ¯nIfn Xm³ CSs]SnÃ. ]pkvXIw Xsâ BßIYbÃ. Xsâ Nn{X§Ä am{XaS§nb Hcp {]kn²oIcWamWXv. adn¨pÅ {]NcW§Ä sXämsW¶pw At±lw ]dªp.
Xsâ ]pkvXIs¯¡pdn¨v C¯c¯n hmÀ¯IÄ ]pd¯p h¶Xv FhnsS \n¶msW¶v AdnbnÃ. {In¡äv PohnX¯nsâ BZy Imew apX Ct¸mÄ hscbpÅ Nn{X§fmWv ]pkvXI¯nsâ DÅS¡w. ]pkvXI¯n\v 40 Intem `mcw hcpsa¶v {]km[IÀ AhImis¸Sp¶pWvSv. e¦bvs¡XntcbpÅ BZy sSÌn\nSbnemWv hmÀ¯ Xsâ {i²bnÂs]«sX¶pw At±lw Iq«nt¨À¯p.
t\cs¯ ]pkvXIw k¨nsâ BßIYbmsW¶pw cà¯pÅnIÄ D]tbmKn¨v At±lw ]pkvXI¯n H¸n«n«pWvsS¶pw hmÀ¯IÄ ]pd¯ph¶ncp¶p. ap³Iq«n Bhiys¸« Ipd¨p t]À¡v am{Xta ]pkvXIw e`n¡q F¶pw dnt¸mÀ«pIfpWvSmbncp¶p.
ദിപിക 24/07/2010

Jul 20, 2010

ഒരു തുള്ളി ചോരയ്ക്ക് 75000 ഡോളര്‍! (ഇന്ത്യയിലെ ഏറ്റവും വിലയേറിയ രക്തം)

ആത്മകഥയ്ക്ക് സച്ചിന്റെ രക്തം കൊണ്ട് കയ്യൊപ്പ്‌
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ 'തെണ്ടുല്‍ക്കര്‍ ഒപ്പസിന്' താരത്തിന്റെ രക്തം കൊണ്ടുള്ള കയ്യൊപ്പ്. ആത്മകഥയുടെ പ്രത്യേക പതിപ്പിലാണ് രക്തം ഉപയോഗിച്ച് കയ്യൊപ്പ് ചേര്‍ക്കുന്നത്. 852 പേജുള്ള പുസ്തകത്തിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്‍ മാത്രമായിരിക്കും രക്തം കൊണ്ടുള്ള കയ്യൊപ്പുണ്ടാകുക.

സ്വര്‍ണ താളോടുകൂടിയ ഈ പുസ്തകം വിറ്റുപോയത് 75,000 ഡോളര്‍(35 ലക്ഷം രൂപ) തുകയ്ക്കാണ്. സച്ചിന്റെ രക്തവും പേപ്പര്‍ പള്‍പ്പും ചേര്‍ന്ന് ചുവന്ന ഡിസൈനിലുള്ള കയ്യൊപ്പോടു കൂടിയ ഒരു ചുവന്ന പേജാകും പുസ്തകത്തിലുണ്ടാവുക. സച്ചിന്റെ രക്തം തന്നെ ഒരു പേജില്‍ കാണാനാകുമെന്ന് പ്രസാധകരായ ക്രാക്കണ്‍ മീഡിയ സി.ഇ.ഒ കാള്‍ ഫ്ലര്‍ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് 2011 ഫിബ്രവരിയില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര്‍ നിശ്ചയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തതനുസരിച്ച് ആദ്യം പുറത്തിറക്കുന്ന 10 കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മുംബൈയില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനായി നല്‍കും.

കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാത്ത സാധാരണ പതിപ്പും പ്രസാധകര്‍ പുറത്തിറക്കും. ഇതിന് 94,000 ത്തിനും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും വില. ലിറ്റില്‍ മാസ്റ്ററുടെ കുടുംബത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും അടങ്ങുന്നതായിരിക്കും ആത്മകഥ. തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുമുണ്ടാകും
മാതൃഭൂമി 20/07/2010

Jul 19, 2010

ഇല്ലാതത കണ്ടല്‍ പാര്‍ക്ക് മുഖ്യമന്ത്രി പൂട്ടിച്ചു.

പാപ്പിനിശ്ശേരിയില്‍ കണ്ടല്‍പാര്‍ക്കില്ലന്ന് പി.ശശി

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി. കണ്ടല്‍ പാര്‍ക്കല്ല, കണ്ടല്‍ ചെടികളുടെ സംരക്ഷണവും ചെടികള്‍ വെച്ചുപിടിപ്പിക്കാനുമുള്ള ശ്രമമാണ് സഹകരമസംഘം പ്രവര്‍ത്തകര്‍ അവിടെ ചെയ്യുന്നത്.

കണ്ടല്‍ നടാന്‍ ആരുടെയും അനുമതി വേണ്ട. ഏതെങ്കിലും മേഖലയില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയുമാണ് വേണ്ടെതെന്നും ശശി പറഞ്ഞു
Mathrubhumi 19/7/2010

കണ്ടല്‍പാര്‍ക്ക് നിര്‍ത്തിവെക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. കണ്ടല്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയത്.

പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഈ സമിതി രണ്ടു ദിവസത്തിനകം പാര്‍ക്ക് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്നാരോപിച്ചായിരുന്നു ഇത്.
Madhyamam 19/07/10

കണ്ടല്‍പാര്‍ക്ക് അടച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ വിവാദമായ കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടി. പരിസ്ഥിതി നിയമം ലംഘിച്ചു എന്ന കാരണത്താല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് അടച്ചത്. ഇതുസംബന്ധിച്ച കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം തിങ്കളാഴ്ച വൈകിട്ടോടെയാണ് പാര്‍ക്കിന്റെ ഉടമകളായ ഇക്കോ ടൂറിസം സൊസൈറ്റിക്ക് കൈമാറിയത്. സ്ഥലം സന്ദര്‍ശിച്ച് ഉത്തരവ് നടപ്പിലായി എന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാറോട് കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പാര്‍ക്കിന്റെ ഉടമകളായ സൊസൈറ്റിക്ക് തഹസില്‍ദാര്‍ നേരിട്ടെത്തി നോട്ടീസ് കൈമാറിശേഷം പൂട്ടി സീല്‍ ചെയ്തു. പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രാവിലെ നിയമസഭയെ അറിയിച്ചിരുന്നു. പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിഗദ്ധസമിതി രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ക്ക് സന്ദര്‍ശിക്കുമെന്നും അവര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വീടുണ്ടാക്കുമ്പോള്‍ തീരദേശ ലപരിപാലന നിയമം ഉയര്‍ത്തിക്കൊണ്ടുവന്ന് തടസ്സം നില്‍ക്കുന്ന
സര്‍ക്കാര്‍ സി.പി.എമ്മിന്റെ നിയമം ലംഘിച്ചുകൊണ്ടുള്ള പാര്‍ക്കിന് അനുമതി നല്‍കിയത് നാണക്കേടാണന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണന്നും എല്ലാ കാര്യത്തിലും പരസിഥിതിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്ന വനം മന്ത്രി ബിനോയ് വിശ്വം ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരന്‍ എം.പി.യാണ് ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ റീജ്യണല്‍ ഓഫീസിലെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററില്‍നിന്ന് മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ശാസ്ത്രജ്ഞയായ ഡോ. എസ്.കെ.സുസര്‍ലയാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കണ്ടല്‍പാര്‍ക്ക് നിര്‍മാണം ആ മേഖലയില്‍ ഏല്പിച്ച പാരിസ്ഥിതിക ആഘാതം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചത്.

കേരള തീരദേശ മേഖലാ മാനേജ്‌മെന്‍റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്‍റ് ആന്‍ഡ് മാനേജ്‌മെന്‍റിലെ ശാസ്ത്രജ്ഞന്‍ ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.

സി.പി.എം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് കണ്ടല്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. കണ്ടല്‍ സംരക്ഷണത്തിനായാണ് പാര്‍ക്ക് പണിതതെന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കണ്ടല്‍ച്ചെടികളെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്ന പഠനമാണ് ഏഴംഗ സംഘം നടത്തുക.
Mathrubhumi 19/07/10

Jul 15, 2010

ഒടുവില്‍ രുപയ്ക്കു ചിഹ്നമായി!

ന്യൂഡല്‍ഹി: രൂപയ്ക്ക് ഇനി ചിഹ്നവും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രൂപയുടെ ചിഹ്നം അംഗീകരിച്ചത്. ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ചിഹ്നം. കേന്ദ്ര മന്ത്രി അംബിക സോണി വാര്‍ത്താ സമ്മേളനത്തിലാണ് ചിഹ്നം പുറത്ത് വിട്ടത്. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപയ്ക്കും പ്രത്യേക ചിഹ്നനമെന്ന ആശയം ഇതോടെ യാഥാര്‍ഥ്യമായി.

രുപയെ ഇതു വരെ ഇംഗ്ലീഷ് അക്ഷരങ്ങളായ ആര്‍.എസ്, ആര്‍ ഇ, ഐ.എന്‍.ആര്‍ എന്നീ വിവിധ ഇംഗ്ലീഷ് ചരുക്കെഴുത്തിലൂടെയാണ് സുചിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക.

രൂപയ്ക്ക് പുതിയ ചിഹ്നം തീരുമാനിക്കുന്നതിനായി ലഭിച്ച നൂറോളം ചിഹ്നങ്ങളില്‍ നിന്നും ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജുറി തിരഞ്ഞെടുത്തത്. ഉദയ്കുമാറിന്റെ ചിഹ്നം തിരഞ്ഞെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിക്കും. രാജ്യത്ത് ആറ് മാസത്തിനുള്ളിലും ആഗോളതലത്തില്‍ രണ്ട് വര്‍ഷത്തിനകവും ചിഹ്നം പ്രാബല്യത്തിലാകും

അവസാന ഘട്ട തിരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ കേരളീയനായ ഷിബിന്‍ കെ.കെ ഡിസൈന്‍ ചെയ്ത ചിഹ്നവും ഇടം പിടിച്ചിരുന്നു.
മാതൃഭൂമി 15/07/2010

Jul 10, 2010

ബാലവേല

മാപ്പര്‍ഹിക്കാത്ത അപരാധം (ഒരു ഹര്‍ത്താല്‍ ദുരന്തം)

ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

മുഖാപ്രസംഗം മാതൃഭൂമി 09/07/2010
Related Posts with Thumbnails